വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; പ്രതിശ്രുത വരനെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി;  പ്രതിശ്രുത വരനെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി
Dec 4, 2022 04:36 PM | By Vyshnavy Rajan

കെയ്‌റോ : വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിശ്രുത വരനായ യുവാവിനെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ഈജിപ്തിലാണ് സംഭവം. പത്തൊമ്പതുകാരനാണ് കൊല്ലപ്പെട്ടത്.

ഈജിപ്തിന്റെ വടക്കന്‍ പ്രദേശത്തെ ഗാര്‍ബിയ ഗവര്‍ണറേറ്റില്‍ വെച്ച് വെള്ളിയാഴ്ചയാണ് ഇവരുടെ വിവാഹം നടത്താനിരുന്നത്. എന്നാല്‍ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് യുവാവിനെ കഴുഞ്ഞു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

കൊല്ലപ്പെട്ട യുവാവ് തന്റെ ഫ്‌ലാറ്റിലെത്തിയപ്പോള്‍ പ്രതിശ്രുത വധുവായ യുവതിയെയും കാമുകനെയും ഒരുമിച്ച് കണ്ടതായി യുവാവിന്റെ ബന്ധു പറഞ്ഞു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇത് പുറത്തറിയുമെന്ന ഭയത്തില്‍ യുവതി, തന്റെ കാമുകനുമായി ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു.

യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മരണം ഉറപ്പാക്കി. മരിച്ചെന്ന് ഉറപ്പായതോടെ യുവതി തന്റെ മാതാവിനെ വിളിച്ച് പ്രതിശ്രുത വരന്‍ ബോധം കെട്ട് വീണെന്നും ആശുപത്രിയില്‍ കൊണ്ടുപോകുകയാണെന്നും പറഞ്ഞു. ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ യുവാവിനെ ശ്വാസംമുട്ടിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി.

ഇതോടെ ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ യുവതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് കുറ്റം സമ്മതിച്ചു. കാമുകനുമായുള്ള ബന്ധത്തെ കുറിച്ച് പുറത്തറിയമെന്ന് ഭയന്നാണ് കൃത്യം നടത്തിയതെന്ന് യുവതി പറഞ്ഞു.

The wedding is only days away; The fiance was killed by the girl and her boyfriend

Next TV

Related Stories
മന്ത്രവാദത്തിനിരയായി വീണ്ടും ശിശുമരണം; ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചു, 3 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Feb 6, 2023 02:01 PM

മന്ത്രവാദത്തിനിരയായി വീണ്ടും ശിശുമരണം; ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചു, 3 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

അസുഖം ഭേദപ്പെടാനെന്ന് പറഞ്ഞ് 20 തവണയാണ് കുഞ്ഞിനെ പൊള്ളലേൽപിച്ചത്. കഴിഞ്ഞ ദിവസം സമാനമായ സംഭവം ഇവിടെ നടന്നിരുന്നു. രണ്ടര മാസം പ്രായമുള്ള കുഞ്ഞാണ്...

Read More >>
പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

Feb 6, 2023 12:42 PM

പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

. ബലാത്സംഗത്തിനുശേഷം അബോധാവസ്ഥയിലായ പെൺകുട്ടിയെ പ്രതികൾ തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ച് കടന്നു....

Read More >>
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Feb 5, 2023 09:03 PM

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

17കാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് റേഡിയോളജി ഡിപ്ലോമ പഠിക്കുകയായിരുന്ന പ്രതിയെ മംഗലാപുരത്തെ...

Read More >>
പതിനാറുകാരൻ  58 കാരിയെ കൊലപ്പെടുത്തി; കൊലയ്ക്ക് ശേഷം മൃതദേഹത്തെ പീഡിപ്പിച്ചു

Feb 5, 2023 02:21 PM

പതിനാറുകാരൻ 58 കാരിയെ കൊലപ്പെടുത്തി; കൊലയ്ക്ക് ശേഷം മൃതദേഹത്തെ പീഡിപ്പിച്ചു

മധ്യപ്രദേശിലെ രേവ ജില്ലയിൽ പതിനാറുകാരൻ 58 കാരിയെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തെ പീഡിപ്പിച്ചു. സംഭവ ശേഷം ഇയാൾ മൃതദേഹം...

Read More >>
സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ

Feb 5, 2023 01:12 PM

സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ

സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ...

Read More >>
പ്രായത്തെ ബഹുമാനിച്ചില്ലെന്നു പറഞ്ഞു തർക്കം; യുവാവിനെ സുഹൃത്തുക്കൾ കുത്തിക്കൊലപ്പെടുത്തി

Feb 5, 2023 12:37 PM

പ്രായത്തെ ബഹുമാനിച്ചില്ലെന്നു പറഞ്ഞു തർക്കം; യുവാവിനെ സുഹൃത്തുക്കൾ കുത്തിക്കൊലപ്പെടുത്തി

പ്രായത്തിൽ കുറവുള്ള സുഹൃത്തുക്കൾ ബഹുമാനിക്കുന്നില്ലെന്ന രാഘവേന്ദ്രയുടെ പരാതിയാണ് കൊലപാതകത്തിൽ...

Read More >>
Top Stories