സൂക്ഷിക്കുക, സെക്സിനിടെ കോണ്ടം ഉപയോ​ഗിക്കാതി‌രിക്കുമ്പോൾ സംഭവിക്കുന്നത്...

സൂക്ഷിക്കുക, സെക്സിനിടെ കോണ്ടം ഉപയോ​ഗിക്കാതി‌രിക്കുമ്പോൾ സംഭവിക്കുന്നത്...
Nov 24, 2022 02:29 PM | By Susmitha Surendran

ഗർഭനിരോധന മാർഗ്ഗങ്ങളിൽ ഏറ്റവും ഫലപ്രദമായ ഒന്നാണ് കോണ്ടം. പുരുഷ ബീജങ്ങളെ തടഞ്ഞ് അണ്ഡ-ബീജ സംയോഗം നടക്കാതെയും ലൈംഗിക രോഗങ്ങൾ പകരാതെയും സംരക്ഷിക്കുകയുമാണ് കോണ്ടം ചെയ്യുന്നത്. കോണ്ടം ശരിയായ രീതിയിൽ ഉപയോ​ഗിക്കുകയാണെങ്കിൽ ഗർഭധാരണം തടയാനുള്ള സാധ്യത 98 ശതമാനമാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

എന്നാൽ, ഇന്ന് കോണ്ടം ഉപയോഗം ക്രമാനുഗതമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. അത് കൊണ്ട് തന്നെ വിവിധ ലെെ​ഗികരോ​ഗങ്ങൾ പിടിപെടുന്നവരുടെ എണ്ണവും വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള പ്രാഥമിക കണക്കുകൾ പ്രകാരം 2021-ൽ യുഎസിൽ ഏകദേശം 2.5 ദശലക്ഷം ക്ലമീഡിയ, ഗൊണോറിയ, സിഫിലിസ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം പകുതിയോളം 15 നും 24 നും ഇടയിൽ പ്രായമുള്ള യുവാക്കളിലാണാണ് ലെെം​ഗിക രോ​ഗങ്ങൾ കണ്ടെത്തിയത്. ഫെഡറൽ ഫാമിലി പ്ലാനിംഗ് സർവേ സൂചിപ്പിക്കുന്നത് 2011-ൽ 75 ശതമാനം പുരുഷന്മാർ കോണ്ടം ഉപയോ​ഗിച്ചിരുന്നുവെങ്കിൽ 2021-ൽ 42 ശതമാനമായി കുറഞ്ഞുവെന്ന് വിദ​ഗ്ധർ പറയുന്നു.

' പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻമാർക്കിടയിൽ വിവിധ ലെെം​ഗിക രോ​ഗങ്ങൾ പകരുന്നതായി ഒന്നിലധികം പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കോണ്ടം ഉപയോഗിക്കുമ്പോൾ എച്ച്ഐവി ഭീഷണിയോ അല്ലെങ്കിൽ ഉദ്ദേശിക്കാത്ത ഗർഭധാരണമോ നടക്കുന്നില്ല...' -National Coalition of STD Directors ഡേവിഡ് ഹാർവി പറഞ്ഞു.

സിഫിലിസ്, ക്ലമീഡിയ, ഗൊണോറിയ എന്നിവ ചികിത്സിക്കാവുന്ന രോ​ഗങ്ങളല്ലെന്ന് വിദ​​ഗ്ധർ അഭിപ്രായപ്പെടുന്നു. മാത്രമല്ല, രോഗബാധിതർക്ക് വന്ധ്യതയും അവയവങ്ങളുടെ തകരാറും ഉൾപ്പെടെയുള്ള നീണ്ടുനിൽക്കുന്ന സങ്കീർണതകൾ ഉണ്ടാകാം.

കോണ്ടത്തിന്റെ പ്രധാന്യത്തെ കുറിച്ച് ആളുകളെ ഓർമ്മപ്പെടുത്തുന്നതും അവ എങ്ങനെ ശരിയായി ഉപയോഗിക്കണമെന്ന് ആളുകളെ പഠിപ്പിക്കേണ്ടതും വളരെ പ്രധാനമാണെന്ന് നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെക്ഷ്വൽ ആൻഡ് ജെൻഡർ മൈനോറിറ്റി ഹെൽത്ത് ആൻഡ് വെൽബീയിംഗ് ഡയറക്ടർ ബ്രയാൻ മുസ്താൻസ്കി പറഞ്ഞു.

Beware, what happens when you don't use a condom during sex...

Next TV

Related Stories
കയ്യേറ്റത്തിനിടെ ബന്ധുവിന്‍റെ കടിയേറ്റു; ശേഷം മാംസം ഭക്ഷിക്കുന്ന ബാക്ടീരിയല്‍ അണുബാധയിലേക്ക്...

Jun 9, 2023 10:14 PM

കയ്യേറ്റത്തിനിടെ ബന്ധുവിന്‍റെ കടിയേറ്റു; ശേഷം മാംസം ഭക്ഷിക്കുന്ന ബാക്ടീരിയല്‍ അണുബാധയിലേക്ക്...

നടക്കാൻ പോലുമാകാത്ത അവസ്ഥ. മുറിവാണെങ്കില്‍ ഉണങ്ങുകയില്ലെന്നും തോന്നി. അത് പഴുത്തുതുടങ്ങിയിരുന്നു. അങ്ങനെ ഡോണി വീണ്ടും ആശുപത്രിയിലെത്തി....

Read More >>
ഈറ്റ് റൈറ്റ് കേരള' മൊബൈല്‍ ആപ്പുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

Jun 6, 2023 04:23 PM

ഈറ്റ് റൈറ്റ് കേരള' മൊബൈല്‍ ആപ്പുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഈറ്റ് റൈറ്റ് കേരള' മൊബൈല്‍ ആപ്പുമായി ഭക്ഷ്യ സുരക്ഷാ...

Read More >>
മണിക്കൂറുകളോളം വയർലെസ് ഇയർഫോൺ ഉപയോഗം; 18-കാരന്റെ കേൾവിശക്തി നഷ്ടപ്പെട്ടു

Jun 3, 2023 05:32 PM

മണിക്കൂറുകളോളം വയർലെസ് ഇയർഫോൺ ഉപയോഗം; 18-കാരന്റെ കേൾവിശക്തി നഷ്ടപ്പെട്ടു

ആളുകൾ ദീർഘനേരം ഇയർബഡുകൾ ധരിക്കുമ്പോൾ, ചെവിയുടെ കനാലിലെ ഈർപ്പം...

Read More >>
ഉയര്‍ന്ന വ്യാപനശേഷിയുള്ള ഫംഗല്‍ രോഗം അമേരിക്കയില്‍ സ്ഥിരീകരിച്ചു

May 24, 2023 10:54 PM

ഉയര്‍ന്ന വ്യാപനശേഷിയുള്ള ഫംഗല്‍ രോഗം അമേരിക്കയില്‍ സ്ഥിരീകരിച്ചു

ഉയര്‍ന്ന വ്യാപനശേഷിയുള്ള റിങ് വേം അഥവാ ടീനിയ എന്ന ഫംഗല്‍ രോഗം അമേരിക്കയില്‍ രണ്ട് പേരില്‍...

Read More >>
മുല‌യൂട്ടുന്ന അമ്മമാർ അറിയുന്നതിന്; പ്രസവശേഷം കഴിക്കേണ്ടത് എന്തൊക്കെ?

May 22, 2023 11:34 PM

മുല‌യൂട്ടുന്ന അമ്മമാർ അറിയുന്നതിന്; പ്രസവശേഷം കഴിക്കേണ്ടത് എന്തൊക്കെ?

പ്രസവാനന്തര കാലഘട്ടത്തിൽ സ്ത്രീകളുടെ ഊർജ്ജ നില കുറയുന്നു. ഉപാപചയം മന്ദഗതിയിലാകുന്നു, ഹോർമോണുകളിൽ മാറ്റം ഉണ്ടാകുന്നു, കൂടാതെ നിരവധി ശാരീരിക...

Read More >>
തൈറോയ്ഡ് പ്രശ്നങ്ങൾ പുരുഷ വന്ധ്യത കൂട്ടുന്നുവെന്ന് ഡോ. അപർണ ജയ്റാം

May 15, 2023 11:05 PM

തൈറോയ്ഡ് പ്രശ്നങ്ങൾ പുരുഷ വന്ധ്യത കൂട്ടുന്നുവെന്ന് ഡോ. അപർണ ജയ്റാം

കൃത്യസമയത്തുള്ള രോഗനിർണയത്തിലൂടെയും വൈദ്യ സഹായത്തിലൂടെയും വന്ധ്യതാ സാധ്യത കുറയ്ക്കാമെന്നും അവർ...

Read More >>
Top Stories