മലപ്പുറം : ലോകകപ്പ് മത്സരം കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണ വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം പെരുവള്ളൂരില്‍ ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നതിനിടെ മത്സരം കാണാന്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. മാവൂര്‍ സ്വദേശി നാദിര്‍ ആണ് മരിച്ചത്. നജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.

ഗര്‍ഭിണിയായ യുവതി കിണറ്റില്‍ മരിച്ചനിലയില്‍
ആലപ്പുഴ : ഗര്‍ഭിണിയായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാവേലിക്കര വെട്ടിയാര്‍ സ്വദേശി സ്വപ്‍ന (40) ആണ് മരിച്ചത്. സ്വപ്‍ന ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള ബന്ധുവിനൊപ്പമായിരുന്നു താമസം. ഭര്‍ത്താവ് സൈനികനാണ്.
A student died after falling into a well while going to watch a World Cup match
