---
title: "പരിശോധന; ജീവിതശൈലി രോഗങ്ങൾക്കായി"
english_title: "inspection; For lifestyle diseases"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88603/inspection-for-lifestyle-diseases"
published_at: "2023-01-03T17:36:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b41dec1aa13_checkup_pic_1.jpg"
keywords: []
---

# പരിശോധന; ജീവിതശൈലി രോഗങ്ങൾക്കായി

> **Lead Summary:** **കോഴിക്കോട്**: 61ാമത് കേരള സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 10 മണിയോടെ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പെടെ നിരവധി പേരായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ജീവിതശൈലി രോഗങ്ങൾ പരിശോധിക്കുന്നതിനായി ഒരുക്കിയ കൗണ്ടർ കലോത്സവ നഗരിയിൽ ശ്രദ്ധേയമാകുന്നു.

## Article Content

**കോഴിക്കോട്**: 61ാമത് കേരള സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 10 മണിയോടെ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പെടെ നിരവധി പേരായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ജീവിതശൈലി രോഗങ്ങൾ പരിശോധിക്കുന്നതിനായി ഒരുക്കിയ കൗണ്ടർ കലോത്സവ നഗരിയിൽ ശ്രദ്ധേയമാകുന്നു.

ഡോ: സി ആർ സോമൻ 18 വർഷങ്ങൾക്ക് മുമ്പ് 2004 ആരംഭിച്ച സ്വാന്തനം ജീവിതശൈലി രോഗ പരിശോധന ക്യാമ്പാണ് ഇവിടെ നടക്കുന്നത്. രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ശരീരഭാരം, ഉയരം, ബോഡി മാസ് ഇൻഡക്സ്, ശരീരത്തിലെ കൊഴുപ്പ്, ഹീമോഗ്ലോബിൻ, എന്നിവ പരിശോധിച്ചു ഉടൻ പരിശോധന ഫലങ്ങൾ നൽകുന്നു.

കേവലം പ്രവർത്തനമാരംഭിച്ച ആദ്യ മണിക്കൂറിനുള്ളിൽ തന്നെ നിരവധി പേരാണ് പരിശോധനയ്ക്കായി വന്നിട്ടുള്ളത്. കൂരാച്ചുണ്ട് സ്വദേശിനികളായ എം എസ് ശ്രീജ ബാലൻ, മിനി സജി എന്നിവരാണ് പരിശോധന നേതൃത്വം നൽകുന്നത്. കൂരാച്ചുണ്ട് കുടുംബശ്രീ യൂണിറ്റും, ഡോ: സി ആർ സോമൻ സ്വാന്തനം യൂണിറ്റും സംയുക്തമായാണ് പരിശോധന സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88603/inspection-for-lifestyle-diseases)