പാലാ : വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. മോനിപ്പള്ളി പൂവത്തിങ്കൽ നെല്ലിക്കാത്തൊട്ടിയിൽ വീട്ടിൽ എബിൻ വർഗീസിനെയാണ് (24) അറസ്റ്റ് ചെയ്തത്.
വീട്ടമ്മയെ ഇയാൾ കൈകൊണ്ട് ഇടിച്ച് പരിക്കേൽപിക്കുകയും ചെയ്തിരുന്നു.കോടതിവളപ്പിൽ യുവ അഭിഭാഷയെ അപമാനിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ സമാനമായ മറ്റൊരു കേസ് പാലാ സ്റ്റേഷനിലുണ്ട്.
എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ രാജേഷ് കുമാർ, സി.പി.ഒമാരായ ബിനൂപ്, അരുൺകുമാർ, സി. രഞ്ജിത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Accused in the case of trying to insult the housewife arrested