കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ ആരോടും അമര്‍ഷമില്ല; ശശി തരൂര്‍

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ ആരോടും അമര്‍ഷമില്ല; ശശി തരൂര്‍
Nov 27, 2022 01:03 PM | By Susmitha Surendran

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ ആരോടും അമര്‍ഷമില്ലെന്ന് ഡോ.ശശി തരൂര്‍ എംപി. തനിക്ക് ആരുമായും അമര്‍ഷമില്ല. കെ സുധാകരനുമായുള്ളത് നല്ല ബന്ധമാണ്. അദ്ദേഹത്തിന്റെ ആരോഗ്യം നന്നായി വരട്ടെയെന്നും തരൂര്‍ ആശംസിച്ചു.

‘കോണ്‍ഗ്രസില്‍ വിവാദമുണ്ടായിരിക്കാം. പക്ഷേ അതൊന്നും ഞാനുണ്ടാക്കിയതല്ല. ഇന്നത്തെ പരിപാടിയില്‍ കെപിസിസി പ്രസിഡന്റ് വരുന്നില്ലെന്നാണ് അറിഞ്ഞത്.

അദ്ദേഹത്തിന് ചില അസൗകര്യങ്ങളുണ്ട്. അതെല്ലാം മാറട്ടെ. സൂമില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. പരിപാടിയുടെ സംഘാടകര്‍ ഞാനല്ല. ക്ഷണിച്ച സമയത്ത് വന്ന് മടങ്ങും. അല്ലാതെ ആരെയും കാണാതിരിക്കുന്ന പ്രശ്‌നമൊന്നുമില്ല. മിണ്ടാതിരിക്കാന്‍ ഇത് കിന്‍ഡര്‍ ഗാര്‍ഡനൊന്നുമല്ലല്ലോ’തരൂര്‍ പ്രതികരിച്ചു.

കോണ്‍ഗ്രസിലെ ശശിതരൂര്‍ വിവാദങ്ങള്‍ക്കിടെ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഡി കോട് കോണ്‍ക്ലേവ് ഇന്ന് കൊച്ചിയില്‍ നടക്കുകയാണ്. ശശി തരൂരിനൊപ്പം വേദി പങ്കിടാതെ ഓണ്‍ലൈന്‍ ആയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പരിപാടിയില്‍ പങ്കെടുക്കുക. വൈകീട്ടാണ് പ്രതിപക്ഷ നേതാവ് പങ്കെടുക്കേണ്ട ലീഡേഴ്‌സ് ഫോറം.

സംസ്ഥാന രാഷ്ട്രീയത്തില്‍ തേരോട്ടം തുടങ്ങുന്ന ശശി തരൂരിനെ തള്ളണോ കൊള്ളണോ എന്ന ചര്‍ച്ചകള്‍ക്കിടെയാണ് പ്രൊഫഷണല്‍ കോണ്‍ഗ്രസ് തരൂരിനെ കൊച്ചിയില്‍ ഇറക്കുന്നത്. ഡിക്കോഡ് എന്ന പേരിട്ട സംസ്ഥാന തല കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷകന്‍ ആണ് തരൂര്‍. ശശി തരൂര്‍, കെ സുധാകരന്‍, വി ഡി സതീശന്‍ എന്നിവര്‍ക്കായിരുന്നു പരിപാടിയില്‍ ക്ഷണം.

ഉദ്ഘാടന ചടങ്ങിലായിരുന്നു ശശി തരൂരും കെ സുധാകരനും പങ്കെടുക്കേണ്ടത്. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന വാര്‍ത്ത വലിയ ചര്‍ച്ച ആയതോടെ ഓണ്‍ലൈന്‍ ആയി പങ്കെടുക്കുമെന്ന് കെ സുധാകരന്‍ അറിയിച്ചു. അസൗകര്യം ഉള്ളത് കൊണ്ടാണ് നേരിട്ടെത്താത്തതെന്നും മറ്റ് ചില ആവശ്യങ്ങള്‍ ഉണ്ടെന്നുമായിരുന്നു വിശദീകരണം.

Dr. Shashi Tharoor MP said that he is not angry with anyone for the problems in Congress.

Next TV

Related Stories
#straydog | തെരുവുനായ  ആക്രമണം; 20കാരിക്ക് ഗുരുതര പരിക്ക്, 17കാരനും കടിയേറ്റു

Apr 23, 2024 06:00 PM

#straydog | തെരുവുനായ ആക്രമണം; 20കാരിക്ക് ഗുരുതര പരിക്ക്, 17കാരനും കടിയേറ്റു

നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ കാര സ്വദേശി 20 വയസുള്ള അനശ്വരയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
#bodyfound | സംസ്ഥാന പാതയോരത്ത് സ്വകാര്യ ബസ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി, അന്വേഷണം

Apr 23, 2024 04:56 PM

#bodyfound | സംസ്ഥാന പാതയോരത്ത് സ്വകാര്യ ബസ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി, അന്വേഷണം

ചങ്ങരംകുളത്ത് സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന ദീപീഷാണ് മരിച്ചതെന്ന് പൊലീസിന്റെ പരിശോധനയിലാണ്...

Read More >>
#krishnakumars | എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവം; വിശദീകരണവുമായി അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകൻ

Apr 23, 2024 04:32 PM

#krishnakumars | എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവം; വിശദീകരണവുമായി അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകൻ

സ്ഥാനാർഥിയെ സ്വീകരിച്ചെങ്കിലും കണ്ണിൽ കൊണ്ടില്ലെന്നും മനപൂര്‍വം കെട്ടിചമച്ച കേസാണെന്നും സനല്‍...

Read More >>
#ShobhaSurendran |10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ, ഭൂമി വിൽപ്പനയുടെ അഡ്വാൻസ് തുകയെന്ന് വിശദീകരണം

Apr 23, 2024 04:10 PM

#ShobhaSurendran |10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ, ഭൂമി വിൽപ്പനയുടെ അഡ്വാൻസ് തുകയെന്ന് വിശദീകരണം

തന്റെ സഹോദരിയുടെ ഭർത്താവിന്റെ കാൻസർ ചികിത്സാ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു....

Read More >>
#Liquorshop | ലോക്സഭാ തെരഞ്ഞെടുപ്പ്: നാളെ വൈകിട്ട് ആറ് മണി മുതൽ മദ്യവിൽപ്പനശാലകൾ അടച്ചിടും

Apr 23, 2024 04:02 PM

#Liquorshop | ലോക്സഭാ തെരഞ്ഞെടുപ്പ്: നാളെ വൈകിട്ട് ആറ് മണി മുതൽ മദ്യവിൽപ്പനശാലകൾ അടച്ചിടും

റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല. വോട്ട് എണ്ണുന്ന ജൂണ്‍ നാലിനും മദ്യവിൽപ്പനശാലകൾക്ക്...

Read More >>
#fireforce | 50 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കാനിറങ്ങി, താഴെയെത്തിയതും ശ്വാസംമുട്ടി; തൊഴിലാളിക്ക് രക്ഷയായി ഫയർഫോഴ്സ്

Apr 23, 2024 04:01 PM

#fireforce | 50 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കാനിറങ്ങി, താഴെയെത്തിയതും ശ്വാസംമുട്ടി; തൊഴിലാളിക്ക് രക്ഷയായി ഫയർഫോഴ്സ്

അമ്പതടിയോളം താഴ്ചയുള്ള കിണറിലിറങ്ങിയ അനില്‍ കുമാറിന് ശ്വാസ തടസം അനുഭവപ്പെട്ടതോടെ ഇതില്‍ നിന്നും പുറത്തു...

Read More >>
Top Stories