അതിർത്തിക്ക് മുകളിൽ ഹെറോയിനുമായി പാക് ഡ്രോണുകൾ, വെടിവെച്ച് വീഴ്ത്തി വനിതാ സൈനികർ

അതിർത്തിക്ക് മുകളിൽ ഹെറോയിനുമായി പാക് ഡ്രോണുകൾ, വെടിവെച്ച് വീഴ്ത്തി വനിതാ സൈനികർ
Nov 30, 2022 07:36 PM | By Susmitha Surendran

അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ മയക്കുമരുന്നുമായി പറന്ന ഡ്രോണുകൾ വെടിവെച്ച് വീഴ്ത്തി ബിഎസ്എഫ് വനിതാ കോൺസ്റ്റബിൾമാർ. തിങ്കളാഴ്ച രാത്രിയാണ് ഇവർ ഡ്രോൺ വെടിവെച്ച് വീഴ്ത്തിയത്.

ഒറ്റ രാത്രിയിൽ രണ്ട് പാകിസ്ഥാൻ ഡ്രോണുകളാണ് ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തിയത്. ഏഴടി നീളവും 19 കിലോഗ്രാം ഭാരവുമുള്ള ഡ്രോണിൽ നിന്ന് 6.5 കിലോഗ്രാം ഹെറോയിനാണ് കണ്ടെത്തിയത്.

ബിഎസ്‌എഫിന്റെ 73-ാം ബറ്റാലിയന്റെ കീഴിലുള്ള ബോർഡർ ഔട്ട് പോസ്റ്റിൽ ദരിയ മൻസൂറിൽ വിന്യസിച്ചിരിക്കുന്ന വനിതാ കോൺസ്റ്റബിൾമാരായ പ്രീതിയും ഭാഗ്യശ്രീയുമാണ് ഡ്രോൺ വെടിവെച്ച് അഭിമാനമായതെന്ന് പഞ്ചാബ് ഫ്രോണ്ടിയർ ബിഎസ്‌എഫ് ഇൻസ്പെക്ടർ ജനറൽ ആസിഫ് ജലാൽ പറഞ്ഞു.

ഇവരെ ബിഎസ്എഫ് ഡിഐജി ആദരിച്ചു. ഇവർക്ക് പാരിതോഷികമായി പണം നൽകിയതായും അധികൃതർ പറഞ്ഞു. പ്രദേശത്ത് നടത്തിയ തിരച്ചിലിൽ മൂന്ന് കിലോ ഹെറോയിൻ ബിഎസ്എഫ് കണ്ടെടുത്തു. പാകിസ്ഥാൻ റേഞ്ചേഴ്‌സിന്റെ തൈമൂർ ഷഹീദ് പോസ്റ്റിന്റെ പ്രദേശത്ത് നിന്നാണ് പാകിസ്ഥാൻ ഡ്രോൺ പറന്നുയർന്നത്.

28ന് രാത്രി തരൺ ജില്ലയിലെ ഹർഭജൻ ബിഒപിക്ക് സമീപം പാകിസ്ഥാനിൽ നിന്ന് പറന്നുയർന്ന ഡ്രോൺ ബിഎസ്എഫ് സൈനികർ കണ്ടെത്തി. 6.23 കിലോ ഹെറോയിൻ ബിഎസ്എഫ് കണ്ടെടുത്തതായും ആസിഫ് പറഞ്ഞു.

ബിഎസ്‌എഫിന്റെ വടായി ചീമ ബിഒപിക്ക് സമീപം മറ്റൊരു പാകിസ്ഥാൻ ഡ്രോൺ കണ്ടതായി ബിഎസ്‌എഫ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പ്രഭാകർ ജോഷി പറഞ്ഞു.

Pak drones with heroin over border, women soldiers shot down

Next TV

Related Stories
ബെംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

Feb 6, 2023 02:05 PM

ബെംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി സ്ത്രീ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മാനസി സതീബൈനു എന്ന സ്ത്രീയാണ് അറസ്റ്റിലായത്....

Read More >>
 ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ ക്രൂരമായി വെട്ടിക്കൊന്നു

Feb 6, 2023 01:34 PM

ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ ക്രൂരമായി വെട്ടിക്കൊന്നു

ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകവെയാണ് നീലകണ്ഠ് ആക്രമിക്കപ്പെട്ടത്. പ്രാദേശിക തലത്തിൽ ബിജെപിയുടെ ശക്തനായ നേതാവായിരുന്ന നീലകണ്ഠ് കാക്കെ, കഴിഞ്ഞ 15...

Read More >>
അമിത അളവിൽ അനസ്തേഷ്യ കുത്തിവച്ച് നഴ്സിന്റെ ആത്മഹത്യ; കാരണം പ്രണയ നൈരാശ്യം

Feb 5, 2023 07:40 PM

അമിത അളവിൽ അനസ്തേഷ്യ കുത്തിവച്ച് നഴ്സിന്റെ ആത്മഹത്യ; കാരണം പ്രണയ നൈരാശ്യം

അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ച് 27 കാരിയായ നഴ്‌സ് ആത്മഹത്യ ചെയ്തു. മുന്‍ കാമുകൻ്റെ വിവാഹത്തില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തത്. യുവതി എഴുതിയ...

Read More >>
കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതി

Feb 5, 2023 02:52 PM

കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതി

കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി...

Read More >>
ഇരുചക്ര വാഹനം ഓടിച്ച് പിടിക്കപ്പെട്ടത് പ്രായപൂർത്തിയാകാത്ത 22 കുട്ടികൾ;  രക്ഷിതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

Feb 5, 2023 02:46 PM

ഇരുചക്ര വാഹനം ഓടിച്ച് പിടിക്കപ്പെട്ടത് പ്രായപൂർത്തിയാകാത്ത 22 കുട്ടികൾ; രക്ഷിതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

ഇരുചക്ര വാഹനങ്ങൾ ഓടിച്ച് പിടിക്കപ്പെട്ട പ്രായപൂർത്തിയാകാത്ത 22 കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു....

Read More >>
നാടൻ ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനം; കുപ്രസിദ്ധ ഗുണ്ടാ നേതാവിന് ഗുരുതരപരിക്ക്

Feb 5, 2023 02:33 PM

നാടൻ ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനം; കുപ്രസിദ്ധ ഗുണ്ടാ നേതാവിന് ഗുരുതരപരിക്ക്

ചെന്നൈയിൽ നാടൻ ബോംബ് നിർമ്മിക്കാൻ ശ്രമിക്കുന്നതിനിടെ സ്ഫോടനം. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഒട്ടേരി കാർത്തിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ...

Read More >>
Top Stories