നവവധു ഒളിച്ചോടി; വരന് ഹൃദയാഘാതം

നവവധു ഒളിച്ചോടി; വരന് ഹൃദയാഘാതം
Nov 2, 2021 08:16 AM | By Susmitha Surendran

തൃശ്ശൂർ: വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം നവവധു  ഒളിച്ചോടി . സര്‍ക്കാര്‍ ജീവനക്കാരിയായ ഉറ്റകൂട്ടുകാരിക്കൊപ്പം നവവധു ഒളിച്ചോടിയതറിഞ്ഞ വരന് ഹൃദയാഘാതത്തേത്തുടര്‍ന്ന് ആശുപത്രിയിലായി. തൃശ്ശൂരാണ് പൊലീസിനേയും വീട്ടുകാരേയും ഒരു പോലെ കറക്കിയ സംഭവമുണ്ടായത്.

കഴിഞ്ഞ മാസം 25ാം തിയതിയായിരുന്നു പഴുവില്‍ സ്വദേശിനിയായ 23കാരിയും ചാവക്കാട്ടുകാരനായ യുവാവിന്‍റേയും വിവാഹം നടന്നത്. വിവാഹത്തിന്‍റെ അനനുരാത്രി സ്വന്തം വീട്ടിൽ കഴിഞ്ഞ ശേഷം പിറ്റേന്ന് വിവാഹസമ്മാനമായി ലഭിച്ച സ്വര്‍ണവുമായാണ് വധു കടന്നുകളഞ്ഞത്. ഭര്‍ത്താവുമൊത്ത് ബാങ്കിലെത്തിയ യുവതി ബാങ്കില്‍ നിന്നിറങ്ങിയ ശേഷം കാത്തുനിന്ന കൂട്ടുകാരിക്കൊപ്പം സ്കൂട്ടറില്‍ കയറിപ്പോവുകയായിരുന്നു.

ഇതിനിടയില്‍ ഭര്‍ത്താവിന്‍റെ ഫോണും കൈക്കലാക്കിയായിരുന്നു ഒളിച്ചോട്ടം. മധുരയിലെത്തിയ യുവതികള്‍ രണ്ട് ദിവസം ലോഡ്ജില്‍ താമസിച്ചു. ഇതിന് ശേഷം ഇവിടെ പണം നല്‍കാതെ മുങ്ങിയതിനേത്തുടര്‍ന്ന് ലോഡ്ജുകാര്‍ യുവതികള്‍ മുറിയെടുക്കാനായി നല്‍കിയ ലൈസന്‍സിലെ നമ്പറില്‍ ബന്ധപ്പെട്ടതോടെയാണ് പൊലീസിനും കേസില്‍ പിടിവള്ളിയായത്. മധുരയിലേക്ക് യുവതികള്‍ എത്തിയതും ഏറെ തന്ത്രപരമായി ആയിരുന്നു.

തൃശൂരില്‍ നിന്ന് സ്കൂട്ടറില്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതികള്‍ സ്കൂട്ടര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ടാക്സിയില്‍ നഗരത്തില്‍ കറങ്ങി. ടാക്സി ഡ്രൈവറേക്കൊണ്ട് ചെന്നൈയിലേക്കുള്ള ട്രെയിനിന് ടിക്കറ്റ് എടുപ്പിച്ചു. ഇതിന് ശേഷം ഒരു തുണിക്കടയില്‍ കയറിയ യുവതികള്‍ ഇവിടെ നിന്ന് മറ്റൊരുവഴിയിലൂടെ പുറത്തുകടന്ന് മറ്റൊരു ടാക്സിയില് കോട്ടയത്തെത്തി ചെന്നൈയിലേക്ക് ട്രെയിനില്‍ കടന്നു. ഇവിടെനിന്നാണ് മധുരയിലെത്തിയത്.

മധുരയില്‍ നിന്ന് ട്രെയിനില്‍ പാലക്കാട് എത്തിയ ശേഷം രാത്രി തൃശൂരിലേക്ക് ടാക്സിയില്‍ എത്തിയ ഇവര്‍ സ്കൂട്ടര്‍ എടുത്ത് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുചെന്നുവച്ചു. ഇതിന് ശേഷമാണ് തിരികെ വീണ്ടും മധുരയിലെത്തിയത്.

എന്നാല്‍ യുവതികള്‍ മുങ്ങിയതാണെന്ന സംശയത്തില്‍ ലോഡ്ജ് ജീവനക്കാര്‍ ഇതിനോടകം ലൈസന്‍സിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടതോടെ പൊലീസ് എത്തി യുവതികളെ മധുരയില്‍ നിന്ന് പിടികൂടിയത്. പഴുവില്‍ സ്വദേശിനിയുടെ കൂട്ടുകാരി വിവാഹം കഴിഞ്ഞ് 16ാം ദിവസം ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞ് താമസിക്കുന്നയാളാണ്. സ്വതന്ത്രമായി ജീവിക്കാനാണ് നാട് വിട്ടതെന്നാണ് യുവതികള്‍ പറയുന്നത്.

പണവും സ്വര്‍ണവും വേണ്ടിയിരുന്നതിനാലാണ് വിവാഹം ചെയ്തതെന്നും യുവതികള്‍ പൊലീസിനോട് വ്യക്തമാക്കി. ഇവരില്‍ നിന്ന് പതിനൊന്നര പവന്‍ സ്വര്‍ണം പൊലീസ് കണ്ടെടുത്തു. ഹൃദയാഘാതത്തെ  തുടര്‍ന്ന് ആശുപത്രിയിലായ നവവരന്‍ അപകടനില തരണം ചെയ്തതായാണ് വിവരം.

The bride fled; The groom had a heart attack

Next TV

Related Stories
#suicide | തൃശ്ശൂരിൽ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Aug 7, 2023 11:10 PM

#suicide | തൃശ്ശൂരിൽ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

എളവള്ളി നരിയുംമ്പുള്ളി വീട്ടിൽ സന്തോഷിന്‍റെ മകൾ 17 വയസ്സുള്ള സീത ആണ്...

Read More >>
#Journalist | മാധ്യമപ്രവര്‍ത്തകന്‍ ബിനോയ് പനക്കല്‍ നിര്യാതനായി

Jul 13, 2023 11:47 PM

#Journalist | മാധ്യമപ്രവര്‍ത്തകന്‍ ബിനോയ് പനക്കല്‍ നിര്യാതനായി

സിസിടിവി മുന്‍ വാര്‍ത്ത അവതാരകനും, സബ് എഡിറ്ററുമായിരുന്നു...

Read More >>
#accident | പേരാമംഗലത്ത് ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം; യുവതിയ്ക്ക് ദാരുണാന്ത്യം

Jul 9, 2023 12:57 PM

#accident | പേരാമംഗലത്ത് ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം; യുവതിയ്ക്ക് ദാരുണാന്ത്യം

മുതുവറ ഭാഗത്തുനിന്നും അമല ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിൽ അതെ ദിശയിൽ വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ...

Read More >>
#heavyrain | ശക്തമായ മഴയില്‍ പുതുക്കാട് റെയില്‍വേ സ്‌റ്റേഷനു സമീപം വീട് തകര്‍ന്നു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jul 8, 2023 06:29 PM

#heavyrain | ശക്തമായ മഴയില്‍ പുതുക്കാട് റെയില്‍വേ സ്‌റ്റേഷനു സമീപം വീട് തകര്‍ന്നു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശനിയാഴ്ച രാവിലെ 10 മണിക്കായിരുന്നു സംഭവം. അപകടം നടക്കുമ്പോള്‍ വല്‍സലയും മകനും മാത്രമാണ്...

Read More >>
#Constructionofdrainage | കയ്പമംഗലത്ത് രൂക്ഷമായ വെള്ളക്കെട്ടുണ്ടാക്കി ദേശീയപാതയുടെ ഡ്രൈനേജ് നിർമ്മാണം; ദുരിതത്തിലായി പ്രദേശവാസികൾ

Jul 8, 2023 06:22 PM

#Constructionofdrainage | കയ്പമംഗലത്ത് രൂക്ഷമായ വെള്ളക്കെട്ടുണ്ടാക്കി ദേശീയപാതയുടെ ഡ്രൈനേജ് നിർമ്മാണം; ദുരിതത്തിലായി പ്രദേശവാസികൾ

ദേശീയപാത വികസനത്തിൻ്റെ ഭാഗമായി വഴിയമ്പലത്ത് ബൈപ്പാസ് നിർമ്മാണം നടക്കുന്ന ഭാഗത്താണ് നാട്ടുകാർക്ക് നടവഴി നഷ്ടമായത്. റോഡിന് സമാന്തരമായി ഉയരത്തിൽ...

Read More >>
Top Stories