---
title: "സംസ്ഥാന സ്കൂൾ കലോത്സവം, മത്സരങ്ങൾ പുരോഗമിക്കുന്നു; തൃശൂർ മുന്നിൽ "
english_title: "Competitions are in progress; Thrissur ahead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88587/competitions-are-in-progress-thrissur-ahead-news"
published_at: "2023-01-03T15:23:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b3fdb049c3a_kalolsavam.jpg"
keywords: []
---

# സംസ്ഥാന സ്കൂൾ കലോത്സവം, മത്സരങ്ങൾ പുരോഗമിക്കുന്നു; തൃശൂർ മുന്നിൽ 

> **Lead Summary:** **കോഴിക്കോട് : **സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ഓരോ മിനിറ്റിലും പോയിൻറ് നിലകൾ മാറിമറിയുന്നു.

## Article Content

**കോഴിക്കോട് : **സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ഓരോ മിനിറ്റിലും പോയിൻറ് നിലകൾ മാറിമറിയുന്നു.

ഏറ്റവും ഒടുവിൽ കിട്ടുന്ന റിപ്പോർട്ട് അനുസരിച്ച് തൃശ്ശൂർ , കൊല്ലം , കോഴിക്കോട് , പാലക്കാട് , കണ്ണൂർ ജില്ലകളാണ് യഥാക്രമം മുന്നിൽ.

ഇംഗ്ലീഷ് പദ്യം ചൊല്ലൽ ( എച്ച് എസ് വിഭാഗം) അഷ്ടപതി ബോയ്സ് (എച്ച്എസ്എസ് വിഭാഗം ) ഖുർആൻ പാരായണം (എച്ച് എസ് ) അറബിക് ഗാനാലാപനം ( എച്ച് എസ്) കഥകളി ( എച്ച് എസ് ) മിമിക്രി (എച്ച്എസ്എസ് വിഭാഗം ) എന്നീ ഇനങ്ങളിലെ മത്സര ഫലങ്ങളാണ് പുറത്തുവന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88587/competitions-are-in-progress-thrissur-ahead-news)