രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ല: ആരിഫ് മുഹമ്മദ് ഖാൻ

രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ല:  ആരിഫ് മുഹമ്മദ് ഖാൻ
Nov 25, 2022 03:34 PM | By Susmitha Surendran

തിരുവനന്തപുരം: തനിക്കെതിരെ രാജ്ഭവനിലേക്ക് എൽഡിഎഫ് നടത്തിയ മാർച്ചിൽ പങ്കെടുത്ത സംസ്ഥാന സർക്കാർ ജീവനക്കാർക്കെതിരെ താൻ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ രാജ്ഭവന് പരാതി‌ ലഭിച്ചതിനെ തുടർന്നാണ് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത്.

ഇത്തരം കാര്യങ്ങളിൽ തനിക്ക് വ്യക്തിപരമായ താല്പര്യമില്ല. സർവകലാശാല വിഷയത്തിലാണ് താൻ ശ്രദ്ധ ചെലുത്തുന്നത്. ഈ വിഷയത്തിൽ ഒരിക്കൽ നഷ്ടപ്പെട്ട പ്രതീക്ഷ സുപ്രീം കോടതി ഉത്തരവോടെ തനിക്ക് തിരികെ ലഭിച്ചു.

ചാൻസലറുടെ അധികാരത്തിൽ ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടും അത് തുടർച്ചയായി ലംഘിക്കപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ‍ർക്കാർ ഉദ്യോഗസ്ഥരുടെ രാജ് ഭവൻ മാർച്ചിൽ ഗവർണർ ചീഫ് സെക്രട്ടറിയോട് നേരത്തേ തന്നെ വിശദീകരണം തേടിയിരുന്നു.

ഗവ‍ർണക്കെതിരെ എൽഡിഎഫിൻെറ നേതൃത്വത്തിൽ നടത്തിയ രാജ് ഭവനിൽ മാർച്ചിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തതിനെ കുറിച്ച് ബിജെപിയാണ് പരാതി നൽകിയത്. ഗവർണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയത്.

പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറിയും കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായി പി ഹണി ഉള്‍പ്പെടെ ഏഴ് ജീവനക്കാർ സമരത്തിൽ പങ്കെടുത്തെന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ പരാതി. ജീവനക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചിട്ടുണ്ടോ, നടപടി സ്വീകരിച്ചോ തുടങ്ങിയ വിശദാംശങ്ങള്‍ അറിയിക്കാനാണ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് കത്ത് നൽകിയത്.

Action not sought against government employees who participated in Raj Bhavan march: Arif Mohammad Khan

Next TV

Related Stories
#BharatRice | സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ വച്ച് ഭാരത് അരി വിതരണം നടത്താൻ ബിജെപി; തടഞ്ഞ് സിപിഎം

Mar 29, 2024 12:48 PM

#BharatRice | സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ വച്ച് ഭാരത് അരി വിതരണം നടത്താൻ ബിജെപി; തടഞ്ഞ് സിപിഎം

തടയുമെന്ന് സിപിഎമ്മും ആവര്‍ത്തിക്കുന്നു. അങ്ങനെയെങ്കില്‍ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നാണ് ബിജെപി...

Read More >>
#adooraccident |  'ഓടുന്നതിനിടെ യുവതി ഇരുന്ന ഭാഗത്തെ ഡോർ  മൂന്ന്തവണ തുറന്നു'; പട്ടാഴിമുക്ക് അപകടത്തിൽ നിർണായക വിവരുമായി ദൃക്‌സാക്ഷി

Mar 29, 2024 12:48 PM

#adooraccident | 'ഓടുന്നതിനിടെ യുവതി ഇരുന്ന ഭാഗത്തെ ഡോർ മൂന്ന്തവണ തുറന്നു'; പട്ടാഴിമുക്ക് അപകടത്തിൽ നിർണായക വിവരുമായി ദൃക്‌സാക്ഷി

അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്ന് ഗ്രാമപഞ്ചായത്ത് അംഗമായ ശങ്കര്‍...

Read More >>
#CollegePrincipal | വിദ്യാ‍ർത്ഥിനിയുടെ പരാതി: ഗവ. കോളജ് മുൻ പ്രിൻസിപ്പൽ എം രമയ്ക്കെതിരെ വീണ്ടും നടപടിക്കൊരുങ്ങി സർക്കാർ

Mar 29, 2024 12:29 PM

#CollegePrincipal | വിദ്യാ‍ർത്ഥിനിയുടെ പരാതി: ഗവ. കോളജ് മുൻ പ്രിൻസിപ്പൽ എം രമയ്ക്കെതിരെ വീണ്ടും നടപടിക്കൊരുങ്ങി സർക്കാർ

20 മിനിട്ടിന് ശേഷമാണ് വിദ്യാർത്ഥികളെ തുറന്ന് വിട്ടതെന്നും പരാതിക്കാർ പറഞ്ഞിരുന്നു. പ്രശ്നം പരിഹരിക്കാമെന്ന് പിന്നീട് പ്രിൻസിപ്പൽ...

Read More >>
#adooraccident | കാര്‍ തെറ്റായ ദിശയില്‍ വന്ന് ഇടിച്ചുകയറ്റി; വെളിപ്പെടുത്തലുമായി ലോറി ഡ്രൈവര്‍

Mar 29, 2024 12:25 PM

#adooraccident | കാര്‍ തെറ്റായ ദിശയില്‍ വന്ന് ഇടിച്ചുകയറ്റി; വെളിപ്പെടുത്തലുമായി ലോറി ഡ്രൈവര്‍

ലോറി പതുക്കെയാണ് പോയിരുന്നത്. കാര്‍ തെറ്റായ ദിശയില്‍ വന്ന് ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നും ഹരിയാന സ്വദേശിയായ റംസാന്‍...

Read More >>
#Onlinefraud | ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​യു​ടെ 5,86,200 രൂ​പ ത​ട്ടി​യെ​ടു​ത്ത കേസിൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

Mar 29, 2024 12:16 PM

#Onlinefraud | ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​യു​ടെ 5,86,200 രൂ​പ ത​ട്ടി​യെ​ടു​ത്ത കേസിൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

ഈ ​മാ​സം ര​ണ്ട്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലാ​ണ് പ​ല​ത​വ​ണ​ക​ളാ​യി പ​ണം അ​ക്കൗ​ണ്ട് വ​ഴി ട്രാ​ൻ​സ്ഫ​ർ ചെ​യ്യി​പ്പി​ച്ച് പി​ന്നീ​ട് പ​ണ​വും...

Read More >>
#adooraccident |ഹാഷിം വിളിച്ചപ്പോൾ ആദ്യം അനുജ പോയില്ല; പറഞ്ഞത് കൊച്ചച്ചന്റെ മകനെന്ന്, മരണത്തിനു മുൻപ് പൊട്ടിക്കരഞ്ഞു

Mar 29, 2024 12:13 PM

#adooraccident |ഹാഷിം വിളിച്ചപ്പോൾ ആദ്യം അനുജ പോയില്ല; പറഞ്ഞത് കൊച്ചച്ചന്റെ മകനെന്ന്, മരണത്തിനു മുൻപ് പൊട്ടിക്കരഞ്ഞു

കുളക്കടയിലെത്തിയപ്പോഴാണ് അനുജ സഞ്ചരിച്ച വാഹനത്തിനു മുന്‍പില്‍ ഹാഷിം വണ്ടി ക്രോസ് ചെയ്ത് നിര്‍ത്തിയത്....

Read More >>
Top Stories