---
title: "മേമുണ്ടക്കിത് മധുര പ്രതികാരം; ദേശ ഭക്തി ഗാനാലാപനത്തിൽ ഒന്നാമത്"
english_title: "Maymunda Higher Secondary School won A grade and first position in national devotional singing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88601/maymunda-higher-secondary-school-won-a-grade-and-first-position-in-national-devotional-singing"
published_at: "2023-01-03T17:24:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b4179f4a8a5_memunda_school.jpg"
keywords: []
---

# മേമുണ്ടക്കിത് മധുര പ്രതികാരം; ദേശ ഭക്തി ഗാനാലാപനത്തിൽ ഒന്നാമത്

> **Lead Summary:** **കോഴിക്കോട് :** വടകരയിൽ നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടി അപ്പീലിലൂടെ എത്തിയ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ദേശഭക്തിഗാനം ടീമിന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം.

## Article Content

**കോഴിക്കോട് :** വടകരയിൽ നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടി അപ്പീലിലൂടെ എത്തിയ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ദേശഭക്തിഗാനം ടീമിന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം.

ജില്ലാ കലോത്സവത്തിൽ ദേശഭക്തി ഗാനാലാപനത്തിൽ ഒന്നാം സ്ഥാനം നേടിയ ആഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂളിനെ അപ്പീലിലൂടെ മറി കടന്നാണ് മേമുണ്ട സംസ്ഥാന കലോത്സവത്തിലേക്ക് അവസരം നേടിയത്.

ആദ്യ ദിനത്തിൽ മികച്ച ജയം നേടിയ മേമുണ്ടയുടെ മുന്നേറ്റം കോഴിക്കോട് ജില്ലക്കും ഏറെ നിർണ്ണായകമാണ്. 14 ഇനങ്ങളിലായി 60 പ്രതിഭകളാണ് മേമുണ്ടക്ക് വേണ്ടി സംസ്ഥാന കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88601/maymunda-higher-secondary-school-won-a-grade-and-first-position-in-national-devotional-singing)