---
title: "കലോത്സവ നഗരിയിൽ  നാടിന്റെ വികസനത്തിന്റെ നേർചിത്രങ്ങൾ"
english_title: "Kalotsava city has direct pictures of the development of the country"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88708/kalotsava-city-has-direct-pictures-of-the-development-of-the-country-newpost"
published_at: "2023-01-04T17:02:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b5647398ca2_desk_pic.jpg"
keywords: []
---

# കലോത്സവ നഗരിയിൽ  നാടിന്റെ വികസനത്തിന്റെ നേർചിത്രങ്ങൾ

> **Lead Summary:** **കോഴിക്കോട്: **സംസ്ഥാന സർക്കാരിന്റെ വികസന കുതിപ്പിന്റെ നേർസാക്ഷ്യമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം. കലോത്സവ വേദിയായ തളി സാമൂതിരി സ്കൂൾ ഗ്രൗണ്ടിലാണ് ഫോട്ടോ പ്രദർശനം ഒരുക്കിയിട്ടുള്ളത്. ജില്ലയിൽ നടന്നിട്ടുള്ള വികസന പ്രവർത്തനങ്ങളുടെ വിവിധ ചിത്രങ്ങളാണ് ഇവിടെ പ്രദർശനത്തിലുള്ളത്.

## Article Content

**കോഴിക്കോട്: **സംസ്ഥാന സർക്കാരിന്റെ വികസന കുതിപ്പിന്റെ നേർസാക്ഷ്യമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം. കലോത്സവ വേദിയായ തളി സാമൂതിരി സ്കൂൾ ഗ്രൗണ്ടിലാണ് ഫോട്ടോ പ്രദർശനം ഒരുക്കിയിട്ടുള്ളത്. ജില്ലയിൽ നടന്നിട്ടുള്ള വികസന പ്രവർത്തനങ്ങളുടെ വിവിധ ചിത്രങ്ങളാണ് ഇവിടെ പ്രദർശനത്തിലുള്ളത്.

ഐ ആൻ്റ് പിആർഡി ഫോട്ടോഗ്രാഫർമാർ കഴിഞ്ഞ ഒരു വർഷക്കാലത്തിനിടെ  പകർത്തിയ ചിത്രങ്ങളിൽ നിന്നും തെരഞ്ഞെടുത്ത വികസനോന്മുക പ്രവർത്തനങ്ങളുടെ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. മന്ത്രിസഭാ വാർഷികം, സംസ്ഥാന സർക്കാറിൻ്റെ ഓണാഘോഷം, എംടി വാസുദേവൻ നായരുടെ വസതിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനം, ഐസൊലേഷൻ വാർഡ് ഉദ്ഘാടനം.

നവീകരിച്ച ഫറോഖ് പാലം ഉദ്ഘാടനം, ലഹരി വിരുദ്ധ പരിപാടികൾ, വിവിധ മേളകൾ, വിത്യസ്ത വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങൾ തുടങ്ങിയ വിവിധ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. കലോത്സവത്തിന് എത്തിയ നിരവധി പേരാണ് ഫോട്ടോ പ്രദർശനം സന്ദർശിക്കാനായി സ്റ്റാളിലെത്തുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88708/kalotsava-city-has-direct-pictures-of-the-development-of-the-country-newpost)