പോക്സോ അതിജീവിതയെ പ്രോസിക്യൂട്ടർ ഭീഷണിപ്പെടുത്തിയതായി പരാതി

പോക്സോ അതിജീവിതയെ പ്രോസിക്യൂട്ടർ ഭീഷണിപ്പെടുത്തിയതായി പരാതി
Nov 24, 2022 08:14 AM | By Anjana Shaji

പാലക്കാട് : പോക്സോ അതിജീവിതയെ പ്രോസിക്യൂട്ടർ ഭീഷണിപ്പെടുത്തിയതായി പരാതി. പാലക്കാട് പോക്സോ കോടതിയിലെ പ്രോസിക്യൂട്ടർ സുബ്രഹ്മണ്യനെതിരെ നടപടി ആവശ്യപ്പെട്ട് വനിത ശിശുക്ഷേമ സമിതിയുടെ ലീഗൽ കൗൺസലറും അതിജീവിതയും ജില്ല ജഡ്ജിക്ക് പരാതി നൽകി.

2018 ൽ പാലക്കാട് മങ്കരയിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ് അട്ടിമറിക്കാനാണ് പ്രോസിക്യൂട്ടർ സുബ്രഹ്മണ്യൻ ശ്രമിച്ചതെന്നാണ് പരാതി. കേസിലെ പ്രധാന സാക്ഷിയാണ് ഹോസ്റ്റൽ വാർഡൻ.

പെൺകുട്ടി പീഡനത്തെക്കുറിച്ച് ആദ്യം അറിയിച്ചത് വാർഡനെയാണ്. എന്നാൽ ഹോസ്റ്റൽ വാർഡനെ സാക്ഷിപ്പട്ടികയിൽ നിന്ന് പ്രോസിക്യൂട്ടർ ഒഴിവാക്കി. കേസിൽ അപ്രധാനമെന്ന് ചൂണ്ടിക്കാട്ടിയായായിരുന്നു നീക്കം. ഈ മാസം 16 ന് കൽപ്പാത്തി രഥോത്സവമായതിനാൽ കോടതി അവധിയായിരുന്നു.

ഇതേ ദിവസം പെൺകുട്ടിയെയും അമ്മയെയും കോടതിയിലേക്ക് വിളിച്ചു വരുത്തി പ്രോസിക്യൂട്ടർ ഭീഷണിപ്പെടുത്തിയെന്നാണ് ലീഗൽ കൗൺസിലറുടെ പരാതിയിൽ പറയുന്നത്. പിറ്റേ ദിവസം കോടതിയിൽ മൊഴി നൽകാൻ തയ്യാറായി എത്തിയെങ്കിലും പെൺകുട്ടിയും അമ്മയും മാനസികമായി സജ്ജമല്ലെന്നും കേസ് നീട്ടിവെക്കണമെന്നും പ്രോസിക്യൂട്ടർ കോടതിയോട് ആവശ്യപ്പെട്ടു.

പിന്നീട് പ്രതിയുമായി പരിചയമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി പ്രോസിക്യൂട്ടർ കേസിൽ നിന്ന് പിൻമാറുകയായിരുന്നു. ഇതോടെ പ്രോസിക്യൂട്ടർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പെൺകുട്ടി കോടതിയിൽ പൊട്ടിക്കരഞ്ഞു.കേസിൽ നിന്ന് പിൻമാറാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ പിന്നെന്തിന് കേസിൽ ഇടപെട്ടു എന്നാണ് സാമൂഹ്യ പ്രവർത്തകർ ചോദിക്കുന്നത്.

സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ പ്രോസിക്യൂട്ടർ തയ്യാറായില്ല പ്രോസിക്യൂട്ടർ സ്വയം പിൻമാറിയതോടെ കേസിൻ്റെ നടത്തിപ്പ് കോടതി മറ്റൊരാളെ ഏൽപ്പിച്ചു. അതിജീവിതയും ലീഗൽ കൗൺസലറും തന്നെ പരാതിയുമായെത്തിയതോടെ പ്രോസിക്യൂട്ടർ സുബ്രഹ്മണ്യൻ സംശയത്തിൻ്റെ നിഴലിലായിരിക്കുകയാണ്.പ്രോസിക്യൂട്ടർക്കെതിരെ കോടതിയിൽ നിന്ന് തുടർ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അതിജീവിത.

Complaint that the prosecutor threatened POCSO Atijeetha

Next TV

Related Stories
 ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു

Nov 28, 2022 10:31 AM

ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു

ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട്...

Read More >>
വിഴിഞ്ഞം സംഘർഷം:പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ എഫ്ഐആർ

Nov 28, 2022 09:39 AM

വിഴിഞ്ഞം സംഘർഷം:പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ എഫ്ഐആർ

വിഴിഞ്ഞത്ത് തുറമുഖ സമരസമിതി പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ വധം ശ്രമം ചുമത്താതെ...

Read More >>
ഇടുക്കി ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

Nov 28, 2022 09:31 AM

ഇടുക്കി ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

ഇടുക്കിയിലെ കെട്ടിട നിർമ്മാണ നിരോധനം അടക്കമുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കാണമെന്നാവശ്യപ്പെട്ട് ജില്ലയിൽ ഇന്ന് യുഡിഎഫ്...

Read More >>
കോഴിക്കോടുനിന്ന്  ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി

Nov 28, 2022 09:24 AM

കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി

കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി....

Read More >>
ബന്ധു വീട്ടിലെത്തിയ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ

Nov 28, 2022 09:18 AM

ബന്ധു വീട്ടിലെത്തിയ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ

ബന്ധുവീട്ടിൽ എത്തിയ വീട്ടമ്മയെ കിണറ്റിൽ മരിച്ച കണ്ടെത്തി....

Read More >>
അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു

Nov 28, 2022 09:15 AM

അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു

വണ്ടിപ്പെരിയാറിനു സമീപം അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു....

Read More >>
Top Stories