കൊയിലാണ്ടി: കൊല്ലം റെയിൽവേ ഗേറ്റിനു സമീപം ട്രെയിൻ തട്ടി മരിച്ച അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു. സിൽക്ക് ബസാർ കൊല്ലം വളപ്പിൽ സുരേഷിന്റെ ഭാര്യ പ്രവിതയും (35) മകൾ അനുഷ്കയുമാണ്(1വയസ്സ്) മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.
ഇന്ന് രാവിലെ 11 മണിയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. ഡൽഹി കൊച്ചുവേളി ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
മൃതദേഹങ്ങൾ കൊയിലാണ്ടി അഗ്നി രക്ഷാസേന എത്തിയാണ് മോർച്ചറിയിലേക്ക് മാറ്റിയത്. അപകടത്തെ തുടർന്ന് ട്രെയിൻ ഒരു മണിക്കൂറോളം നിർത്തിയിട്ടു.
നാരായണന്റെയും സതിയുടെയും മകളാണ് പ്രവിത. അനാമിക പ്രവിതയുടെ മറ്റൊരു മകളാണ്. സഹോദരൻ: പ്രബീഷ്. കൊയിലാണ്ടി പൊലീസ് ഇൻക്വസ്റ്റ് നടത്തി.
train accident; Identified mother and child.