പെരുമ്പാവൂർ : പെരുമ്പാവൂരിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ തുരുത്തി താണാട്ടുകുട്ടി അരുൺ സണ്ണിയാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന കരിപ്പേലികൂടി അഖിൽ നാരായണനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവറായ നെല്ലിക്കുഴി ചിരക്കകുടി ഷാജിക്കും പരുക്കേറ്റു.
ഇന്ന് വൈകിട്ട് 7 മണിയോടെ പെരുമ്പാവൂർ മരുതുക വലയിൽ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. ഓടിക്കൂടിയ ആളുകൾ ചേർന്ന് മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അരുൺ സണ്ണി മരിക്കുകയായിരുന്നു.
Bike and auto rickshaw collide in Perumbavoor; A tragic end for the young man