കോട്ടയത്ത് കൂട്ടക്കല്ലില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം

കോട്ടയത്ത് കൂട്ടക്കല്ലില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം
Dec 1, 2022 07:46 PM | By Vyshnavy Rajan

കോട്ടയം : കോട്ടയത്ത് മൂന്നിലവ് റൂട്ടില്‍ കൂട്ടക്കല്ലില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. ബസ് മറിഞ്ഞ് അപകടമുണ്ടായെങ്കിലും വലിയ ദുരന്തം ഒഴിവായതിന്‍റെ ആശ്വാസത്തിലാണ് ഏവരും.

ബസില്‍ ആളുകള്‍ കുറവായിരുന്നതും എതിരെ മറ്റ് വാഹനങ്ങള്‍ വരാതിരുന്നതിനുമൊപ്പം, ബസ് മണ്‍തിട്ടയിലിടിപ്പിച്ച് നിര്‍ത്താനായതും അപകടത്തിന്റെ വ്യാപ്തി കുറയ്ക്കുകയായിരുന്നു. ഈരാറ്റുപേട്ടയില്‍ നിന്നും പ്ലാശനാല്‍ വലിയകാവുംപുറം വഴി മൂന്നിലവ് ചൊവ്വൂരിലേയ്ക്ക് പോയ കുഴിത്തോട്ട് ബസാണ് അപകടത്തില്‍പ്പെട്ടത്.

കൂട്ടക്കല്ലിന് സമീപം വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. മുന്നിലെ കൊടുംവളവും താഴ്ചയും കണക്കാക്കി ബസ് ഡ്രൈവര്‍ വിജയന്‍ ബസ് മണ്‍തിട്ടയോട് ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും തിട്ടയില്‍ കയറിയ വാഹനം റോഡില്‍ മറിയുകയായിരുന്നു.

ബസിനടക്ക് ഈ സമയം ആള് കുറവായിരുന്നത് രക്ഷയായി. ഡ്രൈവറും കണ്ടക്ടറും അടക്കം 7 പേരാണ് അപകടം നടന്നപ്പോൾ ബസിലുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല.

പരിക്കേറ്റ ഒരാളെ ഈരാറ്റുപേട്ടയിലും 4 പേരെ പാലാ ജനറലാശുപത്രിയിലും പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി.

A private bus overturned at Kootakal in Kottayam

Next TV

Related Stories
ബൈക്കിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 32 ലിറ്റർ മാഹി വിദേശ മദ്യവുമായി രണ്ടു പേർ പിടിയിൽ

Feb 5, 2023 03:15 PM

ബൈക്കിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 32 ലിറ്റർ മാഹി വിദേശ മദ്യവുമായി രണ്ടു പേർ പിടിയിൽ

ബൈക്കിൽ മാഹി വിദേശ മദ്യം കടത്തുന്നതിനിടെ രണ്ടു പേർ പിടിയിൽ . കൊയിലാണ്ടി സ്വദേശികളായ സഞ്ജു. എ. ടി, ഷനീഷ്. പി.കെ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്...

Read More >>
പ​ന്ത്ര​ണ്ടു​കാ​രി​യെ ലൈം​ഗീ​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യെ​ന്ന് പ​രാ​തി; 65കാ​ര​ൻ അ​റ​സ്റ്റി​ൽ

Feb 5, 2023 03:00 PM

പ​ന്ത്ര​ണ്ടു​കാ​രി​യെ ലൈം​ഗീ​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യെ​ന്ന് പ​രാ​തി; 65കാ​ര​ൻ അ​റ​സ്റ്റി​ൽ

പ​ന്ത്ര​ണ്ടു​കാ​രി​യെ ലൈം​ഗീ​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ 65കാ​ര​ൻ അ​റ​സ്റ്റി​ൽ. ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് സ്‌​റ്റേ​ഷ​ൻ...

Read More >>
നിർത്തിയിട്ട കാർ കുട്ടി ഹാന്‍ഡ് ബ്രേക്ക് താഴ്ത്തിയതിനെ തുടർന്ന് പിന്നോട്ടുരുണ്ട് റോഡിലേക്കിറങ്ങി,അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Feb 5, 2023 02:57 PM

നിർത്തിയിട്ട കാർ കുട്ടി ഹാന്‍ഡ് ബ്രേക്ക് താഴ്ത്തിയതിനെ തുടർന്ന് പിന്നോട്ടുരുണ്ട് റോഡിലേക്കിറങ്ങി,അപകടം ഒഴിവായത് തലനാരിഴയ്ക്ക്

നിർത്തിയിട്ട കാർ കുട്ടി ഹാന്‍ഡ് ബ്രേക്ക് താഴ്ത്തിയതിനെ തുടർന്ന് പിന്നോട്ടുരുണ്ട് റോഡിലേക്കിറങ്ങി....

Read More >>
താമരശ്ശേരി ചുരത്തിൽ രണ്ട് കണ്ടെയ്നർ ലോറികൾ കുടുങ്ങി

Feb 5, 2023 02:28 PM

താമരശ്ശേരി ചുരത്തിൽ രണ്ട് കണ്ടെയ്നർ ലോറികൾ കുടുങ്ങി

താമരശ്ശേരി ചുരത്തിൽ രണ്ട് കണ്ടെയ്നർ ലോറികൾ...

Read More >>
കൊട്ടിയൂർ പാലുകാച്ചിയിൽ വനം വകുപ്പിന്റെ ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ

Feb 5, 2023 01:01 PM

കൊട്ടിയൂർ പാലുകാച്ചിയിൽ വനം വകുപ്പിന്റെ ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ

കഴിഞ്ഞ ദിവസം ഇതിനോട് ചേർന്ന സ്ഥലത്ത് പശുക്കിടാവിനെ പുലി കൊന്ന് തിന്നിരുന്നു. തുടർന്നാണ് ക്യാമറ...

Read More >>
Top Stories

GCC News