കൊല്ലം : സുകുമാരക്കുറുപ്പ് കേസിൽ വഴിത്തിരിവുണ്ടാക്കിയ റിട്ട. എസ്പി പിഎം ഹരിദാസ് അന്തരിച്ചു. കൊല്ലം ഉപാസന ആശുപത്രിയിലായിരുന്നു അന്ത്യം. 1984 ൽ ചെങ്ങന്നൂർ ഡിവൈഎസ്പി ആയിരിക്കെയാണ് ചാക്കോ വധക്കേസ് ഹരിദാസ് അന്വേഷിക്കുന്നത്.
ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ നിരപരാധിയെ കൊലപ്പെടുത്തിയ സുകുമാരക്കുറുപ്പിന്റെ കഥ ചുരുളഴിയുന്നത് അങ്ങനെയായിരുന്നു. ദുൽഖർ ചിത്രം ‘കുറുപ്പിൽ’ ഇന്ദ്രജിത്താണ് പിഎം ഹരിദാസിന്റെ വേഷം അഭിനയിച്ചത്. ഡിവൈഎസ്പി കൃഷ്ണദാസ് എന്നതായിരുന്നു കഥാപാത്രത്തിന്റെ പേര്.
PM Haridas, the police officer who made a breakthrough in the Sukumar Kurup case, passed away