---
title: "ആവേശത്തിൽ രണ്ടാം ദിനം: വേദിയിൽ നാടോടി നൃത്തങ്ങൾ അരങ്ങേറി"
english_title: "Day 2 in excitement: folk dances performed on stage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88653/day-2-in-excitement-folk-dances-performed-on-stage"
published_at: "2023-01-04T10:49:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b51080ebef9_nadodi_pic.jpg"
keywords: []
---

# ആവേശത്തിൽ രണ്ടാം ദിനം: വേദിയിൽ നാടോടി നൃത്തങ്ങൾ അരങ്ങേറി

> **Lead Summary:** **കോഴിക്കോട് :** 61 ആമത് സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിവസത്തിലേക്ക്. ആദ്യ ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 232 പോയിന്‍റുമായി കണ്ണൂര്‍ ഒന്നാമത് എത്തി. ആതിഥേയരായ കോഴിക്കോടാണ് 226 പോയിന്‍റുമായി രണ്ടാമത്.

## Article Content

**കോഴിക്കോട് :** 61 ആമത് സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിവസത്തിലേക്ക്. ആദ്യ ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 232 പോയിന്‍റുമായി കണ്ണൂര്‍ ഒന്നാമത് എത്തി. ആതിഥേയരായ കോഴിക്കോടാണ് 226 പോയിന്‍റുമായി രണ്ടാമത്.

221 പോയിന്‍റുകളുമായി കൊല്ലം, പാലക്കാട് ജില്ലകളാണ് മൂന്നാം സ്ഥാനത്ത്.

220 പോയൻ്റുള്ള തൃശൂർ നാലാം സ്ഥാനത്താണ്. രണ്ടാം ദിനത്തിൽ പ്രധാന വേദിയായ അതിരാണി പാടത്ത് എച്ച്.എസ്.എസ്. ആൺ കുട്ടികളുടെ നാടോടി നൃത്തം രാവിലെയോടെ ആരംഭിച്ചു. ഉച്ചയ്ക്ക് ഒപ്പനയും അരങ്ങേറും.വിവിധ വേദികളിലായി നാടകം,മോഹിനിയാട്ടം, അറബനമുട്ട്, ചെണ്ട മേളം തുടങ്ങിയവയും നടക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88653/day-2-in-excitement-folk-dances-performed-on-stage)