Featured

പോര്‍ച്ചുഗലിനെ തകര്‍ത്ത് സൗത്ത് കൊറിയ പ്രീക്വാര്‍ട്ടറിലേക്ക്

Sports |
Dec 2, 2022 11:38 PM

ഗ്രൂപ്പ് എച്ചില്‍ നടന്ന അതിവാശിയേറിയ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ തകര്‍ത്ത് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി സൗത്ത് കൊറിയ. പോര്‍ചുഗലിനെ ഒന്നിനെതിരെ രണ്ടു ഗോളിന് തകര്‍ത്താണ് കൊറിയ പ്രീ ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്.

എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊറിയന്‍ പടയുടെ വിജയം.

കിം യങ് ഗോണ്‍ (29ാം മിനിറ്റ്), ഹ്വാങ് ഹീ ചാന്‍ (90+1ാം മിനിറ്റ്) എന്നിവരാണ് കൊറിയക്കായി വലകുലുക്കിയത്. റികാര്‍ഡോ ഹോര്‍ത്തയാണ് (അഞ്ചാം മിനിറ്റ്) പോര്‍ചുഗലിന്‍റെ ആശ്വാസ ഗോള്‍ നേടിയത്.

South Korea beat Portugal to the prequarters

Next TV

Top Stories










GCC News