---
title: "കലാഭവൻ തിളക്കം; കലോത്സവത്തിൽ കലാഭവൻ നൗഷാദും."
english_title: "The Kalabhavan shines; Kalabhavan Naushad also at Kalatsavam."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88720/the-kalabhavan-shines-kalabhavan-naushad-also-at-kalatsavam"
published_at: "2023-01-04T19:52:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b58e2365b34_kalabhavan_naushad.jpg"
keywords: []
---

# കലാഭവൻ തിളക്കം; കലോത്സവത്തിൽ കലാഭവൻ നൗഷാദും.

> **Lead Summary:** **കോഴിക്കോട്**: 61ാ മത് കേരള സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിവസം വേദിയെ ധന്യമാക്കി കലാഭവൻ നൗഷാദും. മോണോ ആക്ട് മത്സരത്തിൽ പങ്കെടുക്കുന്ന ശിഷ്യന്മാരെ അനുഗ്രഹിക്കാൻ വേണ്ടിയാണ് നൗഷാദ് എത്തിയത്. 30 വർഷമായി തന്റെ വീട്ടിൽ മോണോ ആക്ട് പരിശീലനം ആരംഭിച്ചിട്ട്.

## Article Content

**കോഴിക്കോട്**: 61ാ മത് കേരള സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിവസം വേദിയെ ധന്യമാക്കി കലാഭവൻ നൗഷാദും. മോണോ ആക്ട് മത്സരത്തിൽ പങ്കെടുക്കുന്ന ശിഷ്യന്മാരെ അനുഗ്രഹിക്കാൻ വേണ്ടിയാണ് നൗഷാദ് എത്തിയത്. 30 വർഷമായി തന്റെ വീട്ടിൽ മോണോ ആക്ട് പരിശീലനം ആരംഭിച്ചിട്ട്.

ഇതിൽ 27 വർഷവും ഒരാളെങ്കിലും സംസ്ഥാന കലോത്സവത്തിൽ മോണോ ആക്ട് മത്സരത്തിൽ പങ്കെടുത്ത് വിജയം നേടിയിട്ടുണ്ട്. അതിന്റെ അഭിമാനത്തിലാണ് കലാഭവൻ നൗഷാദ്. മിമിക്സ് പരേഡ്, വിശ്വാസപൂർവ്വം മൻസൂർ, ഹേ ജൂഡ്, കിരീടം ഇല്ലാത്ത രാജാക്കന്മാർ, തുടങ്ങി നിരവധി ചിത്രങ്ങളിൽ കലാഭവൻ നൗഷാദ് അഭിനയിച്ചിട്ടുണ്ട്. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയാണ്.

കല്ലടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ സംജിത്തിന്റെ മോണോ ആക്ട് (ഹൈസ്കൂൾ വിഭാഗം)മത്സരത്തെ പ്രതിനിധീകരിച്ചായിരുന്നു നൗഷാദ് എത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88720/the-kalabhavan-shines-kalabhavan-naushad-also-at-kalatsavam)