---
title: "അതിരാണി പാടം പൂത്തു; കോഴിക്കോട് ചിലങ്ക കെട്ടി "
english_title: "Athirani field bloomed; Kozhikode Chilanka tied kerala state kalolsavam 2023"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/88547/athirani-field-bloomed-kozhikode-chilanka-tied-kerala-state-kalolsavam-2023"
published_at: "2023-01-03T10:30:00+05:30"
category: "Kerala School Kalolsavam 2023"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b3b6858fd2a_pinarayi.jpg"
keywords: []
---

# അതിരാണി പാടം പൂത്തു; കോഴിക്കോട് ചിലങ്ക കെട്ടി 

> **Lead Summary:** **കോഴിക്കോട് : **ചരിത്ര നഗരിയിൽ ചരിത്രനായകൻ മുഖ്യമന്ത്രി പിണറായി വിജയൻ തിരി തെളിയിച്ചതോടെ 61ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ വേദികൾ ഉണർന്നു.

## Article Content

**കോഴിക്കോട് : **ചരിത്ര നഗരിയിൽ ചരിത്രനായകൻ മുഖ്യമന്ത്രി പിണറായി വിജയൻ തിരി തെളിയിച്ചതോടെ 61ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ വേദികൾ ഉണർന്നു.

പട്ടാളത്തിൻ്റെ ബൂട്ടുകൾ താളമിട്ട വിക്രം മൈതാനിയിലെ അതിരാണി പാടം പൂത്തു. കോഴിക്കോട് ചിലങ്ക കെട്ടി ഇനി കണ്ണിമ ചിമ്മാത്ത അഞ്ച് രാപ്പകലുകൾ.

**

ഉദ്ഘാടന ചടങ്ങിൽ പൊതു വിദ്യാഭ്യാസ തലവൻ മുഹമ്മദ്ദ് ഹനീഷ് സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അധ്യക്ഷനായി.

കോഴിക്കോട്ടുക്കാർ ഈ കലോത്സവത്തിനെ നെഞ്ചോടു ചേർത്തു നിർത്തുമെന്ന് അദ്ദേഹം പറഞ്ഞു. സിസ്റ്റർ ലിനയെയും നൗഷാദിനെയും ക്യാപ്റ്റർ വിക്രമത്തെയും അദ്ദേഹം അനുസ്മരിച്ചു.

**കോഴിക്കോട് : **61ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് സംഗീത വിരുന്നൊരുക്കി 61 കലാപ്രതിഭകൾ. ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ 61 വിദ്യാർത്ഥികളാണ് ദൃശ്യാവിഷ്കാരത്തിൽ അണി നിരന്നത്.

GVHSS മേപ്പയൂർ, GUP സ്കൂൾ പേരാമ്പ്ര, GVHSS ബാലുശ്ശേരി, പേരാമ്പ്ര HSS, AUP സ്കൂൾ പേരാമ്പ്ര, GHSS കൂരാചുണ്ട് തുടങ്ങീ പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികളാണ് കലോത്സവ വേദിയിൽ ദൃശ്യാവിഷ്കാരം തീർത്തത്.

**

പി കെ ഗോപിയുടെ രചനയിൽ മാധവ് പേരാമ്പ്രയാണ് അവതരണം നടത്തിയത്.കോഴിക്കോടിന്റെ പെരുമ വിളിച്ചോതുന്ന ഗാനമാണ് സംഘം അവതരിപ്പിച്ചത്.

**

കോഴിക്കോട് : **61ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മുഖ്യ ആകർഷണമായി തണ്ണീർ കൂജ. പ്രധാന വേദിയായ വിക്രം മൈതാനത്തിന്റെ ഗേറ്റിന് സമീപത്ത് തന്നെയാണ് വിദ്യാർത്ഥികൾ ദാഹിക്കുന്നവർക്ക് ദാഹജലവുമായി നിലയുറപ്പിച്ചിട്ടുള്ളത്.

**

ദാഹ ജലത്തിനു പുറമേ വിവിധതരം ഹൽവ, ജിലേബി തുടങ്ങിയവയും പ്രത്യേകതയാണ്. കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള വെൽഫെയർ കമ്മിറ്റിക്കാണ് തണ്ണീർ കൂജയുടെ ചുമതല.

കൺവീനർ കെ പി സുരേഷ്, ജോയിൻ കൺവീനർ റഫീഖ് മായനാട്, ചെയർമാനായി വടകര എംഎൽഎ കെ.കെ രമയും. കൂടാതെ കോഴിക്കോട് ജില്ല ജെആർസിയുടെ 10 കുട്ടികൾ സദാ സമയവും സേവനത്തിനായുണ്ട്. ഇവരെ നിയന്ത്രിക്കുന്നത് ജെ.ആർ.സി ഇൻ ചാർജ് സിന്ധു സൈമൺ ടീച്ചറാണ്.

സംസ്ഥാനത്തിന്റെ വിവിധ ദിക്കുകളിൽ നിന്നും വരുന്നവർക്ക് വലിയൊരു ആശ്വാസമായി ഈ ഒരു ദാഹജലം. കോഴിക്കോട് ജില്ലയുടെ ആദ്യത്യ മര്യാദയുടെ മറ്റൊരു തെളിവ് കൂടിയാണിത്.

**കോഴിക്കോട് : **കുരുന്ന് പ്രതിഭകളുടെ വർണ്ണ കാഴ്ചയിൽ ഉണർന്ന് പ്രധാന വേദി. മനം മയക്കുന്ന വർണ്ണ കാഴ്ചക്ക് തുടക്കമായി.

**

കോഴിക്കോട് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികൾ അവതരിപ്പിച്ച ഫാൻ ഡാൻസിൽ ഉണർന്ന വേദിയിൽ ജി ജി കളരി സംഘം പുൽപള്ളി വയനാട് അവതരിപ്പിച്ച കളരിപ്പയറ്റ്, കുറ്റിക്കാട്ടൂർ ഗവണ്മെന്റ് സ്കൂൾ അവതരിപ്പിച്ച ശിങ്കാരിമേളം (കേരളത്തിൽ ആദ്യമായി ശിങ്കാരിമേളം അവതരിപ്പിക്കുന്ന വിദ്യാലയം) എന്നിവ ശ്രദ്ധേയമായി.

**കോഴിക്കോട് : **ഉയർന്ന് പാറി കലയുടെ വർണ്ണകൊടി....** **വർണ്ണാഭമായ 61-ാമത് കേരള സ്കൂൾ കലോത്സവത്തിന് കൊടി ഉയർന്നു.

വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ ജീവൻ ബാബു പതാക ഉയർത്തി. ഇ കെ വിജയൻ എം എൽ എ, പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് തുടങ്ങിയവർ സംബന്ധിച്ചു.

കലോത്സവത്തിൽ 239 ഇനങ്ങളിലായി പതിനാലായിരത്തോളം  വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും . 24 വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുക.

മത്സരവേദികൾക്ക് സാഹിത്യത്തിലെ ഭാവനാ ഭൂപടങ്ങൾ അടങ്ങിയ പേരുകളാണ് വേദികൾക്ക് നിശ്ചയിച്ചിട്ടുള്ളത്. മത്സരവേദികളിലെല്ലാം കലാപരിപാടികളുടെ വീഡിയോ റെക്കോർഡിംഗിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മത്സരയിനങ്ങൾ ഉൾപ്പെടുത്തിയ പ്രോഗ്രാം ഷെഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ പ്രോഗ്രാം ഒഫിഷ്യൽസിനും ഫോട്ടോ പതിച്ച ഐഡി കാർഡ് നൽകും. മത്സരഫലങ്ങൾ വേദികൾക്കരികിൽ പ്രദർശിപ്പിക്കാൻ ഡിജിറ്റൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

**കോഴിക്കോട് : **അഞ്ചു ദിവസത്തെ കലാ പൂരത്തിന് കോഴിക്കോട് ഉണർന്നപ്പോൾ ആവേശകരമായി വരവേൽക്കുകയാണ് നാടും നഗരവും.

അതോടൊപ്പം പ്ലാസ്റ്റിക് മുക്ത കേരളത്തിനായി കൈകോർക്കുകയാണ് ജില്ലയിലെ ഹരിത കർമ്മ സേന. കോഴിക്കോട് കലോത്സവത്തിൽ ഹരിത ചട്ടം നടപ്പാക്കാൻ ഒപ്പം കോർപ്പറേഷനും രംഗത്തുണ്ട്.

പി ടിഎ, ശുചിത്വ മിഷൻ, ഹരിത മിഷൻ, കുടുംബശ്രീ, കോഴിക്കോട് പ്രൊജക്ട് സെൽ, നാഷണൽ ഗ്രീൻ കോർപ്സ്, ഇക്കോ ക്ലബുകൾ, വ്യാപാരി വ്യവസായി സമിതി എന്നിവരെ ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുള്ളത്. രാവിലെ മുതൽ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ശുചീകരണ പ്രവർത്തികൾ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/88547/athirani-field-bloomed-kozhikode-chilanka-tied-kerala-state-kalolsavam-2023)