രണ്ട് വയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ്; പിന്നാലെ ആത്മഹത്യ ശ്രമം

രണ്ട് വയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ്; പിന്നാലെ ആത്മഹത്യ ശ്രമം
Nov 28, 2022 12:10 PM | By Susmitha Surendran

കോലാർ: മകൾക്ക് ഭക്ഷണം കൊടുക്കാൻ പണമില്ലെന്ന് പറഞ്ഞ് രണ്ട് വയസ്സുകാരിയെ കൊലപ്പടുത്തി 45 കാരനായ പിതാവ്. മകളെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് പറയുന്നു.

ഐടി ജീവനക്കാരനായ രാഹുൽ പർമർ എന്നയാളാണ് മകളെ കൊല ചെയ്ത് ആത്മഹത്യക്ക് ശ്രമിച്ചത്. ശനിയാഴ്ച രാത്രിയാണ് കോലാർ താലൂക്കിലെ കെണ്ടട്ടി ഗ്രാമത്തിലെ തടാകത്തിൽ രണ്ട് വയസുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടാതെ, തടാകത്തിന്റെ തീരത്ത് ഒരു നീല കാറും കണ്ടെത്തിയതായി പൊലീസ് കൂട്ടിച്ചേർത്തു.

ഇതിൽ സംശയം തോന്നിയ നാട്ടുകാർ കോലാർ റൂറൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. അന്വേഷണത്തെ തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ​ഗുജറാത്തിൽ നിന്നുള്ള രാഹുൽ പർമർ രണ്ട് വർഷമായി ഭാര്യയും മകളുമൊത്ത് ബം​ഗളൂരുവിലാണ് ഇയാൾ താമസം.

മകളെ പോറ്റാൻ പണം ഇല്ലാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് രാഹുൽ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. നവംബർ 15 ന് മകളെയും ഭർത്താവിനെയും കാണാനില്ലെന്ന് കാണിച്ച് രാഹുലിന്റെ ഭാര്യ ഭവ്യ പൊലീസിൽ പരാതി നൽകിയിരുന്നു.

കഴിഞ്ഞ ആറ് മാസമായി രാഹുലിന് ജോലി നഷ്ടമായിരുന്നു. ബിസിനസിൽ ഇയാൾക്ക് വൻ സാമ്പത്തിക നഷ്ടം സംഭവിച്ചിരുന്നു. മാത്രമല്ല, ഇയാൾ പോലീസിൽ വ്യാജ മോഷണപരാതിയും നൽകിയിരുന്നു. തന്റെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷണം പോയി എന്നാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്.

ഇതിനെക്കുറിച്ച് പൊലീസ് സ്റ്റേഷനിൽ അന്വേഷിക്കാനും എത്താറുണ്ടായിരുന്നു. ഈ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് സ്വർണാഭരണങ്ങൾ രാഹുൽ തന്നെ പണയം വെച്ചതാണെന്ന് പൊലീസിന് മനസ്സിലായത്.

പൊലീസ് ഇയാൾക്ക് താക്കീത് നൽകിയിരുന്നു. വ്യാജ പരാതി നൽകിയ സംഭവത്തിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ഭയം മൂലമായിരിക്കാം ഇയാൾ ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് അനുമാനിക്കുന്നത്.

Father kills two-year-old girl; A suicide attempt followed

Next TV

Related Stories
ബെംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

Feb 6, 2023 02:05 PM

ബെംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി സ്ത്രീ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മാനസി സതീബൈനു എന്ന സ്ത്രീയാണ് അറസ്റ്റിലായത്....

Read More >>
 ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ ക്രൂരമായി വെട്ടിക്കൊന്നു

Feb 6, 2023 01:34 PM

ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ ക്രൂരമായി വെട്ടിക്കൊന്നു

ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകവെയാണ് നീലകണ്ഠ് ആക്രമിക്കപ്പെട്ടത്. പ്രാദേശിക തലത്തിൽ ബിജെപിയുടെ ശക്തനായ നേതാവായിരുന്ന നീലകണ്ഠ് കാക്കെ, കഴിഞ്ഞ 15...

Read More >>
അമിത അളവിൽ അനസ്തേഷ്യ കുത്തിവച്ച് നഴ്സിന്റെ ആത്മഹത്യ; കാരണം പ്രണയ നൈരാശ്യം

Feb 5, 2023 07:40 PM

അമിത അളവിൽ അനസ്തേഷ്യ കുത്തിവച്ച് നഴ്സിന്റെ ആത്മഹത്യ; കാരണം പ്രണയ നൈരാശ്യം

അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ച് 27 കാരിയായ നഴ്‌സ് ആത്മഹത്യ ചെയ്തു. മുന്‍ കാമുകൻ്റെ വിവാഹത്തില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തത്. യുവതി എഴുതിയ...

Read More >>
കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതി

Feb 5, 2023 02:52 PM

കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതി

കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി...

Read More >>
ഇരുചക്ര വാഹനം ഓടിച്ച് പിടിക്കപ്പെട്ടത് പ്രായപൂർത്തിയാകാത്ത 22 കുട്ടികൾ;  രക്ഷിതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

Feb 5, 2023 02:46 PM

ഇരുചക്ര വാഹനം ഓടിച്ച് പിടിക്കപ്പെട്ടത് പ്രായപൂർത്തിയാകാത്ത 22 കുട്ടികൾ; രക്ഷിതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

ഇരുചക്ര വാഹനങ്ങൾ ഓടിച്ച് പിടിക്കപ്പെട്ട പ്രായപൂർത്തിയാകാത്ത 22 കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു....

Read More >>
നാടൻ ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനം; കുപ്രസിദ്ധ ഗുണ്ടാ നേതാവിന് ഗുരുതരപരിക്ക്

Feb 5, 2023 02:33 PM

നാടൻ ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനം; കുപ്രസിദ്ധ ഗുണ്ടാ നേതാവിന് ഗുരുതരപരിക്ക്

ചെന്നൈയിൽ നാടൻ ബോംബ് നിർമ്മിക്കാൻ ശ്രമിക്കുന്നതിനിടെ സ്ഫോടനം. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഒട്ടേരി കാർത്തിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ...

Read More >>
Top Stories