---
title: "ജാതിക്കും മതത്തിനും അതീതമാണ്  കല, ഇവിടെ ഒരു വിധത്തിൽ ഉള്ള വേർ തിരിവും ഉണ്ടാകരുത് - മുഖ്യമന്ത്രി പിണറായി വിജയൻ"
english_title: "Art is beyond caste and religion, there should be no discrimination here - Chief Minister Pinarayi Vijayan kerala kalolsavam 2023"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88569/art-is-beyond-caste-and-religion-there-should-be-no-discrimination-here-chief-minister-pinarayi-vijayan-kerala-kalolsavam-2023"
published_at: "2023-01-03T12:53:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b3d98b0ab35_kalolsavamcm.jpg"
keywords: []
---

# ജാതിക്കും മതത്തിനും അതീതമാണ്  കല, ഇവിടെ ഒരു വിധത്തിൽ ഉള്ള വേർ തിരിവും ഉണ്ടാകരുത് - മുഖ്യമന്ത്രി പിണറായി വിജയൻ

> **Lead Summary:** **കോഴിക്കോട് :** കല ജാതിക്കും മതത്തിനും അതീതമാണെന്നും,ഇവിടെ ഒരു വിധത്തിൽ ഉള്ള വേർ തിരിവും ഉണ്ടാകരുതെന്നും ഓർമ്മപെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. 61 മത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കോഴിക്കോട് :** കല ജാതിക്കും മതത്തിനും അതീതമാണെന്നും,ഇവിടെ ഒരു വിധത്തിൽ ഉള്ള വേർ തിരിവും ഉണ്ടാകരുതെന്നും ഓർമ്മപെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. 61 മത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒറ്റ മനസായി നിന്ന് എല്ലാവരും കലയെയും കലാകാരൻമാരെയും ചേർത്ത് നിർത്തണം എന്നും കുട്ടികൾ മുതിർന്നവർക്ക് മാതൃകയായി മാറണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

സ്നേഹം കൊണ്ട് എല്ലാ മനസുകളെയും ഒന്നിപ്പിക്കാൻ സാധിക്കുമെന്ന് ഓർമ്മ പെടുത്തിക്കൊണ്ടാണ് അദ്ദേഹം കലോത്സവം ഉദ്ഘാടനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88569/art-is-beyond-caste-and-religion-there-should-be-no-discrimination-here-chief-minister-pinarayi-vijayan-kerala-kalolsavam-2023)