ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയെ പൂട്ടി മൊറോക്കോ

ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയെ പൂട്ടി മൊറോക്കോ
Nov 23, 2022 07:23 PM | By Anjana Shaji

ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയെ പൂട്ടി മൊറോക്കോ. ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളയ്ക്കാൻ മൊറോക്കോയ്ക്ക് സാധിച്ചു. ലോക റാങ്കിംഗിൽ 12ആമതുള്ള ക്രൊയേഷ്യക്കെതിരെ ഫിസിക്കൽ ഗെയിം അടക്കം പുറത്തെടുത്താണ് 22ആം സ്ഥാനത്തുള്ള മൊറോക്കോ സമനില പിടിച്ചത്.

പന്തടക്കത്തിൽ മികച്ചുനിന്ന ക്രൊയേഷ്യയ്ക്ക് ഫൈനൽ തേർഡിലാണ് അടിപതറിയത്. കളിയുടെ ഒരു ഘട്ടത്തിൽ പോലും ഡിഫൻസീവ് ഷേപ്പ് കൈമോശം വരാതെ സൂക്ഷിച്ച മൊറോക്കോ ക്രൊയേഷ്യൻ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചു.

ഇതിനിടെ ലഭിക്കുന്ന അവസരങ്ങളിൽ കൗണ്ടർ അറ്റാക്കിലൂടെ ക്രൊയേഷ്യയെ വിറപ്പിക്കാനും മൊറോക്കോയ്ക്ക് സാധിച്ചു. ക്രൊയേഷ്യ അഞ്ച് തവണ ഗോളിലേക്ക് ലക്ഷ്യം വച്ചപ്പോൾ മൊറോക്കോ 8 തവണ ഷോട്ടുതിർത്തു.

അതിവേഗ ഫുട്ബോളിലൂടെ ത്രസിപ്പിക്കുന്ന മത്സരമാണ് അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ നടന്നത്. ലൂക മോഡ്രിച്ചിലൂടെ ക്രൊയേഷ്യ ആക്രമണങ്ങൾ മെനഞ്ഞപ്പോൾ ഹക്കീം സിയെച് ആണ് മൊറോക്കൻ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

Morocco shut out Croatia in Qatar World Cup

Next TV

Related Stories
ബ്രസീലിന്  തിരിച്ചടി; നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും

Nov 25, 2022 07:16 PM

ബ്രസീലിന് തിരിച്ചടി; നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും

ഖത്തർ ലോകകപ്പില്‍ കാലിന് പരുക്കേറ്റ ബ്രസീലിയന്‍ താരം നെയ്മർക്ക് അടുത്ത മത്സരം...

Read More >>
അട്ടിമറി വിജയം; ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച് സൗദി

Nov 22, 2022 06:04 PM

അട്ടിമറി വിജയം; ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച് സൗദി

അട്ടിമറി വിജയം; ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച്...

Read More >>
അര്‍ജന്‍റീനയുടെ മത്സരം; നേരത്തെ സ്കൂള്‍ വിടണമെന്ന അപേക്ഷയുമായി വിദ്യാര്‍ത്ഥികള്‍

Nov 22, 2022 01:08 PM

അര്‍ജന്‍റീനയുടെ മത്സരം; നേരത്തെ സ്കൂള്‍ വിടണമെന്ന അപേക്ഷയുമായി വിദ്യാര്‍ത്ഥികള്‍

അര്‍ജന്‍റീനയുടെ മത്സരം; നേരത്തെ സ്കൂള്‍ വിടണമെന്ന അപേക്ഷയുമായി...

Read More >>
 ഫുട്ബോൾ ലോകകപ്പ്; ഇന്ന് മൂന്ന് മത്സരങ്ങൾ, അര്‍ജന്‍റീനയുടെ ആദ്യ മത്സരം ഇന്ന്  3.30ന്

Nov 22, 2022 01:05 PM

ഫുട്ബോൾ ലോകകപ്പ്; ഇന്ന് മൂന്ന് മത്സരങ്ങൾ, അര്‍ജന്‍റീനയുടെ ആദ്യ മത്സരം ഇന്ന് 3.30ന്

ഫുട്ബോൾ ലോകകപ്പ്; ഇന്ന് മൂന്ന് മത്സരങ്ങൾ, അര്‍ജന്‍റീനയുടെ ആദ്യ മത്സരം ഇന്ന് 3.30ന്...

Read More >>
പുതിയ റെക്കോർഡ് തീർത്ത് റൊണാൾഡോ; ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സ്

Nov 21, 2022 11:48 AM

പുതിയ റെക്കോർഡ് തീർത്ത് റൊണാൾഡോ; ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സ്

പുതിയ റെക്കോർഡ് തീർത്ത് റൊണാൾഡോ; ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ...

Read More >>
ഖത്തർ ലോകകപ്പിന് ദോഹയിൽ വര്‍ണാഭമായ തുടക്കം

Nov 20, 2022 10:18 PM

ഖത്തർ ലോകകപ്പിന് ദോഹയിൽ വര്‍ണാഭമായ തുടക്കം

ഖത്തർ ലോകകപ്പിന് ദോഹയിൽ വര്‍ണാഭമായ...

Read More >>
Top Stories