സി മുഹമ്മദ് ഫൈസി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ

സി മുഹമ്മദ് ഫൈസി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ
Nov 3, 2021 04:33 PM | By Vyshnavy Rajan

മലപ്പുറം : സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായി സി മുഹമ്മദ് ഫൈസിയെ വീണ്ടും തിരഞ്ഞെടുത്തു. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേർന്ന പുതിയ ഹജ്ജ് കമ്മിറ്റിയുടെ ആദ്യ യോഗമാണ് ചെയര്മാനെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് നടപടികൾക്ക് പ്രിസൈഡിങ് ഓഫീസര്‍ ഗവണ്മെന്റ് അഡിഷണല്‍ സെക്രട്ടറി ഷൈന്‍ എ ഹഖ് നേതൃത്വം നല്കി‍.

സി മുഹമ്മദ് ഫൈസി ചെയർമാ‍നായ കഴിഞ്ഞ കമ്മിറ്റിയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തില്‍ ഹജ്ജ് കമ്മിറ്റി പുനസ്സംഘടിപ്പിച്ച് കഴിഞ്ഞ ദിവസം സർക്കാര്‍ ഉത്തരവിറക്കിയിരുന്നു. കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റും കാരന്തൂർ മർക്കസ് ജനറല്‍ മാനേജറും ശ്രദ്ധേയനായ എഴുത്തുകാരനും വാഗ്മിയുമാണ് സി മുഹമ്മദ് ഫൈസി. മുസ്ലിം പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര കൂടിയാലോചനാ സമിതി അംഗമാണ്.

ഇന്ത്യയിലാകെ ആയിരക്കണക്കിന് മദ്‌റസകള്‍ നടത്തുന്ന ഡൽഹി ആസ്ഥാനമായുള്ള ഇസ്ലാമിക് എജ്യുക്കേഷന്‍ ബോർഡ് ഓഫ് ഇന്ത്യ, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ കൂട്ടായ്മയായ ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോരിറ്റി എജ്യുക്കേഷന്‍ എന്നിവകളില്‍ എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിക്കുന്നു.

കേരള വഖ്ഫ് ബോർഡ് അംഗമായി നേരത്തെ പ്രവര്ത്തിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത് പന്നൂര്‍ സ്വദേശിയാണ്. പ്രമുഖ പണ്ഡിതനായിരുന്ന നെടിയനാട് സി അബ്ദുര്റൂഹ്‌മാന്‍ മുസ്ലിയാരുടെ മകനായി 1955 ല്‍ ജനിച്ചു. പിതാവില്‍ നിന്ന് പ്രാഥമിക പഠനം. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടി. ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്വലകലാശാലയില്‍ നിന്ന് ലീഡർഷിപ്പ് ട്രെയ്‌നിംഗ് പഠനം പൂർത്തിയാക്കി.

കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ ബിരുദവും മൗലാനാ ആസാദ് നാഷണല്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് ഉറുദു സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്, സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ നേരത്തെ വഹിച്ചിട്ടുണ്ട്. മർകുസ് ശരീഅ കോളജില്‍ ദീർഘകാലമായി സീനിയര്‍ പ്രൊഫസറാണ്. ബഹുഭാഷാ പണ്ഡിതനാണ്.

ജോർദാന്‍, ഈജിപ്ത്, മലേഷ്യ, യു എ ഇ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന നിരവധി രാജ്യാന്തര സമ്മേളനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും അറബ് ലോകത്തുമായി നിരവധി പ്രഭാഷണങ്ങള്‍ നടത്തി. ഖുർആന്‍ പഠനവും പാരായണവും, ഇന്ത്യന്‍ ഭരണഘടനയും ശരീഅത്തും, പ്രബോധകന്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

സംസ്ഥാന വഖ്ഫ് ബോർഡ് ചെയർമാന്‍ ടി കെ ഹംസ, പി വി അബ്ദുല്‍ വഹാബ് എം പി, പി ടി എ റഹീം എം എല്‍ എ, മുഹമ്മദ് മുഹ്സിന്‍ എം എല്‍ എ, സഫര്‍ കായല്‍, പി ടി അക്ബര്‍, പി പി മുഹമ്മദ് റാഫി, ഉമര്‍ ഫൈസി മുക്കം, അഡ്വ. മൊയ്തീന്‍ കുട്ടി, കെ പി സുലൈമാന്‍ ഹാജി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കെ എം മുഹമ്മദ് കാസിം കോയ, ഐ പി അബ്ദുല്‍ സലാം, ഡോ. പി എ സയ്യദ് മുഹമ്മദ് എന്നിവരാണ് നിലവിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍.

മലപ്പുറം ജില്ലാ കലക്ടര്‍ എക്സ് ഒഫീഷ്യോ അംഗമാണ്. യോഗത്തില്‍ ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറായ മലപ്പുറം കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ സ്വാഗതം പറഞ്ഞു. പ്രിസൈഡിങ് ഓഫീസര്‍, ഗവണ്മെന്റ് അഡിഷണല്‍ സെക്രട്ടറി ഷൈന്‍ എ ഹഖ് തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. കമ്മിറ്റി അംഗവും പറവൂര്‍ മുന്സിപ്പാലിറ്റി വൈസ് ചെയര്മാനുമായ സഫര്‍ കായലാണ് സി മുഹമ്മദ് ഫൈസിയുടെ പേര് ചെയർമാന്‍ സ്ഥാനത്തേക്ക് നിർദേ ശിച്ചത്. താനൂര്‍ മുൻസിപ്പാലിറ്റി കൗണ്സിലര്‍ പി ടി അക്ബര്‍ പിന്താങ്ങി. തുടർന്ന് എല്ലാ അംഗങ്ങളും പിന്തുണച്ച് ഐകകണ്‌ഠ്യേന ചെയർമാനെ തിരഞ്ഞെടുക്കുകയായിരുന്നു.

C Muhammad Faizi Chairman of the State Hajj Committee

Next TV

Related Stories
ആലപ്പുഴയില്‍ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു

Jan 26, 2022 11:35 PM

ആലപ്പുഴയില്‍ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു

ആലപ്പുഴയില്‍ സിപിഐഎം പ്രവർത്തകന്...

Read More >>
തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകയ്ക്ക് നേരെ അതിക്രമം

Jan 26, 2022 11:26 PM

തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകയ്ക്ക് നേരെ അതിക്രമം

തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകയ്ക്ക് നേരെ...

Read More >>
സംസ്ഥാനത്ത് ഇന്നും അര ലക്ഷത്തിനടുത്ത് കൊവിഡ് രോഗികള്‍; ടി പി ആര്‍ 48.06 %

Jan 26, 2022 06:03 PM

സംസ്ഥാനത്ത് ഇന്നും അര ലക്ഷത്തിനടുത്ത് കൊവിഡ് രോഗികള്‍; ടി പി ആര്‍ 48.06 %

സംസ്ഥാനത്ത് ഇന്നും അര ലക്ഷത്തിനടുത്ത് രോഗികള്‍, കേരളത്തില്‍ ഇന്ന് 49,771 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449,...

Read More >>
വീട് അടിച്ചു തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ

Jan 26, 2022 05:45 PM

വീട് അടിച്ചു തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ

വീട് അടിച്ചു തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച...

Read More >>
ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഗൂഢാലോചനാക്കേസ്; കാവ്യ മാധവനെയും ചോദ്യം ചെയ്യും

Jan 26, 2022 03:55 PM

ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഗൂഢാലോചനാക്കേസ്; കാവ്യ മാധവനെയും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കാവ്യ മാധവന്‍ അടക്കം കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ചോദ്യം...

Read More >>
ആശങ്കയോടെ കേരളം; രോഗികളുടെ എണ്ണം കൂടുന്നു, കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം

Jan 26, 2022 03:39 PM

ആശങ്കയോടെ കേരളം; രോഗികളുടെ എണ്ണം കൂടുന്നു, കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം

വടക്കന്‍ കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം തീരെ കുറയുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ കൊവിഡ് കൂടിയതോടെ ബദല്‍...

Read More >>
Top Stories