ഇന്ത്യ ഇന്ന് ജി 20 പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കും

ഇന്ത്യ ഇന്ന് ജി 20 പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കും
Dec 1, 2022 12:46 PM | By Vyshnavy Rajan

 ദില്ലി: ജി 20 പ്രസിഡന്‍റ് സ്ഥാനം ഏറ്റടുക്കുന്ന ഇന്ത്യ ആഗോള നന്മ ഉള്‍ക്കൊണ്ടുള്ള അജണ്ടയെ അടിസ്ഥാനമാക്കി പ്രവര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. നവംബറില്‍ ഇന്ത്യോനേഷ്യയുടെ തലസ്ഥാനമായ ബാലിയില്‍ ചേര്‍ന്ന ജി 20 ഉച്ചകോടിയിലാണ് അടുത്ത ഗ്രൂപ്പ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇന്ത്യയെ തെരഞ്ഞെടുത്തത്.

'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന പ്രമേയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഏകത്വം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയുടെ നേതൃത്വത്തില്‍ ജി-20 പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി കുറിച്ചു. ഭീകരത, കാലാവസ്ഥാ വ്യതിയാനം, മഹാമാരികള്‍ തുടങ്ങിയ വെല്ലുവിളികളെ നമ്മുക്ക് ഒരുമിച്ച് നേരിടാമെന്ന്, റഷ്യ, സിംഗപ്പൂര്‍, നെതര്‍ലാന്‍റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ കൂടി ടാഗ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

മറ്റ് വിഷയങ്ങൾക്കൊപ്പം സുസ്ഥിരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷണം, വളങ്ങൾ, മെഡിക്കൽ ഉൽപന്നങ്ങൾ എന്നിവയുടെ ആഗോള വിതരണത്തെ അരാഷ്ട്രീയവൽക്കരിക്കാനും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി കുറിച്ചു.

അതോടൊപ്പം ജി 20യുടെ മുമ്പത്തെ പ്രസിഡന്‍റ് പദവികളെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ജി 20 പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തത് മനുഷ്യരാശിക്ക് മൊത്തത്തില്‍ പ്രയോജനം ചെയ്യുന്നതിനായി ഇനിയും മുന്നോട്ട് പോകുന്നതിനും അടിസ്ഥാനപരമായി ഒരു ചിന്താഗതിയെ ഉത്തേജിപ്പിക്കുന്നതിനുമുള്ള ഏറ്റവും നല്ല സമയമാണിതെന്ന് വശ്വസിക്കുന്നതായും പ്രധാനമന്ത്രി കുറിച്ചു.

ഏകത്വത്തിനായി വാദിക്കുന്ന അതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന നമ്മുടെ ആത്മീയ പാരമ്പര്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആഗോള വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

India will take over the presidency of G20 today

Next TV

Related Stories
ഡേ കെയർ നടത്തിപ്പുകാരിയുടെ മർദ്ദനമേറ്റ് അഞ്ചുമാസം  പ്രായമുള്ള കുഞ്ഞ് മരിച്ചു

Feb 5, 2023 03:07 PM

ഡേ കെയർ നടത്തിപ്പുകാരിയുടെ മർദ്ദനമേറ്റ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഡേ കെയർ നടത്തിപ്പുകാരിയുടെ മർദ്ദനമേറ്റ് അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു....

Read More >>
ചൈനീസ് ചാര ബലൂൺ വെടിവെച്ചിട്ട് അമേരിക്ക; പൊട്ടിത്തെറിച്ച് ചൈന

Feb 5, 2023 03:04 PM

ചൈനീസ് ചാര ബലൂൺ വെടിവെച്ചിട്ട് അമേരിക്ക; പൊട്ടിത്തെറിച്ച് ചൈന

അമേരിക്ക അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുവെന്ന് ചൈന...

Read More >>
നീന്താൻ നദിയിൽ ഇറങ്ങിയ 16 കാരിക്ക് സ്രാവിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം

Feb 5, 2023 01:55 PM

നീന്താൻ നദിയിൽ ഇറങ്ങിയ 16 കാരിക്ക് സ്രാവിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം

ഏത് ഇനത്തിൽപ്പെട്ട സ്രാവാണ് കുട്ടിയെ ആക്രമിച്ചത് എന്നതിൽ വ്യക്തതയില്ലെന്നാണ് ജില്ലാ പൊലീസ് ഓഫീസർ പോൾ റോബിൻസൺ പറഞ്ഞത്.ഡോൾഫിനുകൾക്ക് സമീപത്തായി...

Read More >>
പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു

Feb 5, 2023 11:48 AM

പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു

ദുബായിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം....

Read More >>
ചൈനീസ് ചാരബലൂൺ വെടിവെച്ചിട്ട് യു.എസ്.; മൂന്നോളം എയർപോർട്ടുകൾ അടച്ചിട്ടു

Feb 5, 2023 09:56 AM

ചൈനീസ് ചാരബലൂൺ വെടിവെച്ചിട്ട് യു.എസ്.; മൂന്നോളം എയർപോർട്ടുകൾ അടച്ചിട്ടു

യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ബലൂണിനെ വീഴ്ത്തിയെന്ന് അമേരിക്കൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സമുദ്രത്തിലാണ് ബലൂൺ...

Read More >>
'വഴിയില്‍ പണം കണ്ടേക്കാം,ഒരിക്കലും എടുക്കരുത്'; മുന്നറിയിപ്പുമായി പൊലീസ്

Feb 4, 2023 07:51 PM

'വഴിയില്‍ പണം കണ്ടേക്കാം,ഒരിക്കലും എടുക്കരുത്'; മുന്നറിയിപ്പുമായി പൊലീസ്

യുഎസ് സംസ്ഥാനമായ ടെന്നസിയിലെ താമസക്കാര്‍ക്ക് പൊലീസ് പുതിയൊരു മുന്നറിയിപ്പ് നല്‍കി. "വഴിയില്‍ പണം കണ്ടേക്കാം, എടുക്കാന്‍ പ്രലോഭനങ്ങളുണ്ടായാലും...

Read More >>
Top Stories


GCC News