---
title: "ചക്കരപന്തലിൽ തേൻമഴ; രണ്ടുലക്ഷത്തോളം പേർക്ക് രുചി വിളമ്പി കലോത്സവ നഗരി"
english_title: "Honey rain in Chakarapantal; Kalotsava Nagari served food to around two lakh people kerala kalolsavam 2023"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88604/honey-rain-in-chakarapantal-kalotsava-nagari-served-food-to-around-two-lakh-people-kerala-kalolsavam-2023"
published_at: "2023-01-03T17:45:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b42ae38e5df_chakkarapanthal.jpg"
keywords: []
---

# ചക്കരപന്തലിൽ തേൻമഴ; രണ്ടുലക്ഷത്തോളം പേർക്ക് രുചി വിളമ്പി കലോത്സവ നഗരി

> **Lead Summary:** **കോഴിക്കോട് : ** ചക്കരപ്പന്തലിൽ തേൻമഴ പെയ്തു. വിദ്യാർത്ഥികളും രക്ഷിതാക്കളും സംഘടകരുമായി രണ്ടുലക്ഷത്തോളം പേർ രുചി നുകർന്നു.

## Article Content

**കോഴിക്കോട് : ** ചക്കരപ്പന്തലിൽ തേൻമഴ പെയ്തു. വിദ്യാർത്ഥികളും രക്ഷിതാക്കളും സംഘടകരുമായി രണ്ടുലക്ഷത്തോളം പേർ രുചി നുകർന്നു.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ ചക്കരപന്തലെന്നു പേരിട്ട ഭക്ഷണശാലയിൽ അഞ്ചു ദിവസം ഇനി രുചിമേളം.

രുചിയുടെ കാരണവരായ പഴയിടം മോഹനൻ നമ്പൂതിരി വിളമ്പിയ പായസം ഒരുമിച്ചു കുടിച്ചുകൊണ്ട് മന്ത്രിമാരായ വി.ശിവൻകുട്ടി, .പി.എ മുഹമ്മദ് റിയാസ് ,വീണ ജോർജ് എന്നിവരാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്.

പതിവു പാലുകച്ചാൽ ചടങ്ങ് ഉപേക്ഷിച്ച് പാൽപ്പായസ മധുരവുമായാണ് ഭക്ഷണശാലയുടെ ഉദ്ഘാടനം. വിവിധ സ്റ്റാളുകളിൽ വൈവിധ്യ മാർന്ന വിഭവങ്ങൾ നിരത്തി ചക്കരപ്പന്തൽ രുചിയുടെ വാതിൽ തുറന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88604/honey-rain-in-chakarapantal-kalotsava-nagari-served-food-to-around-two-lakh-people-kerala-kalolsavam-2023)