ആലപ്പുഴ: സഹപ്രവർത്തകരായ യുവതിക്കും യുവാക്കൾക്കും എതിരെ ആലപ്പുഴ മാന്നാറിൽ സാദാചാര പൊലീസ് ആക്രമണം. സെയിൽസ് എക്സിക്യൂട്ടീവുകളായ യുവതിക്കും രണ്ട് യുവാക്കൾക്കും എതിരെയാണ് സദാചാര ആക്രമണം ഉണ്ടായത്.
മൂവരേയും നാലംഗസംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു മാന്നാർ കുരട്ടിക്കാട് കവലയിൽ വച്ച് ഇന്ന് വൈകിട്ടായിരുന്നു സംഭവം. ആക്രമിക്കപ്പെട്ട യുവതിയും യുവാക്കളും തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
അക്രമി സംഘത്തിലെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലാമത്തെ ആൾക്കായി അന്വേഷണം തുടരുകയാണ്. മാന്നാർ സ്വദേശികളായ ബിനീഷ്, അക്ബർ,സുമേഷ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്.
Moral attack on young woman and colleagues in Alappuzha