പാലക്കാട്ട് പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണം; രണ്ടു പേർക്ക് പരുക്കേറ്റു

പാലക്കാട്ട് പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണം; രണ്ടു പേർക്ക് പരുക്കേറ്റു
Nov 30, 2022 07:27 PM | By Susmitha Surendran

പാലക്കാട് : കോട്ടോപ്പാട് കച്ചേരിപ്പറമ്പിൽ പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണം. രണ്ടു പേർക്ക് പരുക്കേറ്റു. കാളപൂട്ട് കാണുന്ന ജനക്കൂട്ടത്തിനു സമീപത്തേക്കാണ് ആനയെത്തിയത്.

കച്ചേരിപ്പറമ്പ് പുളിക്കൽ ഹംസ (40), കരടിയോട് വട്ടത്തൊടി അഫ്സൽ (30) എന്നിവരെ പരുക്കുകളോടെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് നാട്ടുകാരെ നടുക്കി കാട്ടാന ജനക്കൂട്ടത്തിന്റെ സമീപം എത്തിയത്.

ഓട്ടോ ഡ്രൈവറായ അഫ്സലിനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. നെല്ലിക്കുന്ന് ഭാഗത്ത് വച്ച് അഫ്സലിന്റെ ഓട്ടോയ്ക്കു നേരെ പാഞ്ഞ് വരുന്നത് കണ്ട് അഫ്സൽ ഓട്ടോ നിർത്തി ചാടി ഇറങ്ങി റബർ തോട്ടത്തിലൂടെ ഓടുകയായിരുന്നു. ഓടുന്നതിനിടെ വീണു പരുക്കേറ്റു.

ഇതിനു ശേഷമാണ് കാളപൂട്ട് നടക്കുന്ന സ്ഥലത്തേക്ക് ആനയെത്തിയത്. ആ സമയത്ത് നൂറുകണക്കിനു ആളുകളും ഉച്ചഭാഷിണിയുടെ ശബ്ദവും ഉണ്ടായിരുന്നു. കാളപൂട്ടിന് കൊണ്ടുവന്ന ഉരുക്കളെ കെട്ടിയ ഭാഗത്ത് നിൽക്കുന്നതിനിടെയാണ് ഹംസയുടെ നേരെ ആന പാഞ്ഞടുത്തത്. ഇതോടെ ഹംസ തിരിഞ്ഞോടി.

ഓടുന്നതിനിടെ വീണ ഹംസയെ ആന കുത്തിയെങ്കിലും കൊമ്പില്ലാത്തതിനാൽ കൊണ്ടില്ല. അവിടെ നിന്ന് ഉരുണ്ട് നീങ്ങി താഴ്ചയിലേക്ക് ചാടിയതോടെയാണ് ഹംസ രക്ഷപ്പെട്ടു. ഇതുകണ്ട് കാളപൂട്ടിന് എത്തിയ ആൾക്കൂട്ടം ബഹളം വച്ചതോടെ ആന തിരിഞ്ഞോടി.

പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണം നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്. ഓട്ടോ ഡ്രൈവർക്കു നേരെ ആന പാഞ്ഞടത്ത റോഡിലൂടെ സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ നടന്നു പോകാറുള്ളതാണ്. സംഭവം അറിഞ്ഞ് വനംവകുപ്പ് അധികൃതർ സംഭവം അറിഞ്ഞ് ആശുപത്രിയിൽ എത്തി.

Kotopad concert field attacked by wild cat during daylight hours.

Next TV

Related Stories
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി; സർക്കാർ ഇടപെടണമെന്ന് ആവിശ്യം

Feb 6, 2023 02:41 PM

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി; സർക്കാർ ഇടപെടണമെന്ന് ആവിശ്യം

ചി​കി​ത്സ വി​ല​യി​രു​ത്താ​ൻ മെ​ഡി​ക്ക​ല്‍ ബോ​ര്‍ഡ് രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഇ​വ​ർ​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി...

Read More >>
ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മ അറസ്റ്റിൽ

Feb 6, 2023 01:50 PM

ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മ അറസ്റ്റിൽ

7 വയസ്സുകാരനോടായിരുന്നു അമ്മയുടെ ക്രൂരത. കുട്ടിയുടെ രണ്ടി കൈകളിലും കാലുകളിലും അമ്മ പൊള്ളൽ ഏൽപ്പിച്ചിരുന്നു....

Read More >>
നരബലിക്കായി രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്

Feb 6, 2023 01:43 PM

നരബലിക്കായി രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്

വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അതുവഴി പൂജാസാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ കണ്ട രാസപ്പൻ ആശാരി...

Read More >>
ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് മാർച്ച്; ഇരുചക്രവാഹനം പെട്രോളൊഴിച്ച് കത്തിച്ചു

Feb 6, 2023 01:43 PM

ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് മാർച്ച്; ഇരുചക്രവാഹനം പെട്രോളൊഴിച്ച് കത്തിച്ചു

അതിന് ശേഷം ബാരിക്കേഡുകൾ തള്ളിമാറ്റാനുള്ള ശ്രമം പൊലീസ് തടഞ്ഞു. പിരിഞ്ഞ് പോകാതെ വീണ്ടും പ്രതിഷേധിക്കാനൊരുങ്ങിയ പ്രവർത്തകർക്ക് നേരെ പൊലീസ്...

Read More >>
പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്

Feb 6, 2023 01:22 PM

പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്

പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്. എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറകയ്ക്കലിനെ എൻഐഎ ചോദ്യം ചെയ്യുന്നു. തൃശൂരിൽ...

Read More >>
ബത്തേരിയിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ

Feb 6, 2023 12:33 PM

ബത്തേരിയിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ

ബത്തേരിയിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം. മൂന്നംഗ സംഘമാണ് ആക്രമണം...

Read More >>
Top Stories