പെണ്‍ പാമ്പുകള്‍ക്കും ലൈംഗികാവയവമുണ്ടെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

പെണ്‍ പാമ്പുകള്‍ക്കും ലൈംഗികാവയവമുണ്ടെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍
Dec 14, 2022 07:53 PM | By Susmitha Surendran

പെണ്‍ പാമ്പുകള്‍ക്കും ലൈംഗികാവയവമുണ്ടെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. പാമ്പുകള്‍ക്ക് ലൈംഗികാവയവം ഇല്ലെന്ന ധാരണയാണ് ഇതോടെ പൊളിയുന്നത്. സ്ത്രീകളിലെ ലൈംഗികാവയവത്തോട് സമാനതകള്‍ ഉള്ളവയാണ് പാമ്പുകളില്‍ കണ്ടെത്തിയ ക്ലിറ്റോറിസെന്നാണ് പഠനം.

പെണ്‍ പാമ്പിന്‍റെ ജനനേന്ദ്രിയത്തിന്‍റെ ഘടനയേക്കുറിച്ച് വ്യക്തമായ ധാരണ നല്‍കുന്നതാണ് ബുധനാഴ്ച പ്രസിദ്ധീകരിച്ച പഠനം. ഇവയേക്കുറിച്ച് വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന് ശേഷമാണ് കണ്ടെത്തല്‍. ആണ്‍ പാമ്പുകളിലെ ലൈംഗികാവയവത്തേക്കുറിച്ച് ഇതിന് മുന്‍പ് പഠനം നടന്നിട്ടുണ്ട്.

എന്നാല്‍ പെണ്‍ പാമ്പുകളേക്കുറിച്ചുള്ള പഠനം വളരെ ശുഷ്കമായാണ് നടന്നിരുന്നത്. സ്ത്രീ ലൈംഗികാവയവങ്ങളേക്കുറിച്ച് കാലങ്ങളായുള്ള ധാരണകള്‍ പാമ്പുകളുടെ കാര്യത്തിലും സംഭവിച്ചിരിക്കാം അതിനാലാവും പെണ്‍ പാമ്പുകളുടെ ലൈംഗികാവയവങ്ങളേക്കുറിച്ചുള്ള പഠനങ്ങള്‍ ശുഷ്കമായതെന്നാണ് നിലവിലെ കണ്ടെത്തല്‍ നടത്തിയ ഗവേഷണ സംഘത്തിന് നേതൃത്വം നല്‍കിയ മേഗന്‍ ഫോള്‍വെല്‍ പറയുന്നത്.

അതിനാല്‍ തന്നെ പാമ്പുകളുടെ ഇണ ചേരല്‍ സംബന്ധിച്ച് നിരവധി തെറ്റായ ധാരണകളാണ് ആളുകള്‍ക്കുള്ളതെന്നും ഇവര്‍ പറയുന്നു. പെണ്‍ പാമ്പുകളുടെ വാലിലാണ് ക്ലിറ്റോറിസ് സ്ഥിതി ചെയ്യുന്നതെന്നാണ് ഇവരുടെ പഠനം വിശദമാക്കുന്നത്. റോയല്‍ സൊസൈറ്റി ബി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വ്യക്തമായി വേര്‍തിരിവുള്ള രണ്ട് ക്ലിറ്റോറിസുകളാണ് ഇവയ്ക്കുള്ളത്. ശരീര കേശങ്ങളാല്‍ മറഞ്ഞികിത്തുന്ന നിലയിലാണ് ഇവയുള്ളത്. ഞരമ്പുകളും ചുവന്ന രക്ത കോശങ്ങളും കൊളാജനും അടങ്ങിയതാണ് ഉദ്ധാരണ ശേഷിയുള്ള അവയവമെന്നും പഠനം വിശദമാക്കുന്നു.

പാമ്പുകളുടെ പ്രത്യേകിച്ച് പെണ്‍ പാമ്പുകളുടെ ലൈംഗികാവയവത്തേക്കുറിച്ചുള്ള ചില സാഹിത്യ കൃതികളിലെ പരാമര്‍ശം മനസിലുടക്കിയതിന് ശേഷമാണ് മേഗന്‍ ഈ വിഷയത്തില്‍ വിശദമായ പഠനം ആരംഭിക്കുന്നത്.

വിശദമായ പഠനത്തില്‍ ഇണകളെ ആകര്‍ഷിക്കാനുള്ള ഗന്ധം പുറപ്പെടുവിക്കുന്ന ഗ്രന്ഥികള്‍ക്ക് സമീപത്തായി ഹൃദയാകൃതിയിലാണ് ക്ലിറ്റോറിസ് കണ്ടെത്തിയത്. സ്ത്രീകളുടെ ലൈംഗികാവയവത്തോട് സാദൃശ്യമുള്ളവയാണ് ഇവയെന്നും സാസ്ത്രജ്ഞര്‍ കണ്ടെത്തി.

നേരത്തെ മനുഷ്യരെ പോലെ തന്നെ ആനന്ദത്തിനായി സെക്സിൽ ഏർപ്പെടുന്ന ജീവികളാണ് ഡോൾഫിനുകൾ എന്ന് കണ്ടെത്തിയിരുന്നു. ഇവയ്ക്ക് വലുതും നന്നായി വികസിക്കുന്നതുമായ ക്ലിറ്റോറിസുകളുണ്ടെന്നും മസാച്യുസെറ്റ്സ് ശാസ്ത്രജ്ഞർ കണ്ടെത്തിയത് ഈ വര്‍ഷം ആദ്യമാണ്.

Scientists have discovered that female snakes also have sex organs.

Next TV

Related Stories
#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

Apr 17, 2024 02:17 PM

#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്....

Read More >>
#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

Apr 12, 2024 03:57 PM

#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ...

Read More >>
#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

Apr 8, 2024 07:53 PM

#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

ഡാറ്റാ ലംഘനം സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്ക് ഉപഭോക്താക്കൾ ഇരയായേക്കാമെന്നും...

Read More >>
#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

Apr 4, 2024 11:40 AM

#whatsapp |സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

നിരവധി മാറ്റങ്ങൾ ഇതിനോടകം വാട്സ്ആപ്പിൽ മെറ്റ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്....

Read More >>
#whatsapp | ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ

Apr 3, 2024 05:09 PM

#whatsapp | ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ

രാജ്യത്ത് 500 ദശലക്ഷത്തിലധികം ഉപയോക്താക്കൾ വാട്സ് ആപ്പിനുണ്ട്....

Read More >>
#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

Mar 28, 2024 12:48 PM

#Telegram |ടെല​ഗ്രാമിന്‍റെ ആ പരിപാടി വെറുതെയല്ല :പിന്നില്‍ വേറെ വലിയ പണി വരുന്നുണ്ട്

പ്രീമിയം സബ്സ്ക്രിപ്ഷൻ‌ സൗജന്യമായി ഉപയോ​ഗിക്കാൻ ഉപഭോക്താക്കൾക്ക് അവസരം നല്കിയിരിക്കുകയാണ് മെസേജിങ് പ്ലാറ്റ്‌ഫോമായ...

Read More >>
Top Stories