---
title: "അതിരാണിപ്പാടത്ത് ചുക്കിന്റെ മധുരം; കലോത്സവ നഗരിയിൽ ചുക്കുകാപ്പി വിതരണം ചെയ്ത് കേരള പോലീസ്"
english_title: "Chuk's sweetness at Avanipadam; Kerala Police distributed Chukkapi in Kalotsava Nagari kerala kalolsavam 2023"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88605/chuks-sweetness-at-avanipadam-kerala-police-distributed-chukkapi-in-kalotsava-nagari-kerala-kalolsavam-2023-new"
published_at: "2023-01-03T17:49:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b430a13149a_t.jpg"
keywords: []
---

# അതിരാണിപ്പാടത്ത് ചുക്കിന്റെ മധുരം; കലോത്സവ നഗരിയിൽ ചുക്കുകാപ്പി വിതരണം ചെയ്ത് കേരള പോലീസ്

> **Lead Summary:** **കോഴിക്കോട് : **കലോത്സവ നഗരിയിൽ ചുക്കുകാപ്പിയുടെ മധുരം വിളമ്പി കേരള പോലീസ് അസോസിയേഷനും, കേരള പോലീസ് ഓഫീസ് അസോസിയേഷനും.

## Article Content

**കോഴിക്കോട് : **കലോത്സവ നഗരിയിൽ ചുക്കുകാപ്പിയുടെ മധുരം വിളമ്പി കേരള പോലീസ് അസോസിയേഷനും, കേരള പോലീസ് ഓഫീസ് അസോസിയേഷനും.

വൈകുന്നേരത്തിന്റെ മധുരം കൂട്ടാനായി അതിരാണിപ്പാടത്ത് വേദി ഒന്നിലാണ് ചുക്കുകാപ്പി വിതരണം നടത്തുന്നത്. വേദിയുടെ കവാടത്തിനടുത്തായി സജ്ജീകരിച്ചിരിക്കുന്ന ചുക്കുകാപ്പി വിതരണത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ഡി സി പി രാജ്പാൽ മീണ, ഡി പി സി കെ. ഇ ബൈജു എന്നിവർ സന്നിഹിതരായിരുന്നു. ചുക്കുകാപ്പിയുടെ വിതരണം തുടർ ദിവസങ്ങളിലും ലഭിക്കുമെന്ന് കേരള പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88605/chuks-sweetness-at-avanipadam-kerala-police-distributed-chukkapi-in-kalotsava-nagari-kerala-kalolsavam-2023-new)