---
title: "സദാ സജ്ജം; നേരിടാൻ അഗ്നിശമന സേന"
english_title: "Always ready; Firefighters to deal with"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88659/always-ready-firefighters-to-deal-with"
published_at: "2023-01-04T11:13:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b51247b1780_fireforce.jpg"
keywords: []
---

# സദാ സജ്ജം; നേരിടാൻ അഗ്നിശമന സേന

> **Lead Summary:** **കോഴിക്കോട്:** 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിവസം നടന്നുകൊണ്ടിരിക്കുകയാണ്. പ്രധാന വേദിയായ അതിരാണിപ്പാടത്ത് 24 മണിക്കൂറും സജ്ജരായി അഗ്നിശമന സേന.

## Article Content

**കോഴിക്കോട്:** 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിവസം നടന്നുകൊണ്ടിരിക്കുകയാണ്. പ്രധാന വേദിയായ അതിരാണിപ്പാടത്ത് 24 മണിക്കൂറും സജ്ജരായി അഗ്നിശമന സേന.

കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ കോഴിക്കോട് ബീച്ച് യൂണിറ്റാണ് കലോത്സവ ദിനം തുടങ്ങിയതുമുതൽ അവസാനം വരെ 24 മണിക്കൂറും സദാ സജ്ജരായി നിലയുറപ്പിച്ചിട്ടുള്ളത്. പ്രധാന വേദിയുടെ ഇരുഭാഗത്തുമായി അഗ്നിശമന വാഹനങ്ങൾ കാണാൻ സാധിക്കും.

അത്യാഹിതങ്ങൾ, അപകടങ്ങൾ മുതലായവ നേരിടാൻ വേണ്ടിയാണ് അഗ്നി ശമന സേന. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ടി.വി പൗലോസിന്റെ നേതൃത്വത്തിലാണ് കാര്യങ്ങൾ വിലയിരുത്തുന്നത്. ഷിഫ്റ്റുകളിലായി പത്തു പേർ അടങ്ങുന്ന സംഘമാണ് ഡ്യൂട്ടിയിൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88659/always-ready-firefighters-to-deal-with)