ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; അപകടത്തിൽ യാത്രക്കാരനും ദാരുണാന്ത്യം

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; അപകടത്തിൽ യാത്രക്കാരനും ദാരുണാന്ത്യം
Dec 3, 2022 10:51 PM | By Vyshnavy Rajan

ജബൽപൂർ : ഓടിക്കുന്നതിനിടെ ബസ് ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് അപകടം. ഹൃദയാഘാതത്തെ തുടർന്ന് ഡ്രൈവർ മരിച്ചു. അപകടത്തിൽ മറ്റൊരാളും മരിച്ചു. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം.

ബസ് ഡ്രൈവർക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ട്രാഫിക് സിഗ്നലിൽ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ദാമോഹ് നക ഏരിയയിലാണ് സംഭവം.

ലഡ്ഡു പ്രസാദ് ഗൗർ (60), ബസ് ഡ്രൈവർ ഹർദേവ് സിങ് (60) എന്നിവരാണ് മരിച്ചത്. ദാമോ നാകയിൽ റെഡ് സിഗ്നലിൽ ബസ് ഓട്ടോ റിക്ഷയിലും മോട്ടോർ സൈക്കിളിലും ഇടിക്കുകയായിരുന്നു. ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

പരിക്കേറ്റവരെ ജില്ലയിലെ മെട്രോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഡ്രൈവിംഗിനിടെ ബസ് ഡ്രൈവർക്ക് ഹൃദയാഘാതം ഉണ്ടായതായതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.

Driver suffers heart attack while driving bus; The passenger also suffered a tragic end in the accident

Next TV

Related Stories
#arrest |ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ മരണം, ഐസ്ക്രീം കഴിച്ചതിന് ശേഷമെന്ന അമ്മയുടെ വാദം കളവ്; അറസ്റ്റ് രേഖപ്പെടുത്തി

Apr 19, 2024 09:36 AM

#arrest |ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ മരണം, ഐസ്ക്രീം കഴിച്ചതിന് ശേഷമെന്ന അമ്മയുടെ വാദം കളവ്; അറസ്റ്റ് രേഖപ്പെടുത്തി

മരണപ്പെട്ട ഇരട്ടക്കുട്ടികൾക്ക് പുറമെ അമ്മയും നാല് വയസുള്ള മൂത്ത മകളും ഇപ്പോഴും ചികിത്സയിലാണ്....

Read More >>
#facial |ക്ലാസ് സമയത്ത് പ്രധാനധ്യാപികയുടെ ഫേഷ്യൽ; വീഡിയോയെടുത്ത അധ്യാപികയെ കടിച്ച് പരിക്കേൽപ്പിച്ചു

Apr 19, 2024 08:27 AM

#facial |ക്ലാസ് സമയത്ത് പ്രധാനധ്യാപികയുടെ ഫേഷ്യൽ; വീഡിയോയെടുത്ത അധ്യാപികയെ കടിച്ച് പരിക്കേൽപ്പിച്ചു

അധ്യാപികയായ അനം ഖാൻ വീഡിയോ എടുക്കുന്നത് കണ്ട പ്രധാനധ്യാപിക കസേരയിൽ നിന്ന് ഞെട്ടി എഴുന്നേൽക്കുന്നതും വീഡിയോയിൽ...

Read More >>
#AAP | ജയിലിൽവെച്ച് കെജ്രിവാളിനെ കൊല്ലാൻ ബി.ജെ.പിയും മോദിയും ഗൂഢാലോചന നടത്തുന്നു; ഗുരുതര ആരോപണവുമായി എ.എ.പി

Apr 18, 2024 08:00 PM

#AAP | ജയിലിൽവെച്ച് കെജ്രിവാളിനെ കൊല്ലാൻ ബി.ജെ.പിയും മോദിയും ഗൂഢാലോചന നടത്തുന്നു; ഗുരുതര ആരോപണവുമായി എ.എ.പി

കെജ്രിവാളിനെ ഇല്ലാതാക്കാനുള്ള വലിയ ഗൂഢാലോചനയാണിതെന്നും അവർ പറഞ്ഞു. തിഹാർ ജയിൽ അധികൃതർ കെജ്രിവാളിന് ഇൻസുലിൻ നൽകുന്നില്ലെന്നും അതിഷി പറഞ്ഞു. ചില...

Read More >>
#childdeath | ഐസ് ക്രീം കഴിച്ച ഒന്നര വയസുള്ള ഇരട്ട കുട്ടികൾ മരിച്ചു; മാതാവ് ആശുപത്രിയിൽ

Apr 18, 2024 07:37 PM

#childdeath | ഐസ് ക്രീം കഴിച്ച ഒന്നര വയസുള്ള ഇരട്ട കുട്ടികൾ മരിച്ചു; മാതാവ് ആശുപത്രിയിൽ

ബുധനാഴ്ച വൈകുന്നേരം ഐസ്ക്രീം കഴിച്ച മൂവർക്കും അസ്വസ്ഥത...

Read More >>
#attack | സ്കൂൾ ആക്രമിച്ച് മലയാളി വൈദികന്റെ നെറുകയിൽ കുങ്കുമം ചാർത്തി; ജയ് ശ്രീറാം വിളിച്ചെത്തിയവർ മദർ തെരേസയുടെ രൂപം അടിച്ചു തകർത്തു

Apr 18, 2024 04:11 PM

#attack | സ്കൂൾ ആക്രമിച്ച് മലയാളി വൈദികന്റെ നെറുകയിൽ കുങ്കുമം ചാർത്തി; ജയ് ശ്രീറാം വിളിച്ചെത്തിയവർ മദർ തെരേസയുടെ രൂപം അടിച്ചു തകർത്തു

രാവിലെ ക്ലാസ് തുടങ്ങുന്ന സമയം ജയ് ശ്രീറാം വിളിച്ച് സ്‌കൂളിലേക്ക് അതിക്രമിച്ചു...

Read More >>
#ArvindKejriwal | പ്രമേഹം കൂട്ടി ജാമ്യം ലഭിക്കാന്‍ കെജ്‌രിവാള്‍ ജയിലില്‍ മാങ്ങയും മധുരവും കഴിക്കുന്നു - ഇ.ഡി കോടതിയില്‍

Apr 18, 2024 03:26 PM

#ArvindKejriwal | പ്രമേഹം കൂട്ടി ജാമ്യം ലഭിക്കാന്‍ കെജ്‌രിവാള്‍ ജയിലില്‍ മാങ്ങയും മധുരവും കഴിക്കുന്നു - ഇ.ഡി കോടതിയില്‍

ജയില്‍ അധികൃതരില്‍ നിന്നാണ് ഇക്കാര്യം തങ്ങള്‍ മനസിലാക്കിയതെന്നും ഇ.ഡി കോടതിയെ...

Read More >>
Top Stories