'വിവാഹിതയെ വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗികബന്ധത്തിലേർപ്പെട്ടെന്ന പരാതി നിലനില്‍ക്കില്ല'; ​വ്യക്തമാക്കി ഹൈക്കോടതി

'വിവാഹിതയെ വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗികബന്ധത്തിലേർപ്പെട്ടെന്ന പരാതി നിലനില്‍ക്കില്ല'; ​വ്യക്തമാക്കി ഹൈക്കോടതി
Nov 25, 2022 11:08 AM | By Susmitha Surendran

കൊച്ചി: വിവാഹിതയായ യുവതിക്ക് വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗികബന്ധത്തിലേർപ്പെട്ടാൽ അത് പീഡനമാകില്ലെന്ന് ​ഹൈക്കോടതി. പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയാൽ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മനഃപൂര്‍വം വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാൽ മാത്രമേ ബലാത്സംഗമായി കണക്കാക്കാൻ കഴിയൂ എന്നാണ് ജസ്റ്റിസ് കൌസർ എടപ്പഗത്തിന്‍റെ ഉത്തരവിലുളളത്. വിവാഹിതയായ യുവതിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് നിലനിൽക്കില്ല.

പരാതിക്കാരി വിവാഹിതയാണെങ്കിൽ, നിയമപരമായി മറ്റൊരു വിവാഹം സാധിക്കില്ല. ഈ സാഹചര്യത്തിൽ വ്യാജ വിവാഹ വാ​ഗ്​ദാനം നൽകി പീഡിപ്പിച്ചു എന്ന് ആരോപിച്ചാൽ, അതിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കാനാകില്ല.

വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്നാരോപിച്ച് കൊല്ലം പുനലൂര്‍ സ്വദേശിയായ യുവാവിനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ പരാമർശങ്ങൾ.

സമൂഹമാധ്യമം വഴിയാണ് പരാതിക്കാരിയായ യുവതിയും യുവാവും പരിചയപ്പെടുന്നത്. പരിചയം പ്രണയത്തിലെത്തുകയായിരുന്നു. വിവാഹിതരാകാൻ തീരുമാനിച്ചുവെന്നും പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്നും മൊഴിയിൽ പറയുന്നുണ്ട്. വിവാഹിതയായ യുവതിയുടെ വിവാഹമോചനത്തിന്റെ നടപടികൾ പുരോ​ഗമിക്കുന്നതേ ഉള്ളൂ.

'The complaint of sexual intercourse with a married woman by promise of marriage will not stand'; The High Court clarified

Next TV

Related Stories
 ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു

Nov 28, 2022 10:31 AM

ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു

ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട്...

Read More >>
വിഴിഞ്ഞം സംഘർഷം:പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ എഫ്ഐആർ

Nov 28, 2022 09:39 AM

വിഴിഞ്ഞം സംഘർഷം:പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ എഫ്ഐആർ

വിഴിഞ്ഞത്ത് തുറമുഖ സമരസമിതി പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ...

Read More >>
ഇടുക്കി ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

Nov 28, 2022 09:31 AM

ഇടുക്കി ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

ഇടുക്കിയിലെ കെട്ടിട നിർമ്മാണ നിരോധനം അടക്കമുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കാണമെന്നാവശ്യപ്പെട്ട് ജില്ലയിൽ ഇന്ന് യുഡിഎഫ്...

Read More >>
കോഴിക്കോടുനിന്ന്  ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി

Nov 28, 2022 09:24 AM

കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി

കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി....

Read More >>
ബന്ധു വീട്ടിലെത്തിയ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ

Nov 28, 2022 09:18 AM

ബന്ധു വീട്ടിലെത്തിയ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ

ബന്ധുവീട്ടിൽ എത്തിയ വീട്ടമ്മയെ കിണറ്റിൽ മരിച്ച കണ്ടെത്തി....

Read More >>
അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു

Nov 28, 2022 09:15 AM

അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു

വണ്ടിപ്പെരിയാറിനു സമീപം അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു....

Read More >>
Top Stories