സർക്കാരിന്‍റെ മലബാർ ബ്രാണ്ടി ഓണത്തിനെത്തും, ബ്രാണ്ടി ഉൽപാദനത്തിനാവശ്യമായ നിർമാണ നടപടികൾ ആരംഭിച്ചു

സർക്കാരിന്‍റെ മലബാർ ബ്രാണ്ടി ഓണത്തിനെത്തും, ബ്രാണ്ടി ഉൽപാദനത്തിനാവശ്യമായ നിർമാണ നടപടികൾ ആരംഭിച്ചു
Dec 7, 2022 06:50 AM | By Susmitha Surendran

പാലക്കാട്: സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന മലബാർ ബ്രാണ്ടി അടുത്ത ഓണത്തിന് വിപണിയിലെത്തുംബ്രാണ്ടി ഉൽപാദനത്തിനാവശ്യമായ നിർമാണ നടപടികൾ ആരംഭിച്ചു.

പാലക്കാട് മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റിലറീസിൽ നിന്നുമാണ് പുതിയ ബ്രാണ്ടി ഉല്പാദിപ്പിക്കുക. 2002 ൽ അടച്ചു പൂട്ടിയ ചിറ്റൂർ ഷുഗർ ഫാക്ടറിയാണ് മലബാർ ഡിസ്റ്റിലറീസായി മാറിയത്. 110 ഏക്കർ സ്ഥലമാണ് ഇവിടെയുള്ളത്.പ്രതിദിനം പതിമൂവായിരം കെയ്സ് മദ്യം ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതിനായി നാലു ഘട്ടങ്ങളിലുള്ള പ്രവർത്തനങ്ങളാണ് പൂർത്തിയാകേണ്ടത്. ആദ്യഘട്ടത്തിൽ 70,000 ചതുരശ്ര അടി വിസ്തീർണമുളള കെട്ടിടത്തിൻ്റെ നവീകരണത്തിനായി ആറേകാൽ കോടി അനുവദിച്ചിട്ടുണ്ട്.

കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിനാണ് നിർമാണ ചുമതല. പദ്ധതിക്കായി ചിറ്റൂർ മൂങ്കിൽമടയിൽ നിന്നുമാണ് വെള്ളമെത്തിക്കുക.ഇതിനായി വാട്ടർ അതോറിറ്റി പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിക്കും.

ഒരു കോടി 87 ലക്ഷം രൂപ വാട്ടർ അതോറിറ്റിയ്ക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.മദ്യ ഉല്‌പാദനം ആരംഭിക്കുന്നതോടെ 250 പേർക്ക് നേരിട്ട് ജോലി ലഭിക്കും. സമീപ പഞ്ചായത്തുകളിൽ ഉള്ളവർക്കാണ് മുൻഗണന നൽകുക.

Government's Malabar Brandy will come on stream and necessary construction steps for brandy production have started

Next TV

Related Stories
ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മ അറസ്റ്റിൽ

Feb 6, 2023 01:50 PM

ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മ അറസ്റ്റിൽ

7 വയസ്സുകാരനോടായിരുന്നു അമ്മയുടെ ക്രൂരത. കുട്ടിയുടെ രണ്ടി കൈകളിലും കാലുകളിലും അമ്മ പൊള്ളൽ ഏൽപ്പിച്ചിരുന്നു....

Read More >>
നരബലിക്കായി രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്

Feb 6, 2023 01:43 PM

നരബലിക്കായി രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്

വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അതുവഴി പൂജാസാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ കണ്ട രാസപ്പൻ ആശാരി...

Read More >>
ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് മാർച്ച്; ഇരുചക്രവാഹനം പെട്രോളൊഴിച്ച് കത്തിച്ചു

Feb 6, 2023 01:43 PM

ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് മാർച്ച്; ഇരുചക്രവാഹനം പെട്രോളൊഴിച്ച് കത്തിച്ചു

അതിന് ശേഷം ബാരിക്കേഡുകൾ തള്ളിമാറ്റാനുള്ള ശ്രമം പൊലീസ് തടഞ്ഞു. പിരിഞ്ഞ് പോകാതെ വീണ്ടും പ്രതിഷേധിക്കാനൊരുങ്ങിയ പ്രവർത്തകർക്ക് നേരെ പൊലീസ്...

Read More >>
പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്

Feb 6, 2023 01:22 PM

പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്

പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്. എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറകയ്ക്കലിനെ എൻഐഎ ചോദ്യം ചെയ്യുന്നു. തൃശൂരിൽ...

Read More >>
ബത്തേരിയിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ

Feb 6, 2023 12:33 PM

ബത്തേരിയിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ

ബത്തേരിയിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം. മൂന്നംഗ സംഘമാണ് ആക്രമണം...

Read More >>
‘ഒരു മകൻ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ വേദന’; ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് വിഡിയോ

Feb 6, 2023 12:11 PM

‘ഒരു മകൻ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ വേദന’; ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് വിഡിയോ

‘അപ്പന് വേണ്ടി പുലിപ്പാല് തേടിപ്പോയ കഥയുണ്ട്. ആ ഗതികേടിലാണ് ഇന്ന് ഞാൻ. കേരള സമൂഹത്തിൽ മറ്റൊരു മകനും ഇത് ഉണ്ടാകാതിരിക്കട്ടെ’ ചാണ്ടി ഉമ്മൻ...

Read More >>
Top Stories