അയ്യപ്പഭക്തന് ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക്

അയ്യപ്പഭക്തന് ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക്
Dec 2, 2022 01:57 PM | By Vyshnavy Rajan

ആലപ്പുഴ : പാലരുവി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ്നാട് തെങ്കാശി പാളയം സ്വദേശി കറുപ്പു സ്വാമിക്ക് (53) ട്രയിനില്‍ നിന്ന് വീണ് ഗുരുതര പരിക്ക്. അരക്ക് താഴേക്കാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്.

ഉറക്കത്തിലായിരുന്ന കറുപ്പു സ്വാമി ട്രെയിൻ ചെങ്ങന്നൂർ സ്റ്റേഷനിൽ നിന്ന് നീങ്ങി തുടങ്ങിയപ്പോഴാണ് ഉണർന്നത്. ട്രെയിന്‍ സ്റ്റേഷന്‍ വിടുന്നതിന് മുമ്പ് ഇറങ്ങാനുള്ള ശ്രമത്തില്‍ അദ്ദേഹം ട്രയിനില്‍ നിന്നും ചാടി ഇറങ്ങാന്‍ ശ്രമിച്ചു.

ഇതിനിടെ ട്രയിനിന് സ്പീഡ് കൂടിയിരുന്നു. സ്റ്റേഷന്‍ പ്ലാറ്റ് ഫോമിലേക്കാണ് കറുപ്പു സ്വാമി ചാടിയെങ്കിലും പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയിലേക്ക് അദ്ദേഹം വീഴുകയായിരുന്നു. ഇത് കണ്ട് ആളുകള്‍ ബഹളം വച്ചതോടെ ഉടൻ തന്നെ തീവണ്ടി നിർത്തി.

തുടര്‍ന്ന് ട്രയിനില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ചവിട്ട് പടിയുടെ ഭാഗം ആർ പി എഫും അഗ്നി രക്ഷാ സേനയും ചേർന്ന് മുറിച്ച് മാറ്റിയാണ് കറുപ്പുസ്വാമിയെ ട്രാക്കില്‍ നിന്നും രക്ഷപ്പെടുത്തിയത്.

വീഴ്ചയില്‍ കറുപ്പു സ്വാമിക്ക് വയറിന്‍റെ ഭാഗത്ത് അടക്കം ഗുരുതര പരിക്കേറ്റു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആന്തരീക അവയവങ്ങൾക്കും മുറിവേറ്റതായാണ് വിവരം.

Ayyappa devotee falls from train and gets seriously injured

Next TV

Related Stories
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി; സർക്കാർ ഇടപെടണമെന്ന് ആവിശ്യം

Feb 6, 2023 02:41 PM

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി; സർക്കാർ ഇടപെടണമെന്ന് ആവിശ്യം

ചി​കി​ത്സ വി​ല​യി​രു​ത്താ​ൻ മെ​ഡി​ക്ക​ല്‍ ബോ​ര്‍ഡ് രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഇ​വ​ർ​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി...

Read More >>
ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മ അറസ്റ്റിൽ

Feb 6, 2023 01:50 PM

ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മ അറസ്റ്റിൽ

7 വയസ്സുകാരനോടായിരുന്നു അമ്മയുടെ ക്രൂരത. കുട്ടിയുടെ രണ്ടി കൈകളിലും കാലുകളിലും അമ്മ പൊള്ളൽ ഏൽപ്പിച്ചിരുന്നു....

Read More >>
നരബലിക്കായി രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്

Feb 6, 2023 01:43 PM

നരബലിക്കായി രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്

വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അതുവഴി പൂജാസാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ കണ്ട രാസപ്പൻ ആശാരി...

Read More >>
ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് മാർച്ച്; ഇരുചക്രവാഹനം പെട്രോളൊഴിച്ച് കത്തിച്ചു

Feb 6, 2023 01:43 PM

ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് മാർച്ച്; ഇരുചക്രവാഹനം പെട്രോളൊഴിച്ച് കത്തിച്ചു

അതിന് ശേഷം ബാരിക്കേഡുകൾ തള്ളിമാറ്റാനുള്ള ശ്രമം പൊലീസ് തടഞ്ഞു. പിരിഞ്ഞ് പോകാതെ വീണ്ടും പ്രതിഷേധിക്കാനൊരുങ്ങിയ പ്രവർത്തകർക്ക് നേരെ പൊലീസ്...

Read More >>
പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്

Feb 6, 2023 01:22 PM

പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്

പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്. എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറകയ്ക്കലിനെ എൻഐഎ ചോദ്യം ചെയ്യുന്നു. തൃശൂരിൽ...

Read More >>
ബത്തേരിയിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ

Feb 6, 2023 12:33 PM

ബത്തേരിയിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ

ബത്തേരിയിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം. മൂന്നംഗ സംഘമാണ് ആക്രമണം...

Read More >>
Top Stories