ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്ത ക്കേസ്; യുവാവ് അറസ്റ്റിൽ

ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്ത ക്കേസ്; യുവാവ് അറസ്റ്റിൽ
Dec 1, 2022 05:02 PM | By Vyshnavy Rajan

എറണാകുളം : ബന്ധുവായ യുവതിയെ എറണാകുളം ഇടപ്പള്ളിയില്‍ എത്തിച്ച് ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റിലായി. കുഴുപ്പള്ളി മുനമ്പം അയ്യാര്‍ വളവ് സ്വദേശി ജാനേന്ദാണ് പിടിയിലായത്.

കഴിഞ്ഞ വര്‍ഷം മെയ് മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന ഇയാളെ പൊലീസ് കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊച്ചിയില്‍ ഒരു ഹോസ്റ്റല്‍ നോക്കുന്നതിനായി സഹായം തേടിയ ബന്ധുവിനെയാണ് ജാനേന്ദ് ബലാത്സംഗം ചെയ്തത്.

ഹോസ്റ്റല്‍ നോക്കി മടങ്ങുംവഴി അത്യാവശ്യമായി സുഹൃത്തിനെ കാണാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ യുവതിയെ ഇടപ്പള്ളിയിലുള്ള ഒരു വീട്ടിലെത്തിച്ചത്. ഇവിടെ വച്ച് പ്രതി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി വീട്ടുകാരോട് നടന്ന സംഭവങ്ങള്‍ വിവരിച്ചു. വീട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴേക്കും ജാനേന്ദ് ഒളിവില്‍ പോകുകയായിരുന്നു.

ഇയാള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മുനമ്പം സ്വദേശിയായ ജാനേന്ദിന് 28 വയസാണ്.

A case of rape of a female relative; The youth was arrested

Next TV

Related Stories
#crime |മലദ്വാരത്തിലൂടെ കാറ്റടിച്ചുകയറ്റി സുഹൃത്തിന്റെ തമാശ; വയറുവീര്‍ത്ത് യുവാവ് കുഴഞ്ഞുവീണു, ദാരുണാന്ത്യം

Mar 28, 2024 03:33 PM

#crime |മലദ്വാരത്തിലൂടെ കാറ്റടിച്ചുകയറ്റി സുഹൃത്തിന്റെ തമാശ; വയറുവീര്‍ത്ത് യുവാവ് കുഴഞ്ഞുവീണു, ദാരുണാന്ത്യം

ആദ്യം യോഗിഷിന്റെ മുഖത്തിന് നേരെയാണ് മുരളി എയര്‍ ബ്ലോവര്‍ പ്രയോഗിച്ചത്....

Read More >>
#murder | ഭാര്യയുടെ മൃതദേഹം കുളിമുറിയിൽ; കുത്തിക്കൊന്നത് റിട്ട. ആർമി ഡോക്ടർ, പിന്നാലെ ആത്മഹത്യാശ്രമം

Mar 28, 2024 02:38 PM

#murder | ഭാര്യയുടെ മൃതദേഹം കുളിമുറിയിൽ; കുത്തിക്കൊന്നത് റിട്ട. ആർമി ഡോക്ടർ, പിന്നാലെ ആത്മഹത്യാശ്രമം

ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ജാഥുനാഥ് മിത്രയെ പിന്നീട് ആശുപത്രിയില്‍...

Read More >>
#murder |  ചോരയില്‍ മുങ്ങിയ ഹോളി; തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്നത് ആറ് കൊലപാതകങ്ങള്‍

Mar 27, 2024 05:30 PM

#murder | ചോരയില്‍ മുങ്ങിയ ഹോളി; തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്നത് ആറ് കൊലപാതകങ്ങള്‍

ഡല്‍ഹി അലിപുരില്‍ 27-കാരിയെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ചേര്‍ന്ന് കഴുത്തറത്ത് കൊലപ്പെടുത്തിയതായിരുന്നു ആദ്യത്തെ...

Read More >>
#Murder | ആൺ സുഹൃത്തുമായുള്ള ബന്ധം വിലക്കി; സഹോദരന്റെ കുഞ്ഞിനെ വാട്ടർ ടാങ്കിലെറിഞ്ഞു കൊന്ന് യുവതി

Mar 27, 2024 01:05 PM

#Murder | ആൺ സുഹൃത്തുമായുള്ള ബന്ധം വിലക്കി; സഹോദരന്റെ കുഞ്ഞിനെ വാട്ടർ ടാങ്കിലെറിഞ്ഞു കൊന്ന് യുവതി

കുഞ്ഞിനെ കാണാനില്ലെന്നു പരാതി ലഭിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ, വീട്ടുവളപ്പിലെ വൈക്കോൽക്കൂനയിൽനിന്ന മൃതദേഹം...

Read More >>
#murder | ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെച്ചൊല്ലി തര്‍ക്കം; മദ്യലഹരിയില്‍ പിതാവ് മകനെ അടിച്ചുകൊന്നു

Mar 27, 2024 12:34 PM

#murder | ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെച്ചൊല്ലി തര്‍ക്കം; മദ്യലഹരിയില്‍ പിതാവ് മകനെ അടിച്ചുകൊന്നു

എന്നാൽ മകൻ അനുസരിക്കാതിരുന്നതിനെ തുടർന്ന് കക്‌ഡെ സ്റ്റീൽ വടികൊണ്ട് അടിക്കുകയായിരുന്നുവെന്ന് ബേല പേലീസ്...

Read More >>
Top Stories