---
title: "വരച്ചു തെളിഞ്ഞവർ വരച്ചു തുടങ്ങി; കലോത്സവ നഗരിയിൽ കോഴിക്കോട്ടെ 61 അധ്യാപകരുടെ മൺ ചിത്രരചന"
english_title: "Clay painting by 61 teachers of Kozhikode in Kalotsavam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88602/clay-painting-by-61-teachers-of-kozhikode-in-kalotsavam"
published_at: "2023-01-03T17:36:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b41abd3bd6c_kalolsavam_drawing.jpg"
keywords: []
---

# വരച്ചു തെളിഞ്ഞവർ വരച്ചു തുടങ്ങി; കലോത്സവ നഗരിയിൽ കോഴിക്കോട്ടെ 61 അധ്യാപകരുടെ മൺ ചിത്രരചന

> **Lead Summary:** ** കോഴിക്കോട് : **കലോത്സവ നഗരിയിൽ അധ്യാപകരുടെ മൺ ചിത്രരചന ശ്രദ്ധേയമാകുന്നു.

## Article Content

** കോഴിക്കോട് : **കലോത്സവ നഗരിയിൽ അധ്യാപകരുടെ മൺ ചിത്രരചന ശ്രദ്ധേയമാകുന്നു.

കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 61 അധ്യാപകർ ചേർന്ന് കോഴിക്കോടിന്റെ ചരിത്രം വിളിച്ചോതുന്ന വ്യത്യസ്തങ്ങളായ 61 ചിത്രങ്ങൾ 61 മീറ്ററിലാണ് കലോത്സവ നഗരിയിൽ ഒരുങ്ങുന്നത്.

കോഴിക്കോട് ഡിഡിഇ മനോജ് ഉദ്ഘാടനം നിർവ്വഹിച്ച ചിത്രരചന അവസാനിക്കുന്നതോടെ ഡിഡിഇ മനോജിന് തന്നെ സമർപ്പിക്കുന്നതായിരിക്കും. 61 പൂർവ്വ വിദ്യാലയങ്ങളിൽ നിന്നും ശേഖരിച്ച മണ്ണ് മാത്രം ഉപയോഗിച്ചാണ് കലാകാരൻമാർ മൺചിത്രം ഒരുക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88602/clay-painting-by-61-teachers-of-kozhikode-in-kalotsavam)