മുറി വൃത്തിയാക്കുക, കിടക്ക ഒരുക്കുക, ഭക്ഷണം എത്തിക്കുക; സത്യേന്ദറിനായി ജയിലിൽ നിയോ​ഗിച്ചത് പത്തുപേരെ

മുറി വൃത്തിയാക്കുക, കിടക്ക ഒരുക്കുക, ഭക്ഷണം എത്തിക്കുക; സത്യേന്ദറിനായി ജയിലിൽ നിയോ​ഗിച്ചത് പത്തുപേരെ
Nov 27, 2022 01:43 PM | By Susmitha Surendran

ദില്ലി: തിഹാർ ജയിലിൽ വിവിഐപി ചികിത്സ ലഭിച്ചതിന് ദില്ലി മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയിനെ ദില്ലി കോടതി വിമർശിച്ചതിന് തൊട്ടുപിന്നാലെ, മുറിക്കുള്ളിൽ അദ്ദേഹത്തിന് സേവനങ്ങൾ നൽകാൻ പത്ത് പേരെ നിയോഗിച്ചതായുള്ള വിവരം പുറത്തുവന്നു.

സത്യേന്ദർ ജെയിനിന്റെ മുറി വൃത്തിയാക്കുക, കിടക്ക ഒരുക്കുക, പുറത്തുനിന്നുള്ള ഭക്ഷണവും മിനറൽ വാട്ടറും പഴങ്ങളും വസ്ത്രങ്ങളും എത്തിക്കുക ഉൾപ്പടെയുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് പ്രത്യേകമായി എട്ട് ആളുകളെ നിയോ​ഗിച്ചിരുന്നത്. മറ്റ് രണ്ട് പേർ സൂപ്പർവൈസർമാരായി പ്രവർത്തിച്ചതായി തിഹാർ ജയിൽ വൃത്തങ്ങൾ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

ഈ പത്തുപേരും ജയിൽ തടവുകാരാണോ അതോ മന്ത്രിയെ കാണാൻ സൌജന്യമായി അനുവദിച്ചിരുന്ന ചില വിദേശികളാണോ എന്ന കാര്യം അന്വേഷിക്കും. ജയിലിൽ പ്രത്യേക ഭക്ഷണം ആവശ്യപ്പെട്ട് സത്യേന്ദർ ജെയിൻ നൽകിയ ഹർജി ശനിയാഴ്ച റോസ് അവന്യൂ കോടതി തള്ളിയിരുന്നു.

തനിക്ക് ജൈനരീതിയിലുള്ള ഭക്ഷണം നൽകിയിട്ടില്ലെന്ന് സത്യേന്ദ്രർ പറഞ്ഞിരുന്നു. ക്ഷേത്രത്തിൽ പ്രവേശം അനുവദിച്ചിട്ടില്ലെന്നും ക്ഷേത്രത്തിൽ പോകാതെ സ്ഥിരമായി ഭക്ഷണം കഴിക്കാറില്ലെന്നും പഴങ്ങളും സാലഡുകളും അടങ്ങിയ 'മതപരമായ' ഭക്ഷണമാണ് താൻ സ്വീകരിച്ചിരുന്നതെന്നും ജെയിൻ തന്റെ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ശരിയായ ഭക്ഷണം ലഭിക്കുന്നില്ലെന്ന അദ്ദേഹത്തിന്റെ പരാതിയിൽ ബുധനാഴ്ച കോടതി തിഹാർ ജയിൽ അധികൃതരോട് മറുപടി തേടിയിരുന്നു.

ഇതിനുള്ള മറുപടിയിൽ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ഓഫീസിൽ അപേക്ഷയൊന്നും ലഭ്യമായിട്ടില്ലെന്നാണ് ജയിൽ അധികൃതർ വിശദീകരണം നൽകിയത്. അതിനിടെ, ജയിലിൽ കഴിയുന്ന മന്ത്രിയുടെ സെല്ലിൽ ഹൗസ് കീപ്പിംഗ് സേവനങ്ങൾ നടക്കുന്നതിന്റെ മറ്റൊരു സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

അതിൽ അദ്ദേഹം സെല്ലിലെ ആളുകളുമായി ഇടപഴകുന്നത് കാണാം. ജയിലിൽ പഴങ്ങളും ഡ്രൈ ഫ്രൂട്ട്‌സും ലഭ്യമാക്കണമെന്ന ജെയിന്റെ ഹർജി പ്രത്യേക ജഡ്ജി വികാസ് ദുൽ തള്ളിയിരുന്നു ബലാത്സംഗക്കേസ് പ്രതിയായ റിങ്കു, ജെയിന് പതിവായി ബോഡി മസാജ് ചെയ്യാറുണ്ടായിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് സത്യേന്ദർ തിഹാർ ജയിലിൽ എത്തിയത്. തിഹാർ ജയിലിനുള്ളിൽ സത്യേന്ദർ ജെയിൻ ആഡംബര ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ ബിജെപി പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് പ്രത്യേക ഭക്ഷണം അനുവദിക്കണമെന്ന് അദ്ദേഹം അപേക്ഷ നൽകിയത്.

clean the room, make the bed, deliver food; Ten people were assigned to the jail for Satyender

Next TV

Related Stories
കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതി

Feb 5, 2023 02:52 PM

കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതി

കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി...

Read More >>
ഇരുചക്ര വാഹനം ഓടിച്ച് പിടിക്കപ്പെട്ടത് പ്രായപൂർത്തിയാകാത്ത 22 കുട്ടികൾ;  രക്ഷിതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

Feb 5, 2023 02:46 PM

ഇരുചക്ര വാഹനം ഓടിച്ച് പിടിക്കപ്പെട്ടത് പ്രായപൂർത്തിയാകാത്ത 22 കുട്ടികൾ; രക്ഷിതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

ഇരുചക്ര വാഹനങ്ങൾ ഓടിച്ച് പിടിക്കപ്പെട്ട പ്രായപൂർത്തിയാകാത്ത 22 കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു....

Read More >>
നാടൻ ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനം; കുപ്രസിദ്ധ ഗുണ്ടാ നേതാവിന് ഗുരുതരപരിക്ക്

Feb 5, 2023 02:33 PM

നാടൻ ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനം; കുപ്രസിദ്ധ ഗുണ്ടാ നേതാവിന് ഗുരുതരപരിക്ക്

ചെന്നൈയിൽ നാടൻ ബോംബ് നിർമ്മിക്കാൻ ശ്രമിക്കുന്നതിനിടെ സ്ഫോടനം. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഒട്ടേരി കാർത്തിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ...

Read More >>
ചൈനീസ് ആപ്പുകൾക്കെതിരെ നടപടി; 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും നിരോധിച്ചു

Feb 5, 2023 12:49 PM

ചൈനീസ് ആപ്പുകൾക്കെതിരെ നടപടി; 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും നിരോധിച്ചു

ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമാണ് നടപടി....

Read More >>
അർധരാത്രിയെത്തി വീടുകളുടെ കോളിങ്ബെൽ  അടിച്ച നഗ്നയായ യുവതി ഭീതി പടർത്തി; സത്യാവസ്ഥ ഇതാണ്...

Feb 5, 2023 12:23 PM

അർധരാത്രിയെത്തി വീടുകളുടെ കോളിങ്ബെൽ അടിച്ച നഗ്നയായ യുവതി ഭീതി പടർത്തി; സത്യാവസ്ഥ ഇതാണ്...

അർധരാത്രിയെത്തി വീടുകളുടെ കോളിങ്ബെൽ അടിച്ച നഗ്നയായ യുവതി ഭീതി പടർത്തി; സത്യാവസ്ഥ...

Read More >>
ഓട് മേഞ്ഞ വീടിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ച് മൂന്ന്  വയസുകാരി വെന്തുമരിച്ചു

Feb 5, 2023 12:12 PM

ഓട് മേഞ്ഞ വീടിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ച് മൂന്ന് വയസുകാരി വെന്തുമരിച്ചു

ഓട് മേഞ്ഞ വീടിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ച് 3 വയസുകാരി വെന്തുമരിച്ചു....

Read More >>
Top Stories


GCC News