രണ്ടാഴ്‌ച മുമ്പ് ജീവനൊടുക്കിയ പ്രധാനാധ്യാപികയുടെ ഭര്‍ത്താവ്‌ മരിച്ചു

രണ്ടാഴ്‌ച മുമ്പ് ജീവനൊടുക്കിയ പ്രധാനാധ്യാപികയുടെ ഭര്‍ത്താവ്‌ മരിച്ചു
Dec 2, 2022 08:54 AM | By Vyshnavy Rajan

വൈക്കം: ജോലി സംബന്ധമായ സമ്മര്‍ദത്തെ തുടര്‍ന്ന്‌ രണ്ടാഴ്‌ച മുമ്പ് ജീവനൊടുക്കിയ പ്രധാനാധ്യാപികയുടെ ഭര്‍ത്താവ്‌ മരിച്ചു. കൊച്ചുകവല മാളിയേക്കല്‍ ആര്‍.രമേഷ്‌ കുമാര്‍ (53) ആണ്‌ ഇന്നലെ പുലര്‍ച്ചെ മരിച്ചത്‌.

ബുധനാഴ്‌ച രാത്രി വയറു വേദനെയെ തുടര്‍ന്ന്‌ രമേഷ്‌ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈക്കം കോടതിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ ശ്രീജ(48)യെ രണ്ടാഴ്‌ച മുമ്പാണ്‌ വീട്ടില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

എല്‍.പി സ്‌കൂള്‍ ഹെഡ്‌ മിസ്‌ട്രസായി സ്‌ഥാനകയറ്റം ലഭിച്ചതിനെ തുടര്‍ന്ന്‌ മറ്റൊരു സ്‌കൂളില്‍ ചുമതലയേറ്റ്‌ ഏതാനും മാസങ്ങള്‍ ജോലി ചെയ്‌തപ്പോള്‍ തന്നെ ജോലി സംബന്ധമായ സമ്മര്‍ദ്ദം അധ്യാപികയെ കടുത്ത വിഷാദത്തിലാക്കിയിരുന്നു.

തുടര്‍ന്ന്‌ ഇവര്‍ ഹെഡ്‌ മിസ്‌ട്രസ്‌ സ്‌ഥാനത്തു നിന്നു ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ അധികൃതരെ സമീപിച്ചിരുന്നു. ഡി.ഇ.ഒ ഇവരുടെ ആവശ്യം തള്ളിയെങ്കിലും വിദ്യാഭ്യാസവകുപ്പ്‌ അധികൃതര്‍ ഇവരോട്‌ അനുഭാവം പ്രകടിപ്പിച്ച്‌ പോളശേരി ഗവ. എല്‍.പി സ്‌കൂളിലേയ്‌ക്ക് സ്‌ഥലംമാറ്റം നല്‍കി.

വീടിനടുത്തെ സ്‌കൂളില്‍ വന്നെങ്കിലും അധ്യാപികയുടെ മാനസിക സമ്മര്‍ദ്ദം ഒഴിഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ട്‌ അധ്യാപിക ചികിത്സയ്‌ക്കും വിധേയയായിരുന്നു. അധ്യാപികയുടെ മരണാനന്തര ചടങ്ങ്‌ ഇന്ന്‌ നടക്കാനിരിക്കെ ഗൃഹനാഥന്‍ കൂടി മരണപ്പെട്ടത്‌ കുടുംബത്തിന്‌ കനത്ത അഘാതമായി. രമേഷ്‌ കുമാറിന്റെ സംസ്‌കാരം നടത്തി. ഏകമകന്‍: കാര്‍ത്തിക്‌ രമേഷ്‌.

The husband of the headmistress who committed suicide two weeks ago has passed away

Next TV

Related Stories
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി; സർക്കാർ ഇടപെടണമെന്ന് ആവിശ്യം

Feb 6, 2023 02:41 PM

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി; സർക്കാർ ഇടപെടണമെന്ന് ആവിശ്യം

ചി​കി​ത്സ വി​ല​യി​രു​ത്താ​ൻ മെ​ഡി​ക്ക​ല്‍ ബോ​ര്‍ഡ് രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഇ​വ​ർ​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി...

Read More >>
ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മ അറസ്റ്റിൽ

Feb 6, 2023 01:50 PM

ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മ അറസ്റ്റിൽ

7 വയസ്സുകാരനോടായിരുന്നു അമ്മയുടെ ക്രൂരത. കുട്ടിയുടെ രണ്ടി കൈകളിലും കാലുകളിലും അമ്മ പൊള്ളൽ ഏൽപ്പിച്ചിരുന്നു....

Read More >>
നരബലിക്കായി രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്

Feb 6, 2023 01:43 PM

നരബലിക്കായി രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്

വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അതുവഴി പൂജാസാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ കണ്ട രാസപ്പൻ ആശാരി...

Read More >>
ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് മാർച്ച്; ഇരുചക്രവാഹനം പെട്രോളൊഴിച്ച് കത്തിച്ചു

Feb 6, 2023 01:43 PM

ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് മാർച്ച്; ഇരുചക്രവാഹനം പെട്രോളൊഴിച്ച് കത്തിച്ചു

അതിന് ശേഷം ബാരിക്കേഡുകൾ തള്ളിമാറ്റാനുള്ള ശ്രമം പൊലീസ് തടഞ്ഞു. പിരിഞ്ഞ് പോകാതെ വീണ്ടും പ്രതിഷേധിക്കാനൊരുങ്ങിയ പ്രവർത്തകർക്ക് നേരെ പൊലീസ്...

Read More >>
പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്

Feb 6, 2023 01:22 PM

പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്

പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്. എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറകയ്ക്കലിനെ എൻഐഎ ചോദ്യം ചെയ്യുന്നു. തൃശൂരിൽ...

Read More >>
ബത്തേരിയിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ

Feb 6, 2023 12:33 PM

ബത്തേരിയിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ

ബത്തേരിയിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം. മൂന്നംഗ സംഘമാണ് ആക്രമണം...

Read More >>
Top Stories