ശശി തരൂരിനെ വിലക്കിയ സംഭവം; കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും കെ മുരളീധരൻ എംപി

ശശി തരൂരിനെ വിലക്കിയ സംഭവം; കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും കെ മുരളീധരൻ എംപി
Nov 21, 2022 12:25 PM | By Vyshnavy Rajan

കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും കെ മുരളീധരൻ എംപി. ശശി തരൂരിനെ വിലക്കിയതിത് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിലക്കിൽ ഷാഫി നിരപരാധി . ഔദ്യോഗിമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

തടയിട്ടതിന്റെ ഉദ്ദേശം മറ്റ് ചിലതാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മാധ്യമങ്ങൾ തരൂരിനെ അവതരിപ്പിച്ചു. ഇത്തരം മോഹങ്ങൾ ഉള്ളിലുള്ളവരാണ് ഇതിന് പിന്നിൽ എന്ന് കരുതുന്നതിൽ തെറ്റില്ല. സി.കെ. ശ്രീധരൻ മാന നഷ്ട കേസ് കൊടുത്താൽ പാർട്ടി നേരിടുമെന്ന് കെ മുരളീധരൻ പ്രതികരിച്ചു.

പാർട്ടി കാര്യമായതിനാൽ പുറത്ത് പറയില്ല. ഷാഫിക്ക് ഇതുമായി ബന്ധമില്ല. നേതാക്കൾക്ക് അറിയാം. അതിനാൽ അന്വേഷണം വേണമെന്ന അഭിപ്രായമില്ല. തരൂരിനെ വിലക്കേണ്ടതില്ല. വിലക്കിയതിനാൽ വലിയ വാർത്ത പ്രാധാന്യം കിട്ടി. ഡി സി സി പ്രസിഡന്റ് എന്നെ ധരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തരൂരിന്റെ സന്ദർശനം പാർട്ടിയെ ശക്തിപ്പെടുത്തും. പരിപാടി തടസപ്പെടുത്താൻ ശ്രമിച്ചവർ ആരെന്ന് എനിക്ക് അറിയാം, എം.കെ രാഘവനും ഒരു പരിധി വരെ അറിയാം. കെപിസിസി പ്രസിഡന്റിന്റെ നിലപാട് അന്തിമം.വിലക്ക് ഇല്ലെന്ന് അദ്ദേഹം പറഞ്ഞുവെന്നും കെ മുരളീധരൻ വ്യക്തമാക്കി.

അതേസമയം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പിന്മാറിയിട്ടും ശശി തരൂർ മുഖ്യാതിഥിയായ സെമിനാറിൽ ഉജ്വല പങ്കാളിത്തമാണ് അനുഭവപ്പെടുന്നത്. ജവാഹർ യൂത്ത് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ബാനറിൽ അതേ വേദിയിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ പങ്കെടുപ്പിച്ചു നടത്തിയ പരിപാടിയോടെ തരൂരിന്റെ മലബാർ പര്യടനത്തിനു തുടക്കമായത് . ഹാളിലും പുറത്തും ജനം നിറഞ്ഞു.

Shashi Tharoor banned incident; K Muraleedharan MP again against the Congress leadership

Next TV

Related Stories
 ആർഎസ്എസുമായി ബന്ധപ്പെട്ട പരാമർശം; കെ സുധാകരനെതിരെ കണ്ണൂരിൽ പോസ്റ്റർ

Nov 17, 2022 02:45 PM

ആർഎസ്എസുമായി ബന്ധപ്പെട്ട പരാമർശം; കെ സുധാകരനെതിരെ കണ്ണൂരിൽ പോസ്റ്റർ

ആർഎസ്എസുമായി ബന്ധപ്പെട്ട പരാമർശം; കെ സുധാകരനെതിരെ കണ്ണൂരിൽ...

Read More >>
 ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവന; കെ സുധാകരന് രമേശ് ചെന്നിത്തലയുടെ പിന്തുണ

Nov 16, 2022 11:23 AM

ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവന; കെ സുധാകരന് രമേശ് ചെന്നിത്തലയുടെ പിന്തുണ

ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവന; കെ സുധാകരന് രമേശ് ചെന്നിത്തലയുടെ...

Read More >>
കെ സുധാകരൻ ചികിത്സയിൽ; കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി

Nov 16, 2022 11:13 AM

കെ സുധാകരൻ ചികിത്സയിൽ; കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി

കെ സുധാകരൻ ചികിത്സയിൽ; കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം...

Read More >>
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാൻ സന്നദ്ധതയറിയിച്ച് കെ സുധാകരൻ

Nov 16, 2022 11:02 AM

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാൻ സന്നദ്ധതയറിയിച്ച് കെ സുധാകരൻ

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാൻ സന്നദ്ധതയറിയിച്ച് കെ...

Read More >>
കെ സുധാകരന്റെ ആർ എസ് എസ് അനുകൂല  പരാമർശം; കോൺഗ്രസ് നേതാവ് രാജിവെച്ചു

Nov 15, 2022 05:41 PM

കെ സുധാകരന്റെ ആർ എസ് എസ് അനുകൂല പരാമർശം; കോൺഗ്രസ് നേതാവ് രാജിവെച്ചു

കെ സുധാകരന്റെ ആർ എസ് എസ് അനുകൂല പരാമർശം; കോൺഗ്രസ് നേതാവ്...

Read More >>
മുന്‍ കെപിസിസി ഉപാധ്യക്ഷന്‍ സിപിഐഎമ്മിലേക്ക്

Nov 15, 2022 11:39 AM

മുന്‍ കെപിസിസി ഉപാധ്യക്ഷന്‍ സിപിഐഎമ്മിലേക്ക്

മുന്‍ കെപിസിസി ഉപാധ്യക്ഷന്‍ സിപിഐഎമ്മിലേക്ക്...

Read More >>
Top Stories