ഫുട്ബോൾ ലോകകപ്പ്; ഇന്ന് മൂന്ന് മത്സരങ്ങൾ, അര്‍ജന്‍റീനയുടെ ആദ്യ മത്സരം ഇന്ന് 3.30ന്

 ഫുട്ബോൾ ലോകകപ്പ്; ഇന്ന് മൂന്ന് മത്സരങ്ങൾ, അര്‍ജന്‍റീനയുടെ ആദ്യ മത്സരം ഇന്ന്  3.30ന്
Nov 22, 2022 01:05 PM | By Vyshnavy Rajan

ലോകകപ്പ് ഫുട്ബോളില്‍ ഇന്ന് മൂന്ന് മത്സരങ്ങൾ അരങ്ങേറും. ഗ്രൂപ്പ് സിയില്‍ ഇന്ന് സൗദി അറേബ്യക്കെതിരെ ആണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം. മത്സരം വൈകിട്ട് 3.30നാണ് നടക്കുക. 6.30 ന് നടക്കുന്ന മത്സരത്തിൽ ഡെൻമാർക്ക്‌- ടുണീഷ്യയെ നേരിടും. 9.30 നുള്ള മത്സരത്തിൽ മെക്സിക്കോ പോളണ്ടിനെ നേരിടും.

ഇന്ന് നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ വെയിൽസ് -യുഎസ്എ പോരാട്ടം ആവേശസമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യ പകുതിയില്‍ 36-ാം മിനിറ്റില്‍ തിമോത്തി വിയയുടെ ഗോളില്‍ മുന്നിലെത്തിയ യുഎസിനെ രണ്ടാം പകുതിയില്‍ 80-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഗാരെത് ബെയ്‌ലിന്‍റെ പെനല്‍റ്റി ഗോളിലാണ് വെയ്ല്‍സ് സമനിലയില്‍(1-1) തളച്ചത്.

അതേസമയം തന്‍റെ പരിക്കിനെക്കുറിച്ചും ഫിറ്റ്നെസിനെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മത്സരത്തലേന്ന് ലയണൽ മെസി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പറഞ്ഞുകേട്ടതുപോലെയുള്ള ഒരു പ്രശ്നവും എനിക്കില്ല.

ഞാന്‍ പരിശീലനത്തില്‍ പങ്കെടുത്തില്ലെന്നും ഒറ്റക്ക് പരിശീലനം നടത്തിയെന്നുമുള്ള വാര്‍ത്തകളും അഭ്യൂഹങ്ങളുമാണ് .ഈ ലോകകപ്പ് വളരെ സ്പെഷ്യലാണ്. ഇതെന്‍റെ അവസാന ലോകകപ്പാകാാനാണ് സാധ്യത. എന്‍റെ അല്ല ഞങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിനുള്ള അവസാന അവസരം, ഞങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ലഭിക്കുന്ന അവസരംമെന്നും മെസി പറഞ്ഞു.

Football World Cup; Three matches today, Argentina's first match today at 3.30

Next TV

Related Stories
ബ്രസീലിന്  തിരിച്ചടി; നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും

Nov 25, 2022 07:16 PM

ബ്രസീലിന് തിരിച്ചടി; നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും

ഖത്തർ ലോകകപ്പില്‍ കാലിന് പരുക്കേറ്റ ബ്രസീലിയന്‍ താരം നെയ്മർക്ക് അടുത്ത മത്സരം...

Read More >>
ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയെ പൂട്ടി മൊറോക്കോ

Nov 23, 2022 07:23 PM

ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയെ പൂട്ടി മൊറോക്കോ

ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയെ പൂട്ടി...

Read More >>
അട്ടിമറി വിജയം; ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച് സൗദി

Nov 22, 2022 06:04 PM

അട്ടിമറി വിജയം; ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച് സൗദി

അട്ടിമറി വിജയം; ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച്...

Read More >>
അര്‍ജന്‍റീനയുടെ മത്സരം; നേരത്തെ സ്കൂള്‍ വിടണമെന്ന അപേക്ഷയുമായി വിദ്യാര്‍ത്ഥികള്‍

Nov 22, 2022 01:08 PM

അര്‍ജന്‍റീനയുടെ മത്സരം; നേരത്തെ സ്കൂള്‍ വിടണമെന്ന അപേക്ഷയുമായി വിദ്യാര്‍ത്ഥികള്‍

അര്‍ജന്‍റീനയുടെ മത്സരം; നേരത്തെ സ്കൂള്‍ വിടണമെന്ന അപേക്ഷയുമായി...

Read More >>
പുതിയ റെക്കോർഡ് തീർത്ത് റൊണാൾഡോ; ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സ്

Nov 21, 2022 11:48 AM

പുതിയ റെക്കോർഡ് തീർത്ത് റൊണാൾഡോ; ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സ്

പുതിയ റെക്കോർഡ് തീർത്ത് റൊണാൾഡോ; ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ...

Read More >>
ഖത്തർ ലോകകപ്പിന് ദോഹയിൽ വര്‍ണാഭമായ തുടക്കം

Nov 20, 2022 10:18 PM

ഖത്തർ ലോകകപ്പിന് ദോഹയിൽ വര്‍ണാഭമായ തുടക്കം

ഖത്തർ ലോകകപ്പിന് ദോഹയിൽ വര്‍ണാഭമായ...

Read More >>
Top Stories