---
title: "ആഹ്ലാദ നിമിഷം; മക്കളുടെ വിജയത്തിൽ മഞ്ജുവും ഹരിദാസും"
english_title: "The moment of joy; Manju and Haridas in the success of their children"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88750/the-moment-of-joy-manju-and-haridas-in-the-success-of-their-children"
published_at: "2023-01-05T09:57:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b653d69086d_haridas_pic.jpg"
keywords: []
---

# ആഹ്ലാദ നിമിഷം; മക്കളുടെ വിജയത്തിൽ മഞ്ജുവും ഹരിദാസും

> **Lead Summary:** **കോഴിക്കോട്**: മക്കളുടെ വിജയത്തിൽ സന്തോഷിക്കുകയാണ് മഞ്ജുവും ഹരിദാസും. മോണോ ആക്ട്, മിമിക്രി മത്സരങ്ങളിൽ പത്താം ക്ലാസുകാരനായ സംജിത്തും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ സാന്ദ്രയും പാലക്കാടിനെ പ്രതിനിധീകരിച്ച് കലോത്സവത്തിൽ പങ്കെടുത്തത്.

## Article Content

**കോഴിക്കോട്**: മക്കളുടെ വിജയത്തിൽ സന്തോഷിക്കുകയാണ് മഞ്ജുവും ഹരിദാസും. മോണോ ആക്ട്, മിമിക്രി മത്സരങ്ങളിൽ പത്താം ക്ലാസുകാരനായ സംജിത്തും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ സാന്ദ്രയും പാലക്കാടിനെ പ്രതിനിധീകരിച്ച് കലോത്സവത്തിൽ പങ്കെടുത്തത്.

സ്വന്തം ജില്ലയെ പ്രതിനിധീകരിച്ച് മക്കൾ പങ്കെടുത്തതിൽ അതിയായ സന്തോഷത്തിലാണ് ഈ മാതാപിതാക്കൾ. കല്ലടി ഹയർസെക്കൻഡറി സ്കൂൾ കുമരംപെത്തൂരിനെ ഹൈസ്കൂൾ വിഭാഗം മോണോ ആക്ട് മത്സരത്തിലാണ് സംജിത്ത് പ്രതിനിധീകരിച്ചത്. ഹൈസ്കൂൾ വിഭാഗം മിമിക്രി മത്സരത്തിലാണ് സാന്ദ്ര മത്സരിച്ചത്.

എം.ഇ.എസ് മണ്ണാർക്കാട് ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് സാന്ദ്ര. കലാഭവൻ നൗഷാദിന്റെ വീട്ടിൽ പോയിട്ടാണ് മകനായ സംജിത്ത് മോണോ ആക്ട് അഭ്യസിച്ചത്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88750/the-moment-of-joy-manju-and-haridas-in-the-success-of-their-children)