താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു
Dec 2, 2022 12:52 PM | By Vyshnavy Rajan

താമരശ്ശേരി : താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു. ആളപായമില്ലെന്നാണ് പ്രഥമിക നിഗമനം. താമരശ്ശേരി ചുരത്തിലെ ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് സംഭവം.

ഇന്ന് രാവിലെ 10.15 ലോടെയാണ് സംഭവം. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വിനോദ സഞ്ചാരികളുമായി പോയ ട്രാവലറിനാണ് തീ പിടിച്ചത്. ട്രാവലറില്‍ നിന്നും പുക ഉയര്‍ന്നപ്പോള്‍ 17 ഓളം യാത്രക്കാര്‍ വാഹനത്തിലുണ്ടായിരുന്നു.

ആറാം വളവിലെത്തിയപ്പോള്‍ വാഹനത്തിന്‍റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ വാഹനത്തിന്‍റെ ഡ്രൈവര്‍ സഞ്ചാരികളെ വാഹനത്തില്‍ നിന്നും പുറത്തിറക്കി. ഇതിനാല്‍ വലിയ അപകടം ഒഴിവായി.

പിന്നാലെ വാഹനത്തില്‍ നിന്നും തീ ഉയരുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ വാഹനത്തെ മുഴുവനായും തീ വിഴുങ്ങി. കല്പറ്റയില്‍ നിന്നും മുക്കത്ത് നിന്നും ഫയര്‍ഫോഴ്സ് സംഘം സംഭവ സ്ഥലത്തെത്തി.

താമരശ്ശേരി പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. തീ പിടിത്തത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തുടരുന്നു. ആംബുലൻസ് റോഡ് സേഫ്റ്റി വിംങ്ങും ചുരം സംരക്ഷണ സമിതി പ്രവർത്തകരും രക്ഷ പ്രവർത്തനത്തിന് പങ്കാളിയായി. വാഹനം പൂർണമായി കത്തി നശിച്ചു. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

The traveler who was running on the Thamarassery pass caught fire

Next TV

Related Stories
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി; സർക്കാർ ഇടപെടണമെന്ന് ആവിശ്യം

Feb 6, 2023 02:41 PM

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി; സർക്കാർ ഇടപെടണമെന്ന് ആവിശ്യം

ചി​കി​ത്സ വി​ല​യി​രു​ത്താ​ൻ മെ​ഡി​ക്ക​ല്‍ ബോ​ര്‍ഡ് രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഇ​വ​ർ​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി...

Read More >>
ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മ അറസ്റ്റിൽ

Feb 6, 2023 01:50 PM

ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മ അറസ്റ്റിൽ

7 വയസ്സുകാരനോടായിരുന്നു അമ്മയുടെ ക്രൂരത. കുട്ടിയുടെ രണ്ടി കൈകളിലും കാലുകളിലും അമ്മ പൊള്ളൽ ഏൽപ്പിച്ചിരുന്നു....

Read More >>
നരബലിക്കായി രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്

Feb 6, 2023 01:43 PM

നരബലിക്കായി രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്

വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അതുവഴി പൂജാസാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ കണ്ട രാസപ്പൻ ആശാരി...

Read More >>
ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് മാർച്ച്; ഇരുചക്രവാഹനം പെട്രോളൊഴിച്ച് കത്തിച്ചു

Feb 6, 2023 01:43 PM

ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് മാർച്ച്; ഇരുചക്രവാഹനം പെട്രോളൊഴിച്ച് കത്തിച്ചു

അതിന് ശേഷം ബാരിക്കേഡുകൾ തള്ളിമാറ്റാനുള്ള ശ്രമം പൊലീസ് തടഞ്ഞു. പിരിഞ്ഞ് പോകാതെ വീണ്ടും പ്രതിഷേധിക്കാനൊരുങ്ങിയ പ്രവർത്തകർക്ക് നേരെ പൊലീസ്...

Read More >>
പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്

Feb 6, 2023 01:22 PM

പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്

പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്. എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറകയ്ക്കലിനെ എൻഐഎ ചോദ്യം ചെയ്യുന്നു. തൃശൂരിൽ...

Read More >>
ബത്തേരിയിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ

Feb 6, 2023 12:33 PM

ബത്തേരിയിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ

ബത്തേരിയിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം. മൂന്നംഗ സംഘമാണ് ആക്രമണം...

Read More >>
Top Stories