കല്യാണ വേദിയിൽ വച്ച് വരൻ ചുംബിച്ചതിനെ തുടർന്ന് വിവാഹം ഉപേക്ഷിച്ച് യുവതി

കല്യാണ വേദിയിൽ വച്ച് വരൻ ചുംബിച്ചതിനെ തുടർന്ന് വിവാഹം ഉപേക്ഷിച്ച് യുവതി
Dec 1, 2022 04:39 PM | By Vyshnavy Rajan

ല്യാണ വേദിയിൽ അതിഥികൾക്ക് മുന്നിൽ വച്ച് വരൻ ചുംബിച്ചതിനെ തുടർന്ന് യുവതി വിവാഹം ഉപേക്ഷിച്ചു. ദമ്പതികൾ പരസ്പ്പരം വിവാഹമാല അണിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അപ്രതീക്ഷിത ചുംബനം.

വധു ഉടൻ വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയും പിന്നീട് പൊലീസിനെ വിളിക്കുകയും ചെയ്തു. യുപിയിലെ സംഭാലിൽ ചൊവ്വാഴ്ചയാണ് സംഭവം. 300 ഓളം അതിഥികൾക്ക് മുന്നിൽ വച്ച് വരൻ ചുംബിച്ചു എന്നാണ് യുവതിയുടെ പരാതി.

സുഹൃത്തുക്കളുമായി ഒരു പന്തയത്തിൽ വിജയിക്കാൻ വരൻ തന്നെ ചുംബിച്ചെന്നും യുവാവിൻ്റെ സ്വഭാവത്തെക്കുറിച്ച് സംശയമുണ്ടെന്നും ബിരുദധാരിയായ 23 കാരി പറഞ്ഞു. പൊലീസ് മധ്യസ്ഥതയ്ക്ക് ശ്രമിച്ചെങ്കിലും വധു വിവാഹത്തിന് വഴങ്ങിയില്ല.

“സ്റ്റേജിൽ ഇരിക്കുമ്പോൾ യുവാവ് അനുചിതമായി സ്പർശിക്കുകയായിരുന്നു, പക്ഷേ ഞാൻ അത് അവഗണിച്ചു. പിന്നീട് അവൻ അപ്രതീക്ഷിതമായി എന്നെ ചുംബിച്ചു.

എന്നിൽ ഞെട്ടൽ ഉണ്ടാക്കി, മാത്രമല്ല എന്നെ അപമാനിക്കും വിധമായിരുന്നു ചുംബനം. എന്റെ ആത്മാഭിമാനത്തിന് വിലനൽകാതെ അതിഥികൾക്ക് മുന്നിൽ മോശമായി പെരുമാറി. ഇപ്പോൾ ഇങ്ങനെയാണെങ്കിൽ ഭാവിയിൽ അവൻ എങ്ങനെ പ്രവർത്തിക്കും? അവന്റെ കൂടെ പോകേണ്ട എന്ന് ഞാൻ തീരുമാനിച്ചു”- വധു പൊലീസിനോട് പറഞ്ഞു.

A young woman left her marriage after the groom kissed her at the wedding venue

Next TV

Related Stories
ബെംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

Feb 6, 2023 02:05 PM

ബെംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി സ്ത്രീ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മാനസി സതീബൈനു എന്ന സ്ത്രീയാണ് അറസ്റ്റിലായത്....

Read More >>
 ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ ക്രൂരമായി വെട്ടിക്കൊന്നു

Feb 6, 2023 01:34 PM

ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ ക്രൂരമായി വെട്ടിക്കൊന്നു

ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകവെയാണ് നീലകണ്ഠ് ആക്രമിക്കപ്പെട്ടത്. പ്രാദേശിക തലത്തിൽ ബിജെപിയുടെ ശക്തനായ നേതാവായിരുന്ന നീലകണ്ഠ് കാക്കെ, കഴിഞ്ഞ 15...

Read More >>
അമിത അളവിൽ അനസ്തേഷ്യ കുത്തിവച്ച് നഴ്സിന്റെ ആത്മഹത്യ; കാരണം പ്രണയ നൈരാശ്യം

Feb 5, 2023 07:40 PM

അമിത അളവിൽ അനസ്തേഷ്യ കുത്തിവച്ച് നഴ്സിന്റെ ആത്മഹത്യ; കാരണം പ്രണയ നൈരാശ്യം

അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ച് 27 കാരിയായ നഴ്‌സ് ആത്മഹത്യ ചെയ്തു. മുന്‍ കാമുകൻ്റെ വിവാഹത്തില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തത്. യുവതി എഴുതിയ...

Read More >>
കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതി

Feb 5, 2023 02:52 PM

കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതി

കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി...

Read More >>
ഇരുചക്ര വാഹനം ഓടിച്ച് പിടിക്കപ്പെട്ടത് പ്രായപൂർത്തിയാകാത്ത 22 കുട്ടികൾ;  രക്ഷിതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

Feb 5, 2023 02:46 PM

ഇരുചക്ര വാഹനം ഓടിച്ച് പിടിക്കപ്പെട്ടത് പ്രായപൂർത്തിയാകാത്ത 22 കുട്ടികൾ; രക്ഷിതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

ഇരുചക്ര വാഹനങ്ങൾ ഓടിച്ച് പിടിക്കപ്പെട്ട പ്രായപൂർത്തിയാകാത്ത 22 കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു....

Read More >>
നാടൻ ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനം; കുപ്രസിദ്ധ ഗുണ്ടാ നേതാവിന് ഗുരുതരപരിക്ക്

Feb 5, 2023 02:33 PM

നാടൻ ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനം; കുപ്രസിദ്ധ ഗുണ്ടാ നേതാവിന് ഗുരുതരപരിക്ക്

ചെന്നൈയിൽ നാടൻ ബോംബ് നിർമ്മിക്കാൻ ശ്രമിക്കുന്നതിനിടെ സ്ഫോടനം. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഒട്ടേരി കാർത്തിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ...

Read More >>
Top Stories