മലപ്പുറത്ത് ഹലാൽ ആട് കച്ചവടമെന്ന പേരിൽ വൻ സാമ്പത്തിക തട്ടിപ്പെന്ന് പരാതി

മലപ്പുറത്ത് ഹലാൽ ആട് കച്ചവടമെന്ന പേരിൽ വൻ സാമ്പത്തിക തട്ടിപ്പെന്ന് പരാതി
Nov 27, 2022 11:16 AM | By Susmitha Surendran

മലപ്പുറം : മലപ്പുറത്ത് ഹലാൽ ആട് കച്ചവടമെന്ന പേരിൽ വൻ സാമ്പത്തിക തട്ടിപ്പെന്ന് പരാതി. ആട് ഫാം സംരംഭത്തിൽ ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവർ പൊലീസിനെ സമീപിച്ചു.

അരീക്കോട് ഒതായിൽ, ഹലാൽ ഗോട്ട് ഫാം എന്ന പേരിൽ സ്ഥാപനം തുടങ്ങിയവർ ലക്ഷക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ച് മുങ്ങിയെന്നാണ് പരാതി. മലപ്പുറം സ്വദേശികളായ കെവി സലീഖ്, അബ്ദുൽ ലത്തീഫ് റിയാസ് ബാബു എന്നിവരാണ് സ്ഥാപനം തുടങ്ങിയത്.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആടുകളെ ഇറക്കുമതി ചെയ്ത് വിവിധ ജില്ലകളിലെത്തിക്കുന്ന ഡീലർമാർ എന്നാണ് ഇവർ പണം നിക്ഷേപിച്ചവരെ വിശ്വസിപ്പിച്ചത്.

ഓഹരികൾ നിക്ഷേപിച്ചാൽ വൻ ലാഭം ലഭിക്കുമെന്ന് സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിച്ചെന്നു പരാതിക്കാർ പറയുന്നു. ഇത് വിശ്വസിച്ച് നിരവധി പേർ നിക്ഷേപം നടത്തി.

തുടക്കത്തിൽ ലാഭംവിഹിതം എന്ന പേരിൽ മാസാമാസം അക്കൌണ്ടിലേക്ക്‌ പണം വന്നെങ്കിലും പിന്നീടിത് നിലച്ചു. നടത്തിപ്പുകാരെക്കുറിച്ച് ഇപ്പോൾ ഒരു വിവരവുമില്ലെന്നാണ് പണം നഷ്ടമായവർല പരാതിയിൽ പറയുന്നത്. നേരിട്ടും ബാങ്ക് ഇടപാട് വഴിയുമാണ് ആളുകൾ പണം നൽകിയിരുന്നത്. സംസ്ഥാനത്തിന് പുറത്തുള്ളവരെയും ഇവർ തട്ടിപ്പിന് ഇരയാക്കിയെന്നാണ് സൂചന.

Complaint of huge financial fraud in the name of halal goat trade in Malappuram

Next TV

Related Stories
#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

Apr 25, 2024 10:54 PM

#kitseized |ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

കാവിമുണ്ടുകളും നൈറ്റികളും ഉള്‍പ്പടെ എട്ട് ബണ്ടിലുകളാണ് കണ്ടെത്തിയത്....

Read More >>
 #MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

Apr 25, 2024 10:18 PM

#MKRaghavan | ഭൂരിപക്ഷം ഉയർത്താൻ പഴുതടച്ച് എം.കെ രാഘവൻ

ഗുരുവായൂർ ദർശനത്തിനു ശേഷം വ്യാഴാഴ്ച രാവിലെ ഏഴ്‌ മണിയോടെ തിരിച്ചെത്തിയ അദ്ദേഹം മണ്ഡലത്തിലെ പ്രധാനയിടങ്ങളിൽ വോട്ടർമാരെ ഒരുതവണ കൂടിനേരിൽ കാണാൻ ആണ്...

Read More >>
#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

Apr 25, 2024 10:07 PM

#LokSabhaElections | വടകരയില്‍ പരാതികള്‍ തീര്‍ന്നില്ല; എല്‍ഡിഎഫും യുഡിഎഫും പരാതി നല്‍കി, സ്‌ക്രീന്‍ഷോട്ട് സഹിതം

വര്‍ഗീയ വിഭജനം ഉണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്നും ശക്തമായ നടപടി എടുക്കണമെന്നും യുഡിഎഫ്...

Read More >>
#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

Apr 25, 2024 09:43 PM

#ksudhakaran | നിശബ്ദദിനത്തിലും സജീവമായി കെ.സുധാകരന്‍

നടാല്‍ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു രാവിലെ വോട്ടര്‍മാരെ കണ്ടത്. ധര്‍മ്മടം,കണ്ണൂര്‍ മേഖലകളിലെ മരണവീടുകളും അദ്ദേഹം സന്ദര്‍ശിച്ചു....

Read More >>
Top Stories