---
title: "അമ്മയുടെ ശിഷ്യത്വത്തിൽ മിന്നിത്തിളങ്ങി മകൻ ;ശ്യാംജിത്തിനിത് അഭിമാന നിമിഷം"
english_title: "Shyamjit's son shines under his mother's discipleship; this is a proud moment for him"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88617/shyamjits-son-shines-under-his-mothers-discipleship-this-is-a-proud-moment-for-him-newpost"
published_at: "2023-01-03T20:23:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b4597731958_natyam_pic.jpg"
keywords: []
---

# അമ്മയുടെ ശിഷ്യത്വത്തിൽ മിന്നിത്തിളങ്ങി മകൻ ;ശ്യാംജിത്തിനിത് അഭിമാന നിമിഷം

> **Lead Summary:** **കോഴിക്കോട് **: കോട്ടയം പാലാ രാമപുരം സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി വിദ്യാർത്ഥിയായ ശ്യാം ജിത്ത് സജീവിന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചുപ്പുടി മത്സരത്തിൽ ഏക ഗ്രേഡ് ഒന്നാം സ്ഥാനം.

## Article Content

**കോഴിക്കോട് **: കോട്ടയം പാലാ രാമപുരം സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി വിദ്യാർത്ഥിയായ ശ്യാം ജിത്ത് സജീവിന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചുപ്പുടി മത്സരത്തിൽ ഏക ഗ്രേഡ് ഒന്നാം സ്ഥാനം.

രാമപുരം സ്വദേശികളായ സജീവിന്റെയും സജിമോളുടെ മകനാണ് ശ്യാംജിത്ത്. നൃത്താ അദ്ധ്യാപികയായ അമ്മ കുഞ്ഞു നാൾ മുതൽ തന്നെ മകന് നൃത്തത്തിൽ പരിശീലനം നൽകിയിരുന്നു. സജിമോൾ രാമപുരത്ത് നടത്തുന്ന നൃത്ത വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ് ശ്യാം ജിത്ത്.

ജില്ലാ സ്കൂൾ കലോത്സവത്തിൽ ഗിത്താർ വായനയിലും ഭരതനാട്യത്തിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88617/shyamjits-son-shines-under-his-mothers-discipleship-this-is-a-proud-moment-for-him-newpost)