ജാക്കറ്റ് ‘അടിച്ചു മാറ്റി’ പ്രിയങ്ക ചോപ്ര; വില 2 ലക്ഷം രൂപ

ജാക്കറ്റ് ‘അടിച്ചു മാറ്റി’ പ്രിയങ്ക ചോപ്ര; വില 2 ലക്ഷം രൂപ
Nov 4, 2021 08:51 AM | By Shalu Priya

ഭർത്താവ് നിക് ജോനസിന് ഒപ്പമാണെങ്കിൽ സ്റ്റൈലിഷ് ആയി വസ്ത്രം ധരിക്കുന്നതാണ് താരസുന്ദരി പ്രിയങ്ക ചോപ്രയുടെ രീതി. കൂടുതൽ സ്പെഷൽ ആയിരിക്കാനുള്ള പ്രിയങ്കയുടെ ഈ ശ്രമം ആരാധകർക്കും ഫാഷനിസ്റ്റകൾക്കും ഏറെ പ്രിയങ്കരമാണ്. കാരണം അതുവഴി തങ്ങളുടെ സ്റ്റൈലിൽ എന്തെങ്കിലുമൊന്ന് പുതുതായി ചേർക്കാനവുമെന്ന് അവർ കരുതുന്നു.ഒ

രു പൊതുപരിപാടിയുടെ ഭാഗമായി സ്പെയിനിലായിരുന്ന താരദമ്പതികൾ ഏതാനും ദിവസം മുമ്പാണ് അമേരിക്കയിലേക്ക് തിരിച്ചെത്തിയത്. ഇതിനു പിന്നാലെ ഇരുവരും ലൊസാഞ്ചലസിലെ തെരുവിലൂടെ നടക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

പച്ചയും ക്രീമും നിറങ്ങളുള്ള ജാക്കറ്റ് ആയിരുന്നു കറുപ്പ് ജീൻസിനൊപ്പം പ്രിയങ്ക ധരിച്ചത്. ഫ്രഞ്ച് ആഡംബര ബ്രാൻഡായ സീലൈനിന്റെ റെഡി ടു വെയർ കലക്‌ഷനിൽ നിന്നുള്ളതാണിത്. യഥാർഥത്തിൽ നിക്കിന്റെ ജാക്ക്റ്റ് ആണിത്. മുൻപൊരു ടിവി ഷോയ്ക്ക് നിക്ക് ഇത് ധരിച്ച് എത്തിയിട്ടുണ്ട്.

2553 അമേരിക്കൻ ഡോളറാണ് ജാക്കറ്റിന്റെ വില. ഇന്ത്യൻ രൂപയിൽ ഏകദേശം 2 ലക്ഷം രൂപ വരും.കറുപ്പ് സ്നീക്കേഴ്സ് ആണ് ഇതോടൊപ്പം പെയർ ചെയ്തത്. പച്ച ഫെയ്സ് മാസ്ക്, ചെയിൻ ഷോൾഡർ ബാഗ് എന്നിവയും ചേരുന്നതായിരുന്നു പ്രിയങ്കയുടെ ലുക്ക്. ബ്ലാക് ടി–ഷർട്ടും ജാക്കറ്റും ജീൻസുമായിരുന്നു നിക്കിന്റെ വേഷം.നിക്കിന്റെ ജാക്കറ്റ് ‘അടിച്ചു മാറ്റി’യുള്ള പ്രിയങ്കയുടെ ഈ ലുക്ക് എന്തായാലും ആരാധകർക്ക് ഇഷ്ടമായി.

Jacket 'beaten' Priyanka Chopra; Price Rs 2 lakh

Next TV

Related Stories
പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ ഭാര്യ

Jan 14, 2022 11:10 PM

പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ ഭാര്യ

പിങ്ക് സാരിയിൽ തിളങ്ങി ഷാഹിദ് കപൂറിന്‍റെ...

Read More >>
ഗോൾഡൻ എംബല്ലിഷ്ഡ് ഗൗണില്‍ മലൈക; ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

Jan 13, 2022 10:54 PM

ഗോൾഡൻ എംബല്ലിഷ്ഡ് ഗൗണില്‍ മലൈക; ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

ഫിറ്റ്നസിലും ഫാഷനിലും ബോളിവുഡ് നടി മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. 48കാരിയായ മലൈക സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്....

Read More >>
ഒന്നരലക്ഷത്തിന്‍റെ ലെഹങ്കയില്‍ മനോഹരിയായി മാളവിക മോഹനൻ

Jan 5, 2022 11:31 PM

ഒന്നരലക്ഷത്തിന്‍റെ ലെഹങ്കയില്‍ മനോഹരിയായി മാളവിക മോഹനൻ

'പട്ടം പോലെ' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക മോഹനൻ. നടിയും മോഡലുമായ മാളവിക തെന്നിന്ത്യയിലും ബോളിവുഡിലും...

Read More >>
ഫിലിം ഫെസ്റ്റില്‍ തിളങ്ങി താരദമ്പതികൾ

Dec 18, 2021 07:46 PM

ഫിലിം ഫെസ്റ്റില്‍ തിളങ്ങി താരദമ്പതികൾ

ഇപ്പോഴിതാ സൗദി അറേബ്യയിലെ ജിദ്ദയിൽ അരങ്ങേറിയ റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റുവലിൽ പങ്കെടുത്ത താരദമ്പതികളുടെ ചിത്രങ്ങളാണ് ഫാഷന്‍ ലോകത്ത്...

Read More >>
‘നാല് കാലുള്ള എല്ലാ മൃഗങ്ങൾക്കും സമർപ്പിച്ച്’ രവീണയുടെ പുതിയ ടാറ്റൂ

Dec 17, 2021 08:55 PM

‘നാല് കാലുള്ള എല്ലാ മൃഗങ്ങൾക്കും സമർപ്പിച്ച്’ രവീണയുടെ പുതിയ ടാറ്റൂ

ക്രയോൺസ് ടാറ്റൂ സ്റ്റുഡിയോയാണ് താരത്തിന്റെ ആഗ്രഹം സഫലമാക്കിയത്. രവീണയുടെ മൂന്നാമത്തെ ടാറ്റൂ ആണിത്. നെഞ്ചിലും പുറത്തുമാണ് ഇതിനു മുമ്പ് ടാറ്റൂ...

Read More >>
വിശ്വസുന്ദരിയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത് ഈ ട്രാൻസ് വുമൺ

Dec 16, 2021 08:03 AM

വിശ്വസുന്ദരിയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത് ഈ ട്രാൻസ് വുമൺ

എംബ്രോയ്ഡറികളും സ്റ്റോണ്‍ വര്‍ക്കുകള്‍ കൊണ്ട് മനോഹരമായിരുന്നു ഗൗൺ. സിൽവർ വർക്കുകളും വി...

Read More >>
Top Stories