'സ്ത്രീകൾ ഒന്നും ധരിച്ചില്ലെങ്കിലും നല്ല ഭംഗിയുള്ളവരാണ്': രാംദേവിന്‍റെ പരാമർശം വിവാദമാകുന്നു

'സ്ത്രീകൾ ഒന്നും ധരിച്ചില്ലെങ്കിലും നല്ല ഭംഗിയുള്ളവരാണ്': രാംദേവിന്‍റെ പരാമർശം വിവാദമാകുന്നു
Nov 27, 2022 08:12 AM | By Susmitha Surendran

താനെ: സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് യോഗഗുരു ബാബ രാംദേവ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിൽ നടന്ന ഒരു പരിപാടിയിൽ.

"സ്ത്രീകൾ ഒന്നും ധരിച്ചില്ലെങ്കിലും നല്ലവരായിരിക്കും" എന്നാണ് ബാബ രാംദേവ് പറഞ്ഞത്. വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ താനെയിൽ ഒരു യോഗ പരിശീലന പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് യോഗ ഗുരുവിന്‍റെ വിവാദ പ്രസ്താവന.

"സ്ത്രീകൾ സാരിയില്‍ സുന്ദരികളാണ്, അവർ സൽവാർ സ്യൂട്ടുകളിൽ കാണാന്‍ വളരെ നല്ലതാണ്, എന്റെ കാഴ്ചപ്പാടിൽ, അവർ എന്നെപ്പോലെ ഒന്നും ധരിച്ചില്ലെങ്കിലും അവർ നന്നായിരിക്കും എന്നാണ്." ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃതയെപ്പോലെ സന്തോഷത്തോടെയും പുഞ്ചിരിയോടെയും ദീർഘായുസ്സ് ജീവിക്കാൻ രാംദേവ് ചടങ്ങിന് എത്തിയ ജനങ്ങളോട് അഭ്യർത്ഥിച്ചു.

യോഗാ വസ്ത്രങ്ങളും സാരിയും ധരിച്ചെത്തിയ സ്ത്രീകളായിരുന്നു ചടങ്ങില്‍ കൂടുതല്‍. യോഗ പരിശീലനം കഴിഞ്ഞയുടന്‍ ആയിരുന്നു ബാബ രാംദേവിന്‍റെ യോഗം ആരംഭിച്ചത് ഇതോടെ സ്ത്രീകൾക്ക് യോഗ വസ്ത്രം മാറാൻ സമയം ലഭിക്കാതെ യോഗ സ്യൂട്ടിൽ തന്നെയാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഇത് വീക്ഷിച്ച രാംദേവ് അവർക്ക് സാരികളിലേക്ക് മാറാൻ സമയമില്ലെങ്കിൽ പ്രശ്‌നമില്ലെന്നും വീട്ടിൽ പോയതിന് ശേഷം അത് ചെയ്യാമെന്നും പറഞ്ഞു. തുടർന്നാണ് രാംദേവ് വിവാദമായ പ്രസ്താവന നടത്തിയത്. താനെയിലെ ശിവസേന എംപി, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

രാംദേവിന്‍റെ വിവാദ പ്രസ്താവന ഗൗരവമായി എടുത്ത മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ രൂപാലി ചക്കങ്കർ ശനിയാഴ്ച രാംദേവ് ഈ വിഷയത്തില്‍ മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. രാംദേവിന്‍റെ പ്രസ്താവനയെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാർട്ടികൾ അപലപിച്ചു. രാംദേവിന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച ശിവസേന നേതാവ് സഞ്ജയ് റാവത്ത്.

പരാമർശം നടത്തിയപ്പോൾ എന്തുകൊണ്ട് അമൃത ഫട്നാവിസ് പ്രതിഷേധം ഉയർത്തിയില്ലെന്നും ചോദിച്ചു. ശിവാജിക്കെതിരെ ഗവർണർ അപമാനകരമായ പരാമർശം നടത്തുമ്പോഴും മഹാരാഷ്ട്രയിലെ ഗ്രാമങ്ങൾ കർണാടകയിലേക്ക് ചേര്‍ക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുമ്പോഴും ബിജെപി പ്രചാരകൻ രാംദേവ് സ്ത്രീകളെ അപമാനിക്കുമ്പോഴും സർക്കാർ മൗനം പാലിക്കുകയാണ്. ദില്ലിക്ക് പണയം വെച്ചിരിക്കുകയാണോ സര്‍ക്കാറിന്‍റെ നാവ് - റാവുത്ത് ചോദിച്ചു.

Yoga guru Baba Ramdev's statement on women's clothing is controversial.

Next TV

Related Stories
കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതി

Feb 5, 2023 02:52 PM

കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതി

കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി...

Read More >>
ഇരുചക്ര വാഹനം ഓടിച്ച് പിടിക്കപ്പെട്ടത് പ്രായപൂർത്തിയാകാത്ത 22 കുട്ടികൾ;  രക്ഷിതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

Feb 5, 2023 02:46 PM

ഇരുചക്ര വാഹനം ഓടിച്ച് പിടിക്കപ്പെട്ടത് പ്രായപൂർത്തിയാകാത്ത 22 കുട്ടികൾ; രക്ഷിതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

ഇരുചക്ര വാഹനങ്ങൾ ഓടിച്ച് പിടിക്കപ്പെട്ട പ്രായപൂർത്തിയാകാത്ത 22 കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു....

Read More >>
നാടൻ ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനം; കുപ്രസിദ്ധ ഗുണ്ടാ നേതാവിന് ഗുരുതരപരിക്ക്

Feb 5, 2023 02:33 PM

നാടൻ ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനം; കുപ്രസിദ്ധ ഗുണ്ടാ നേതാവിന് ഗുരുതരപരിക്ക്

ചെന്നൈയിൽ നാടൻ ബോംബ് നിർമ്മിക്കാൻ ശ്രമിക്കുന്നതിനിടെ സ്ഫോടനം. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഒട്ടേരി കാർത്തിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ...

Read More >>
ചൈനീസ് ആപ്പുകൾക്കെതിരെ നടപടി; 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും നിരോധിച്ചു

Feb 5, 2023 12:49 PM

ചൈനീസ് ആപ്പുകൾക്കെതിരെ നടപടി; 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും നിരോധിച്ചു

ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമാണ് നടപടി....

Read More >>
അർധരാത്രിയെത്തി വീടുകളുടെ കോളിങ്ബെൽ  അടിച്ച നഗ്നയായ യുവതി ഭീതി പടർത്തി; സത്യാവസ്ഥ ഇതാണ്...

Feb 5, 2023 12:23 PM

അർധരാത്രിയെത്തി വീടുകളുടെ കോളിങ്ബെൽ അടിച്ച നഗ്നയായ യുവതി ഭീതി പടർത്തി; സത്യാവസ്ഥ ഇതാണ്...

അർധരാത്രിയെത്തി വീടുകളുടെ കോളിങ്ബെൽ അടിച്ച നഗ്നയായ യുവതി ഭീതി പടർത്തി; സത്യാവസ്ഥ...

Read More >>
ഓട് മേഞ്ഞ വീടിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ച് മൂന്ന്  വയസുകാരി വെന്തുമരിച്ചു

Feb 5, 2023 12:12 PM

ഓട് മേഞ്ഞ വീടിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ച് മൂന്ന് വയസുകാരി വെന്തുമരിച്ചു

ഓട് മേഞ്ഞ വീടിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ച് 3 വയസുകാരി വെന്തുമരിച്ചു....

Read More >>
Top Stories