---
title: "പാരമ്പര്യത്തനിമയിൽ; തിരുവിതാംകൂറിന് അഭിമാനമായി ഹോളി ഏഞ്ചൽസ്"
english_title: " Holy Angels is the pride of Travancore kerala state kalolsavam 2023"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88766/holy-angels-is-the-pride-of-travancore-kerala-state-kalolsavam-2023"
published_at: "2023-01-05T11:16:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b667a2b162e_dance.jpg"
keywords: []
---

# പാരമ്പര്യത്തനിമയിൽ; തിരുവിതാംകൂറിന് അഭിമാനമായി ഹോളി ഏഞ്ചൽസ്

> **Lead Summary:** **കോഴിക്കോട് : **61ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിരുവനന്തപുരം ജില്ലയും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

## Article Content

**കോഴിക്കോട് : **61ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിരുവനന്തപുരം ജില്ലയും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഹയർസെക്കൻഡറി വിഭാഗം സംഘ നൃത്ത മത്സരത്തിൽ തിരുവനന്തപുരം വഞ്ചിയൂരിലുള്ള ഹോളി ഏഞ്ചൽസ് കോൺവെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾ മികച്ച പ്രകടനം കാഴ്ചവച്ചു.

രാമായണം പ്രമേയമാക്കി ആയിരുന്നു സംഘനൃത്തം അവതരിപ്പിച്ചത്. കഴിഞ്ഞ 75 വർഷത്തെ സ്കൂളിന്റെ ചരിത്രത്തിനിടയിൽ നിരവധി തവണ സംസ്ഥാന കലോത്സവങ്ങളിൽ മികച്ച വിജയം നേടിയിട്ടുണ്ട്.

കരകുളം ബിജുവാണ് ഗുരു. ആവണി അശോക് ടീം ലീഡറുടെ നേതൃത്വത്തിൽ അനന്തലക്ഷ്മി, ഐശ്വര്യ, അഹിന, ലിയ, ആര്യനന്ദ, തുടങ്ങി ഏഴോളം പേരാണ് മത്സരത്തിൽ പങ്കെടുത്തത്.

സംസ്ഥാന പ്രിൻസിപ്പൽ ഉഷാലിറ്റ, മാനേജർ മദർ എയ്ഞ്ചൽ തോമസ്, ടീച്ചർമാരായ അശ്വതി (ഇംഗ്ലീഷ്) രമ്യ (ഫിസിക്സ്) തുടങ്ങിയവർ വിദ്യാർത്ഥിനികൾക്ക് മികച്ച പിന്തുണയുമായി രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88766/holy-angels-is-the-pride-of-travancore-kerala-state-kalolsavam-2023)